Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയെ പോലും വിഴുങ്ങി റഷ്യയിൽ പടരുന്നത് കാട്ടുതീ പോലെ; പിടിച്ചുകെട്ടാൻ ഒരു വഴിയുമില്ലാതെ ടർക്കിയും; ഇറ്റലിയും സ്പെയിനും ഫ്രാൻസും കാല് നിലത്ത് കുത്തുമ്പോൾ, യൂറോപ്പിന്റെ ഉറക്കം കെടുത്തൂന്ന ബ്രിട്ടനു പിന്നാലെ രണ്ട് രാജ്യങ്ങളെ കൂടി കീഴടക്കി കൊറോണയുടെ തേരോട്ടം

പ്രധാനമന്ത്രിയെ പോലും വിഴുങ്ങി റഷ്യയിൽ പടരുന്നത് കാട്ടുതീ പോലെ; പിടിച്ചുകെട്ടാൻ ഒരു വഴിയുമില്ലാതെ ടർക്കിയും; ഇറ്റലിയും സ്പെയിനും ഫ്രാൻസും കാല് നിലത്ത് കുത്തുമ്പോൾ, യൂറോപ്പിന്റെ ഉറക്കം കെടുത്തൂന്ന ബ്രിട്ടനു പിന്നാലെ രണ്ട് രാജ്യങ്ങളെ കൂടി കീഴടക്കി കൊറോണയുടെ തേരോട്ടം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: യൂറോപ്പിലെ മണ്ണിൽ ആദ്യം ദുരന്തം വിതച്ച ഇറ്റലിയേയും സ്പെയിനിനേയും കൊറോണ ഏതാണ്ട് കൈവിട്ടമട്ടാണ്. ഫ്രാൻസും ഏറെക്കുറെ ആശ്വാസത്തിന്റെ വക്കിലെത്തിയിട്ടുണ്ട്. ബ്രിട്ടനെ വിടാതെ പിടികൂടിയ കൊറോണ തരംഗം ഇപ്പോൾ ദിശമാറി വീശി പുതിയ കുരുതിക്കളങ്ങൾ സൃഷ്ടിക്കുകയാണ്. റഷ്യയും ടർക്കിയുമാണ് ഇപ്പോൾ ഈ കൊലയാളിവൈറസിന്റെ പുതിയ യുദ്ധഭൂമികകൾ.

റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷ്സ്റ്റിന് കോവിഡ് ബാധയുണ്ടെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. സെൽഫ് ഐസൊലേഷൻ ആരംഭിച്ചതിനാൽ ഇപ്പോൾ അദ്ദേഹം ഔദ്യോഗിക കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഒന്നാം ഉപ പ്രധാനമന്ത്രി ആൻഡ്രേ ബെലൗസോവിന് പ്രധാനമന്ത്രിയുടെ ചുമതലകൾ നൽകാൻ അദ്ദേഹം പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കൊറോണവ്യാപനത്തിന്റെ ആദ്യനാളുകളിൽ യാഥാർത്ഥ്യം ലോകത്തിന്റെ മുന്നിൽ നിന്നും മറച്ചുവച്ച് മേനി നടിക്കാൻ ശ്രമിച്ച റഷ്യ പക്ഷെ ഇപ്പോൾ ഈ ഭീകരന്റെ കൈയിൽ നിന്നും മാരക പ്രഹരങ്ങൾ ഏറ്റുവാങ്ങുകയാണ് എന്നാണ് ല്ഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗബാധിതരുടെ എണ്ണം 1 ലക്ഷം കടന്ന് 1,06,498 ആയിരിക്കുന്നു. എങ്കിലും ഇതുവരെ 1073 പേർ മാത്രമേ മരണമടഞ്ഞിട്ടുള്ളു എന്നത് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്.

സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയിട്ടുണ്ട് റഷ്യയിൽ പ്രസിഡണ്ട് പുട്ടിൻ തന്നെ കഴിഞ്ഞ ദിവസം വിവദവിഷയമായ ആശുപത്രി സന്ദർശിച്ചതിനു ശേഷം വിദൂര ദേശത്ത് സെൽഫ് ഐസൊലേഷനിൽ ഇരുന്നാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇന്നലെ മാത്രം 7,099 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം പ്രതിദിന മരണസംഖ്യ തുടർച്ചയായ രണ്ടാം ദിവസവും 100 ന് മേൽ ആയത് ഒരല്പം ആശങ്കയുണർത്തിയിട്ടുണ്ട്. മോസ്‌കോയിലാണ് കൊറോണ ആഞ്ഞടിക്കുന്നത് പകുതിയിലധികം രോഗികളും മോസ്‌കോയിലാണ്. മരണങ്ങളും, പകുതിയിൽ അധികം നടന്നത് മോസ്‌കോയിൽ തന്നെ.

സെയിന്റ് പീറ്റേഴ്സ്ബർഗ്, സൈബീരിയൻ മേഖലയിലെ ക്രാസ്നോയാൻസ്‌ക് എന്നീ നഗരങ്ങൾ മോസ്‌കോയുടെ തൊട്ടു പുറകിൽ തന്നെയുണ്ട്. ഇതുവരെ 11,619 പേർക്ക് രോഗവിമുക്തിയുണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ചൈനയേയും ഇറാനേയും മറികടന്ന് രോഗബാധിതരുടെ എണ്ണത്തിൽ എട്ടാംസ്ഥാനത്തെത്തിയ റഷ്യ പക്ഷെ മരണത്തെ പിടിച്ചു നിർത്തുന്നതിൽ കാര്യമായ വിജയം നേടിയിട്ടുണ്ട്. നൂറിൽ ഒരാൾ മാത്രമാണ് റഷ്യയിൽ മരിക്കുന്നത്. ഇത് ഇറ്റലിയിൽ 13.6 ഉം സ്പെയിനിൽ 15.6 ഉം ആയിരുന്നു എന്നോർക്കണം.

ഒഴിയാത്ത കണ്ണുനീരും തീരാത്ത നഷ്ടങ്ങളുമായി ടർക്കി

വഴിമാറിയെത്തിയ കൊറോണാ തരംഗത്തിൽ തകർച്ചയുടെ വക്കിലെത്തിനിൽക്കുന്ന മറ്റൊരു യൂറോപ്യൻ രാജ്യമാണ് ടർക്കി. ഇറ്റലിയും സ്പെയിനുമെല്ലാം കൊറോണയുടെ കൈകളിൽ പിടയുമ്പോൾ, കൊറോണ നിയന്ത്രണത്തിന് കാര്യക്ഷമമായ നടപടികൾ കൈക്കൊണ്ട്, യൂറോപ്പിലെ താരതമ്യേന സുരക്ഷിത രാജ്യം എന്ന്അംഗീകരിക്കപ്പെട്ട ടർക്കി ഇന്ന് ഈ ഭീകര വൈറസിനു മുന്നിൽ നിസ്സഹായയായി നിൽക്കുകയാണ്.

1,20,204 രോഗികളുമായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ന് ടർക്കിയുടെ സ്ഥാനം. മറ്റ് യൂറോപ്യൻ രാജ്യങ്ങളോളം മരണനിരക്കില്ലെങ്കിലും ഇതുവരെ 3,174 മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 2,615 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. യൂറോപ്യൻ ജനതയുടെ പ്രിയപ്പെട്ട വേനൽക്കാൽ വിനോദസഞ്ചാരകേന്ദ്രമായ ടർക്കി, ആ മേഖലയിൽ വരാൻ പോകുന്ന നഷ്ടത്തിനു പുറമേ കൊറോണ വരുത്തിവച്ച അധിക ബാദ്ധ്യതകൂടി നേരിടാനാകാതെ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP