Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പന്നർ മരിച്ചാൽ മാത്രമേ വാർത്താ പ്രാധാന്യം കിട്ടൂ; മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാൻ പാടില്ല എന്നതു കൊണ്ടാണ് പ്രതികരിക്കാത്തത്; കാൻസർ രോഗം മൂലം മരണപ്പെട്ട പിഞ്ചു പൈതലിന്റെ മൃതദേഹം നാട്ടിൽ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന, അച്ഛന്റെ മരണത്തിന് പോകാൻ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപവുമെല്ലാം കണ്ടു; അവർക്ക് വേണ്ടി സംസാരിക്കാൻ രാഷ്ടീയക്കാരില്ലല്ലോ? അറക്കൽ ജോയിയുടെ മൃതദേഹത്തിനൊപ്പം കുടുംബത്തെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ വിമർശിച്ച് അഷറഫ് താമരശ്ശേരി

സമ്പന്നർ മരിച്ചാൽ മാത്രമേ വാർത്താ പ്രാധാന്യം കിട്ടൂ; മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാൻ പാടില്ല എന്നതു കൊണ്ടാണ് പ്രതികരിക്കാത്തത്; കാൻസർ രോഗം മൂലം മരണപ്പെട്ട പിഞ്ചു പൈതലിന്റെ മൃതദേഹം നാട്ടിൽ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന, അച്ഛന്റെ മരണത്തിന് പോകാൻ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപവുമെല്ലാം കണ്ടു; അവർക്ക് വേണ്ടി സംസാരിക്കാൻ രാഷ്ടീയക്കാരില്ലല്ലോ? അറക്കൽ ജോയിയുടെ മൃതദേഹത്തിനൊപ്പം കുടുംബത്തെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ വിമർശിച്ച് അഷറഫ് താമരശ്ശേരി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ദുബായിൽ കെട്ടിടത്തിൽ നിന്നും ചാടിമരിച്ച പ്രമുഖ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം ഇന്നലെ രാത്രിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്. പ്രത്യേകം ചാർട്ടു ചെയ്ത വിമാനത്തിലാണ് ജോയിയുടെ മൃതദേഹം എത്തിച്ചത്. ഇവിടെ നിന്നും ഇന്ന് പുലർച്ചെ മാനന്തവാടിയിലെ വസതിയിലേക്കും മൃതദേഹം എത്തിച്ചിട്ടുണ്ട്. ഇന്ന് നാട് അദ്ദേഹത്തിന് യാത്രാമൊഴി നൽകും. ജീവിച്ചിരുന്ന കാലത്ത് നിരവധി പേർക്ക് സഹായം എത്തിച്ച ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു അറയ്ക്കൽ ജോയി. എന്നാൽ, അദ്ദേഹത്തിന്റെ മരണവും ഏറെ വിവാദത്തിലാകുന്ന ഘട്ടത്തിലാണ്. ദുബായിൽ നിന്നും അറയ്ക്കൽ ജോയിയുടെ മൃതദേഹം കൊണ്ടുപോയ വിമാനത്തിൽ അദ്ദേഹത്തിന്റെ കുടുംബം യാത്ര ചെയ്ത നടപടിയെ ചോദ്യം ചെയ്തു കൊണ്ടു രംഗത്തെത്തിയിരിക്കയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി എത്തിക്കുന്നതിൽ പ്രമുഖനായ അഷറഫ് താമരശ്ശേരി.

അറക്കൽ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബവും യാത്ര ചെയ്യുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ വിമർശിച്ചുകൊണ്ടാണ് അഷറഫ് താമരശ്ശേരി രംഗത്തെത്തിയത്. കേന്ദ്രസർക്കാർ സാധാരണ പ്രവാസികളുടെ കാര്യത്തിലും സമ്പന്നരായ പ്രവാസികളുടെ കാര്യത്തിലും രണ്ട് നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനമാണ് അഷറഫ് ഉന്നയിക്കുന്നത്. ഭർത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാൻ സാധിക്കാത്ത ഭാര്യയും മക്കളും, കാൻസർ രോഗം മൂലം മരണപ്പെട്ട പിഞ്ചു പൈതലിന്റെ മൃതദേഹം നാട്ടിൽ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന, അച്ഛന്റെ മരണത്തിന് പോകാൻ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മൾ കഴിഞ്ഞ ആഴ്ച കണ്ടുവെന്നാണ് അഷറഫ് ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ രണ്ട് ദിവസം ഒരു പൊന്നുമകന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് നിലവിട്ട് കരഞ്ഞ അച്ഛനും അമ്മയും,സഹോദരിയും. ഈ വേദനയും പ്രയാസങ്ങളും നേരിട്ട് കണ്ടവനാണ് ഞാൻ, ഇവർക്ക് വേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രീയക്കാരും ഇല്ല, ഒരു സാമൂഹികപ്രവർത്തകരും ഇല്ല കാരണം ഇവർക്കൊന്നും പണവും പ്രശസ്തിയും ഇല്ലെന്നും അഷറഫ് പറയുന്നു. അതേസമയം അഷറഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനോട് രണ്ടഭിപ്രായം സോഷ്യൽ മീഡിയിൽ ഉയരുന്നുണ്ട്. ജീവിതകാലത്ത് ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ വ്യക്തിയായിരുന്നു ജോയി അറയ്ക്ക്ൽ. അങ്ങനെ ഒരാളോടുള്ള അനാദരവാണ് ഈ പോസ്‌റ്റെന്നാണ് ഉയരുന്ന വിമർശനം. അഷറഫിനെ പിന്തുണയ്ക്കുന്നവരുമുണ്ട്.

അറഷറഫ് താമരശ്ശേരിയുടെ വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബവും യാത്ര ചെയ്യുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ കുറിച്ച് പലരും INBOX ലും Comments ലും എന്റെ അഭിപ്രായം ചോദിച്ചിരുന്നു. നിസംശയം എനിക്ക് പറയാൻ കഴിയും, ഈ നടപടിയോട് ഒരിക്കലും എനിക്ക് യോജിക്കുവാൻ കഴിയില്ല. പിന്നെ അപ്പോൾ പ്രതികരിക്കാത്തത്. മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാൻ പാടില്ലയെന്നത്, എന്റെ മതം എന്നെ പഠിപ്പിച്ചതാണ്. എതെങ്കിലും കാരണവശാൽ എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പറഞ്ഞ് വിവാദമായാൽ ഈ കുടുംബത്തിന് യാത്ര ചെയ്യാൻ സാധിക്കാതെ വരാൻ പാടില്ലായെന്ന് ഞാൻ ആഗ്രഹിച്ചു..

അല്ലെങ്കിലും ഈ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ,നമ്മളെ രണ്ട് തരം പൗരന്മാരായി കണ്ടത് കേന്ദ്ര സർക്കാരല്ലെ, സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പെ,സമ്പന്നവർക്ക് വേണ്ടി യാത്രാനുമതി നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, അതിനുവേണ്ടി ചുക്കാൻ പിടിച്ചത് ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാണ്. കഴിഞ്ഞ ആഴ്ചകളിൽ, മരിച്ച ഉറ്റവരുടെ കൂടെ പോകാൻ സാധിക്കാത്ത എത്രപേർ ഇവിടെയുണ്ടായിരുന്നു. ഭർത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാൻ സാധിക്കാത്ത ഭാര്യയും മക്കളും, കാൻസർ രോഗം മൂലം മരണപ്പെട്ട പിഞ്ചു പൈതലിന്റെ മൃതദേഹം നാട്ടിൽ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന,അച്ഛന്റെ മരണത്തിന് പോകാൻ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മൾ കഴിഞ്ഞ ആഴ്ച കണ്ടു.

അതുപോലെ രണ്ട് ദിവസം ഒരു പൊന്നുമകന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് നിലവിട്ട് കരഞ്ഞ അച്ഛനും അമ്മയും,സഹോദരിയും. ഈ വേദനയും പ്രയാസങ്ങളും നേരിട്ട് കണ്ടവനാണ് ഞാൻ, ഇവർക്ക് വേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രീയക്കാരും ഇല്ല, ഒരു സാമൂഹികപ്രവർത്തകരും ഇല്ല കാരണം ഇവർക്കൊന്നും പണവും പ്രശസ്തിയും ഇല്ല. എന്നത് തന്നെ കാരണം സെൻസേഷണൽ ന്യുസ് അല്ലല്ലോ ഇവർക്കുണ്ടായ നഷ്ടങ്ങൾ, സമ്പന്നർ മരിച്ചാൽ മാത്രമെ വാർത്താ പ്രാധാന്യം കിട്ടു. അതിന്റെ പുറകിൽ മാത്രമെ ആളും ആരവും ഉണ്ടാവുകയുള്ളു, ഇവിടെത്ത Labour camp കളിൽ സാധാരണക്കാരായ പ്രവാസികളുടെ പ്രയാസങ്ങളെ കുറിച്ച് അധികാരികളോട് എത്ര മാത്രം ബോധ്യപ്പെടുത്തിയിരിക്കുന്നു.

നിങ്ങൾ പ്രവാസികളാണ് ഈ നാടിന്റെ നട്ടെല്ലുകൾ, നിങ്ങളാണ് ഈ നാടിനെ പോറ്റി വളർത്തുന്നത്, എന്നൊക്കെ ചാനൽ ചർച്ചകളിൽ വന്നിരുന്ന് ചില നേതാക്കന്മാർ പറയുന്നത് കേൾക്കുമ്പോൾ ചിരിവരും, അഭിനയത്തിൽ സിനിമാനടന്മാരെക്കാൾ മിടുക്കന്മാരാണ് ഈ രാഷ്ട്രീയക്കാർ, കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരുവാൻ യുദ്ധകപ്പലുകൾ നങ്കൂരം ഇടാൻ തയ്യാറായി നിൽക്കുന്നു.അത്‌പോലെ അനുമതി കാത്ത് യുദ്ധ വിമാനങ്ങളും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി, ഇവിടെ യുദ്ധമൊന്നും ഇല്ല, കോവിഡാണ് സാധാരണ വിമാനങ്ങൾ അയച്ചാൽ മതി, ഞങ്ങൾ കയറി വന്ന് കൊള്ളാം.അല്ലെങ്കിൽ യാത്രാനുമതി നൽകിയാൽ മതിയാകും. ഈ രാജ്യത്തും വിമാനങ്ങളുണ്ട്.

ജോയിയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ

അറയ്ക്കൽ ജോയിയുടെ സംസ്‌കാരം വെള്ളിയാഴ്ച പുലർച്ചെ നടക്കും. മൃതദേഹം രാവിലെ കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും. അന്ത്യശുശ്രൂഷയിലും പ്രാർത്ഥനയും നേരത്തെ നിശ്ചയിക്കപ്പെട്ട കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുക്കുക. ജില്ലാകലക്ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും നിർദ്ദേശാനുസരണം കൊവിഡ് 19 പ്രോട്ടോകോൾ പ്രകാരമായിരിക്കും അന്ത്യശുശ്രൂഷാ ചടങ്ങുകൾ നടക്കുക.  ദുബായിലെ ജബൽഅലി വിമാനത്താവളത്തിൽ നിന്നു പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്ലി എന്നിവരാണ് മൃതദേഹത്തൊടൊപ്പമുണ്ടായിരുന്നത്.

അറക്കൽ പാലസിന് ചുറ്റും കർശന നിയന്ത്രണമായിരിക്കുമെന്ന് ജില്ലാകലക്ടർ അദീല അബ്ദുള്ള പറഞ്ഞു. മാധ്യമപ്രവർത്തകർക്കും പ്രവേശനമുണ്ടാവില്ല. മൃതദേഹം സംസ്‌ക്കരിച്ച് കഴിയുന്നതുവരെ പൊലീസ് കാവലുണ്ടാകും. സംസ്‌ക്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഉള്ളവരുടെ ലിസ്റ്റ് ജില്ലാഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവരാരും പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല.

അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബായ്‌പൊലീസ് ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. ബിസിനസ് ബേയിലെ 14 ാമത്തെ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു എന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സുഹൃത്തിന്റെ കെട്ടിടത്തിലെ പതിനാലാം നിലയിൽ നിന്നും ചാടി മരിക്കുകയായിരുന്നു എന്ന് ബർ ദുബായ് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം ബിൻ സോറൂർ വ്യക്തമാക്കി. സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തേ പ്രചരിച്ച അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്രമിനൽ ഗൂഢാലോചന സംഭവത്തിന് പിന്നിലില്ലെന്ന് ദുബൈയ് പൊലീസ് വ്യക്തമാക്കി. ജോയിയുടെ മൃതദേഹം ബന്ധുക്കളുമായി സഹകരിച്ച് നാട്ടിൽ എത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

എണ്ണ വിപണിയിൽ ചുവടുറപ്പിച്ചാണ് ജോയി ശ്രദ്ധേയനായത്. യെമനിൽ നിന്നും ഇറാനിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടു വന്ന് നടത്തിയ കച്ചവടം. ഏത് മേഖലയിലേക്കും ജോയിയുടെ കപ്പലുകൾ എണ്ണ കൊണ്ടു വരാൻ പോകുമായിരുന്നു. ഇത് പല വിവാദങ്ങൾക്കും ഇട നൽകി. ദുബായ് പൊലീസ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ജോയിയുടെ മരണമെന്നാണ് പുറത്തു വരുന്ന സൂചനകൾ.

യെമനിൽ നിന്നും ഇറാനിൽ നിന്നുമുള്ള എണ്ണക്കടത്തിൽ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ചിരുന്നുവെന്നും ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എണ്ണ വിൽപ്പനയിലൂടെ യുഎഇയിലെ കമ്പനികൾ വൻ തുക ജോയിക്ക് നൽകുമായിരുന്നു. കൂടാതെ കമ്പനികളുടെ ലാഭവിഹിതവും നൽകി. ഈ തുകയെല്ലാം ബിആർ ഷെട്ടിക്ക് ജോയി കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 1500 കോടിയാണ് ഇത്തരത്തിൽ നൽകിയതെന്നാണ് പറയുന്നത്. ഈ തുകയുമായി ഷെട്ടി നാടുവിട്ടതും ജോയിയെ ധർമ്മ സംഘടത്തിലാക്കി. ഇതിനിടെയാണ് നിരോധിത രാജ്യങ്ങളിൽ നിന്ന് എണ്ണ കൊണ്ടു വന്നുള്ള ജോയിയുടെ കച്ചവടവും ദുബായിൽ ചർച്ചയായത്. മകനൊപ്പമാണ് ജുമറിയ ലേക് ടവേഴ്സിൽ ജോയി വന്നതെന്നും പറയുന്നു. ബിസിനസ് പങ്കാളിയുമായുള്ള ചർച്ചയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ജോയി 14-ാം നിലയിൽ നിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ സോഷ്യൽ മീഡിയാ പ്രചരണങ്ങളെല്ലാം വീട്ടുകാർ തള്ളി പറയുകായണ്.

മാനന്തവാടിയിൽ ഓട്ടോറിക്ഷക്കാരനായിരുന്ന ജോയി ശത കോടീശ്വരനയപ്പോഴും നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നു. നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമയായപ്പോഴും പഴയതൊന്നും മറന്നിരുന്നില്ല. പ്രളയകാലത്തുകൊട്ടാര സദൃശ്യമായ അറയ്ക്കൽ പാലസ് നാട്ടുകാർക്കു പോലും ജോയി തുറന്നു കൊടുത്തു. അങ്ങനെ നാടിന്റെ പൊന്നാമനയായ പ്രവാസി വ്യവസായിയാണ് ദുബായിൽ മരിച്ചത്. വീട്ടുകാർ പറയുന്നത് ഹൃദയാഘാതമാണെന്ന് തന്നെയാണ്. ഇതിനിടെയിലാണ് ഗൾഫിൽ പലവിധ കഥകൾ പ്രചരിക്കുന്നത്. എണ്ണ വില ഇടിഞ്ഞതും ജോയിയെ തളർത്തിയെന്ന വാദം സജീവമായി ഉയർന്നിരുന്നു. ബിസിനസ്സിലെ കളികളാണ് ജോയിയുടെ ജീവനെടുത്തതെന്ന പ്രചരണം മാനന്തവാടിക്കാരേയും വേദനിപ്പിക്കുന്നുണ്ട്. ജോയിയുടെ മൃതദേഹം നാട്ടിലെത്തുന്നതും കാത്ത് കഴിയുകയാണ് മാനന്തവാടിക്കാർ.

ദുബായിയിലെ പ്രമുഖ വ്യവസായിയായ അറയ്ക്കൽ ജോയിയുടെ പെട്ടന്നുള്ള വിയോഗം അന്തർദേശീയ തലത്തിലുണ്ടായ എണ്ണ വില തകർച്ച മൂലമെന്ന് റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നു എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം ഉയർന്ന വാദം. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന ജോയി ചെറുപ്പത്തിൽ തന്നെ ഗൾഫിലേക്ക് ജോലി തേടി പോകുകയായിരുന്നു. സ്വപ്രയത്ന്നം കൊണ്ടു ചുരുങ്ങിയ കാലം കൊണ്ടു വലിയ ബിസിനസ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.മാനന്തവാടി വഞ്ഞോട് സ്വദേശിയാണ്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിങ് പാർട്ണറും ആണ്. ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്ന ജോയ് അടുത്തിടെയാണ് നാട്ടിൽവന്നു പോയത്. രണ്ടു മക്കളും ഇംഗ്ലണ്ടിൽ വിദ്യാർത്ഥികളാണ്. കഴിഞ്ഞവർഷം അടക്കം അറയ്ക്കൽ കുടുംബത്തിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സമൂഹ വിവാഹം അടക്കം നടത്തിയിരുന്നു.

കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.ഗൾഫിൽ പെട്രോ കെമിക്കൽ രംഗത്തായിരുന്നു ജോലി കൈവെച്ചത്. ഈ ബിസിനസ് വളർന്നതോടെ സ്വന്തമായി കപ്പൽ വാങ്ങിയ വ്യക്തിയായി മാറി. ഇതോടെ നാട്ടിൽ ഇദ്ദേഹം അറിയപ്പെട്ടത് കപ്പൽ ജോയി എന്നായിരുന്നു. കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP