Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാനിറ്റൈസർ നിർമ്മാണത്തിനാണെന്നു കാണിച്ച് വ്യാജ ബിൽ ഉണ്ടാക്കി സ്പിരിറ്റ് കടത്ത്; മുഖ്യകണ്ണി പെരുമ്പാവൂർ സ്വദേശി; വ്യാജമദ്യ നിർമ്മാണത്തിനായി എത്തിച്ച 8500 ഓളം ലിറ്റർ സ്പിരിറ്റ് പിടികൂടിയത് ആലുവയിലും ചോറ്റാനിക്കരയിലുമായി; അന്വേഷണം പ്രത്യേക സംഘത്തിന്

സാനിറ്റൈസർ നിർമ്മാണത്തിനാണെന്നു കാണിച്ച് വ്യാജ ബിൽ ഉണ്ടാക്കി സ്പിരിറ്റ് കടത്ത്; മുഖ്യകണ്ണി പെരുമ്പാവൂർ സ്വദേശി; വ്യാജമദ്യ നിർമ്മാണത്തിനായി എത്തിച്ച 8500 ഓളം ലിറ്റർ സ്പിരിറ്റ് പിടികൂടിയത് ആലുവയിലും ചോറ്റാനിക്കരയിലുമായി; അന്വേഷണം പ്രത്യേക സംഘത്തിന്

പ്രകാശ് ചന്ദ്രശേഖർ

ആലുവ :എറണാകുളം റൂറൽ ജില്ലയിൽ വൻ സ്പിരിറ്റ് വേട്ട. ആലുവയിൽ നിന്നും ചോറ്റാനിക്കരയിൽ നിന്നുമായി എണ്ണായിരത്തി അഞ്ഞൂറോളം ലിറ്റർ സ്പിരിറ്റാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്.ചോറ്റാനിക്കര പത്രക്കുളം റോഡിൽ കുന്നത്ത് മനോജ് എന്നയാളുടെ വീടിന്റെ മുകൾ നിലയിൽ 499 കന്നാസുകളിൽ സൂക്ഷിച്ച 2495 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു. ഇവിടെ സ്പിരിറ്റ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.

സംഭവവുമായി ബന്ധപ്പെട്ട് മനോജിനേയും, സ്പിരിറ്റ് സ്ഥലത്ത് എത്തിച്ച വാഹനത്തിന്റെ ഡ്രൈവർ അശോകപുരം അമ്മിണിപ്പറമ്പിൽ അബ്ദുൾ സലാമിനേയും അറസ്റ്റ് ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അശോകപുരത്തുള്ള മൻസൂർ അലി എന്നയാളുടെ ഡോൾഫിൻസ്‌ക്വയർ എന്ന ഗോഡൗണിൽ നിന്ന് 1800 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 5883 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.

പൊലീസ് പിടിക്കുമെന്ന് ഭയന്ന്ഇവിടെ നിന്നും ചോറ്റാനിക്കരയിലേക്ക് സ്പിരിറ്റ് മാറ്റുകയായിരുന്നു. പെരുമ്പാവൂർ സ്വദേശിയാണ് സ്പിരിറ്റ് എത്തിച്ചതിന്റെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സാനിറ്റൈസർ നിർമ്മാണത്തിനാണെന്നു കാണിച്ച് വ്യാജ ബിൽ ഉണ്ടാക്കിയാണ് സ്പിരിറ്റിന്റെ ഇടപാട് നടത്തുന്നത്. കഴിഞ്ഞ ദിവസം വ്യാജമദ്യ നിർമ്മാണത്തിനായി കൊണ്ടുവന്ന 100 ലിറ്റർ സ്പിരിറ്റുമായി മൂന്നു പേരെ കാലടിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യാജമദ്യ നിർമ്മാണത്തിനു ഉപയോഗിച്ച എസെൻസും കണ്ടെത്തിയിരുന്നു. ഈ സ്പിരിറ്റും ആലുവയിൽ നിന്ന് മറ്റൂർ വാട്ടർ സർവ്വീസ് സെന്ററിൽ കൊണ്ടുവന്ന് എസെൻസ് ചേർത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യമെന്ന പേരിൽ ലിറ്ററിന് 3500 രൂപാ നിരക്കിൽ വിൽക്കുകയായിരുന്നു. ഇത് സംമ്പന്ധിച്ച്അന്വേഷണം ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കാലടി, ആലുവ ഈസ്റ്റ്, ചോറ്റാനിക്കര സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിവിധ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഗൗരമുള്ള കേസ്സുകളായതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആലുവ എ.എസ്‌പി എം.ജെ സോജനാണ് അന്വേഷണ സംഘത്തിന്റെ ചുമതല..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP