Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെസ്‌ലെ ഇന്ത്യ, അവരുടെ ബ്രാൻഡായ മാഗിയിലൂടെ പാചകം ലളിതവും ആസ്വാദ്യകരവുമാക്കാനുള്ള പുതിയ 'സർവീസ് ക്യാംപെയ്ൻ' അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

ങ്ങളുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ പോർട്ട്‌ഫോളിയോയിലൂടെ എപ്പോഴും ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാൻ ലക്ഷ്യമിട്ടും ദൈനംദിന പാചകത്തിൽ പ്രചോദനമാകാനും എല്ലാ സാഹചര്യത്തിലും അവരുടെ ആവശ്യകതകൾ നിറവേറ്റാനും നെസ്‌ലെ ഇന്ത്യ ശ്രമിച്ചിട്ടുണ്ട്. ഇന്നത്തെ വിഷമസന്ധിയിൽ ആളുകൾക്ക് വേണ്ടത് വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള എളുപ്പ സൊലൂഷനുകളാണ്. ദശാബ്ദങ്ങളായി വിശ്വസ്ത പങ്കാളി എന്ന നിലയിൽ ഈ സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് ഒപ്പം നിൽക്കുക എന്നത് ഞങ്ങളുടെ കടമയാണ്. നെസ്‌ലെ 'മാഗി - കുക്കിങ് മെയ്ഡ് സിമ്പിൾ' എന്ന സേവനത്തിലൂടെ ദൈനംദിന പാചക ആശയങ്ങൾക്കുള്ള ലളിത സൊലൂഷനാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഞങ്ങളുടെ വെബ്‌സൈറ്റ് https://www.maggi.in/ലൂടെ ഉപയോക്താക്കൾക്ക് ഈ സേവനം ലഭിക്കും. രാജ്യത്തെമ്പാടും നിന്നുമുള്ള റെസിപ്പികൾ ''മെയ്ഡ് ഈസി'', ''മെയ്ഡ് വിത്ത് എ ട്വിസ്റ്റ്'', ''മെയ്ഡ് ഹെൽത്തിയർ'' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്ക് കീഴിൽ ക്രമികരിച്ചിട്ടുണ്ട്.

'കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യൻ അടുക്കളകളുടെ ഭാഗമാണ് നെസ്‌ലെ. ഇതുപോലുള്ള വിഷമകരമായ സാഹചര്യങ്ങളിൽ ഏറ്റവും കുറച്ച് ചേരുവകളിലൂടെ ഏറ്റവും രുചികരമായ ഭക്ഷണമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനുള്ള പരിഹാരമാണ് https://www.maggi.in/-ൽ ഞങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ വെബ്‌സൈറ്റ് സന്ദർശിച്ച് റെസിപ്പികൾ, വിദഗ്‌ദ്ധോപദേശം, ടിപ്‌സ് എന്നിവ നേടാൻ ആർക്കും കഴിയും. ഹോം ഷെഫുകൾക്ക് അവരുടെ റെസിപ്പികൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെയ്ക്കാനുള്ള അവസരവും ഇതാദ്യമായി ഞങ്ങൾ നൽകുകയാണ്. ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്ക് ഈ സേവനം മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കും. ഈ സേവനത്തിലൂടെ ഓരോ ദിവസവും ഓർത്തുവെയ്ക്കാൻ പാകത്തിനുള്ള ഭക്ഷണം ഉണ്ടാക്കാൻ ആളുകളെ സഹായിക്കുന്നതിൽ ചെറിയ പങ്കുവഹിക്കാൻ ഞങ്ങൾക്കും കഴിയുന്നു' - നെസ്‌ലെ ഇന്ത്യ, ഫുഡ് ആൻഡ് കൺഫെക്ഷനറി ഡയറക്ടർ നിഖിൽ ചന്ദ് പറഞ്ഞു.

https://www.maggi.in/-ലെ റെസിപ്പികൾ ശ്രദ്ധാപൂർവം കുറേറ്റ് ചെയ്തവയാണ്. ഭക്ഷണം പ്ലാൻ ചെയ്യാനും പാചകം ചെയ്യാനും നിങ്ങളെ സഹായിക്കാനും ശരിയായ പോഷകങ്ങളും രുചിയും ചേർക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP