Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോലി ചെയ്തതിന് കൊടുക്കുന്ന ശമ്പളത്തിന് പിന്നാലെ മരിക്കുന്നത് വരെ പെൻഷൻ കൊടുക്കുന്നതും പോട്ടെ, മരിക്കും മുൻപ് ഒരു കൊച്ചുപെണ്ണിനെ കെട്ടിയാൽ അവൾ മരിക്കുന്നത് വരെയും പെൻഷൻ ഉണ്ട്: കർഷകനാവട്ടെ മഴയോ കാറ്റോ വന്നാൽ സകല സ്വപ്‌നങ്ങളും തകരും; കർഷകർ അടക്കം സകലർക്കും പെൻഷൻ കൊടുക്കാൻ വേണ്ടി ഉദ്യാഗസ്ഥരുടെ പെൻഷൻ കുറയ്ക്കാനുള്ള തുടക്കമായി മാറട്ടെ ഈ സാലറി കട്ട്..

ജോലി ചെയ്തതിന് കൊടുക്കുന്ന ശമ്പളത്തിന് പിന്നാലെ മരിക്കുന്നത് വരെ പെൻഷൻ കൊടുക്കുന്നതും പോട്ടെ, മരിക്കും മുൻപ് ഒരു കൊച്ചുപെണ്ണിനെ കെട്ടിയാൽ അവൾ മരിക്കുന്നത് വരെയും പെൻഷൻ ഉണ്ട്: കർഷകനാവട്ടെ മഴയോ കാറ്റോ വന്നാൽ സകല സ്വപ്‌നങ്ങളും തകരും; കർഷകർ അടക്കം സകലർക്കും പെൻഷൻ കൊടുക്കാൻ വേണ്ടി ഉദ്യാഗസ്ഥരുടെ പെൻഷൻ കുറയ്ക്കാനുള്ള തുടക്കമായി മാറട്ടെ ഈ സാലറി കട്ട്..

മറുനാടൻ ഡെസ്‌ക്‌

സാലറി കട്ട് എന്ന പിണറായി വിജയൻ സർക്കാരിന്റെ ദൃഢനിശ്ചയത്തിന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി പ്രത്യേകം ഓർഡിനൻസ് ഇറക്കിയിരിക്കുകയാണ്. ഇന്നലെ മന്ത്രിസഭാ യോ​ഗം ചേരുകയും ഓർഡിനൻസ് പാസാക്കി അയക്കുകയും അതിനെ ഇന്ന് ​ഗവർണർ ഒപ്പ് വെച്ച് നിയമമാക്കുകയും ചെയ്തിരിക്കുന്നു. കൊറോണ ദുരന്തത്തിൽ പെട്ട് താറുമാറായി പോയ സമ്പദ് വ്യവസ്ഥയെ കാത്തുരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ കോടതി അടക്കമുള്ള സംവിധാനങ്ങൾ പ്രതികരിക്കുമ്പോഴും ജനങ്ങൾ അതിന് കയ്യടിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം അന്വേഷിച്ചാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.

സർക്കാർ ഉദ്യോ​ഗസ്ഥന്മാരുടെ ശമ്പളം നിയമവിരുദ്ധമായി പിടിച്ച് പറിക്കുമ്പോൾ ധൂർത്തടിക്കാതെ ഖജനാവ് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ട് എന്ന് പലതവണ വിളിച്ചുപറഞ്ഞ വ്യക്തികളിൽ ഒരാളാണ് ഞാൻ. എന്നാൽ അതിനർത്ഥം സർക്കാർ ഉദ്യോ​ഗസ്ഥന്മാരുടെ ശമ്പളം പിടിക്കുന്നത് തെറ്റാണ് എന്നല്ല. സർക്കാർ ഉദ്യോ​ഗസ്ഥന്മാരിൽ കഠിനപ്രയത്നം ചെയ്യുകയും ഈ സമയം പോലും ജീവൻ പണയം വെച്ച് പോലും തെരുവിലിറങ്ങുകയും ചെയ്യുന്ന പൊലീസുകാരുടെയും നഴ്സുമാരുടെയും ഒക്കെ ശമ്പളം പിടിക്കുന്നതിനോട് വിയോജിക്കുമ്പോഴും ഒരു പണിയും ചെയ്യാതെ വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം ലോക് ഡൗൺ കാലം കഴിയുന്ന സർക്കാർ ഉദ്യോ​ഗസ്ഥന്മാർക്കും ശമ്പളം കൊടുക്കുന്നതിനോട് വിയോജിപ്പാണ്.

ആറു ദിവസത്തെയല്ല, അവർ എത്രദിവസം വീട്ടിൽ ഇരിക്കുന്നുവോ അത്രയും ദിവസത്തെ ശമ്പളം പിടിക്കുന്നതിലും തെറ്റൊന്നുമില്ല. കേരളത്തിലെ ഏറ്റവും വലിയ മാധ്യമമായ ഏഷ്യാനെറ്റ് പോലും അവരുടെ ജീവനക്കാരുടെ ശമ്പളം 30 ശതമാനം കുറച്ചിരിക്കുന്നു. ​ഗൾഫ് രാജ്യങ്ങൾ ജീവനക്കാരെ നിഷ്ക്കരുണം പിരിച്ച് വിടുന്നു. അങ്ങനെ വരുമ്പോൾ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് മാത്രം ഇതൊന്നും ബാധകമല്ല എന്ന വാദം വിമർശന വിധേയമായി ചർച്ച ചെയ്യേണ്ടതാണ്. നിയമവിരുദ്ധമായി പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്നതിലെ അഭം​ഗി ചൂണ്ടിക്കാണിക്കുമ്പോഴും അർഹിക്കുന്നതിലും കൂടുതൽ ശമ്പളം സർക്കാർ ഉദ്യോ​ഗസ്ഥന്മാർ കൈപ്പറ്റുന്നുണ്ടോ, ആവശ്യത്തിലധികം ജീവനക്കാർ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഒരു ഓഡിറ്റിം​ഗിന് വിധേയമാക്കേണ്ട സമയമാണിത്.

കേരളത്തിലെ സിപിഎമ്മുകാരെ കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായിട്ടുള്ളത് സർക്കാർ ഉദ്യോ​ഗസ്ഥന്മാർക്കാണ് എന്ന് മറക്കരുത്. സംഘടിതരായ ഈ വർ​ഗത്തിനെതിരെ ശബ്ദം ഉയർത്താൻ പിണറായി വിജയന് മുമ്പ് ഒരു സർക്കാരിനും ധൈര്യം ഇല്ലാത്തത് സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള കരുത്ത് ഈ ഉദ്യോ​ഗസ്ഥ ലോബിക്ക് ഉള്ളതുകൊണ്ടാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ്ണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP