Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട്ടിലിരുന്ന് വാർത്ത ലൈവ് ചെയ്യവേ പിന്നിൽ അർദ്ധ ന​ഗ്നയായി ജേർണലിസ്റ്റായ യുവതി; വാർത്ത കണ്ട് അമ്പരന്നവർ തിരിച്ചറിഞ്ഞത് മാധ്യമ പ്രവർത്തകന്റെ ആരുമറിയാത്ത മറ്റൊരു ബന്ധം; താനുമായുള്ള ബന്ധം തുടരുന്നതിനിടെയാണ് ഇതെന്ന് വിശദീകരിച്ച് കാമുകിയും; വർക് ഫ്രം ഹോമിന്റെ ഏറ്റവും ഭയാനകമായ വെർഷനിൽ മാനം പോയത് അൽഫോൻസോ മെർലോസിന്; വീഡിയോ കാണാം

വീട്ടിലിരുന്ന് വാർത്ത ലൈവ് ചെയ്യവേ പിന്നിൽ അർദ്ധ ന​ഗ്നയായി ജേർണലിസ്റ്റായ യുവതി; വാർത്ത കണ്ട് അമ്പരന്നവർ തിരിച്ചറിഞ്ഞത് മാധ്യമ പ്രവർത്തകന്റെ ആരുമറിയാത്ത മറ്റൊരു ബന്ധം; താനുമായുള്ള ബന്ധം തുടരുന്നതിനിടെയാണ് ഇതെന്ന് വിശദീകരിച്ച് കാമുകിയും; വർക് ഫ്രം ഹോമിന്റെ ഏറ്റവും ഭയാനകമായ വെർഷനിൽ മാനം പോയത് അൽഫോൻസോ മെർലോസിന്; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് മാഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വിവിധ ഐടി കമ്പനികളും മാധ്യമ സ്ഥാപനങ്ങളും വരെ വർക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുമായാണ് ഇത്തരത്തിൽ സ്വന്തം വീടുകളിൽ ഇരുന്ന് തന്നെ ജോലി ചെയ്യാൻ കമ്പനികൾ ജീവനക്കാർക്ക് അനുമതി നൽകിയത്. എന്നാൽ, ഇതിനെ തുടർന്ന് രസകരമായ പല ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ അത്തരം ട്രോളുകളെ എല്ലാം കടത്തി വെട്ടുന്ന സംഭവമാണ് സ്പെയിനിൽ നിന്നും പുറത്ത് വരുന്നത്. 41 കാരനായ അൽഫോൻസോ മെർലോസ് തന്റെ വീട്ടിൽ നിന്ന് എസ്റ്റാഡോ ഡി അലാർമ ചാനലിൽ ലൈവ് വാർത്ത ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. മെർലോസിന്റെ തൊട്ട് പിന്നിലൂടെ ഒരു യുവകി അർദ്ധന​ഗ്നയായി നടന്ന് പോകുന്നത് ക്യാമറയിൽ പെടുകയായിരുന്നു.

നടന്ന് നീങ്ങിയ യുവതി മെർലോസിന്റെ കാമുകിയല്ല ഒരു മാധ്യമപ്രവർത്തകയാണ് എന്ന് പ്രേക്ഷകർ തിരിച്ചറിയുകയും ചെയ്തു. അർദ്ധ ന​ഗ്നയായ ആ യുവതി അലക്സിയ റിവാസ് എന്ന 27 വയസ്സുള്ള ഒരു പത്രപ്രവർത്തകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. സംഭവം വിവാദമായത് കേവലം ആൺപെൺ സംസർ​ഗത്തിന്റെ പേരിൽ മാത്രമല്ല, സ്പെയിനിലെ ഉന്നതരായ മാധ്യമപ്രവർത്തകർ പോലും കൊവിഡ് മഹാമാരി താണ്ഡവമാടുന്ന സ്പെയിനിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നു എന്ന നിലയിൽ കൂടിയാണ്.

മെർലോസ് സ്പാനിഷ് ബിഗ് ബ്രദർ താരം മാർട്ട ലോപ്പസുമായി ഡേറ്റിം​ഗിലാണെന്ന വാർത്തകൾ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ, മെർലോസ് ഇത് നിഷേധിക്കുകയും അവർ തമ്മിൽ നിലവിൽ യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. ഈ സംഭവം മെർലോസ് തന്റെ ബിഗ് ബ്രദർ സ്റ്റാർ കാമുകി മാർട്ട ലോപ്പസിനെ വഞ്ചിച്ചുവെന്ന ആരോപണത്തിനും ഇടയാക്കി. എന്നാൽ ഷോയിൽ നിന്നും മാർട്ട ലോപ്പസ് പുറത്താകുമ്പോൾ താനും ലോപ്പസും വേർപിരിഞ്ഞ് കഴിഞ്ഞിരുന്നു എന്ന് മെർലോസ് വ്യക്തമാക്കുന്നു.

എന്നാൽ, നിരവധി ദിവസം സംഭവത്തെക്കുറിച്ച് മൗനം പാലിച്ചതിന് ശേഷം അദ്ദേഹം പരസ്യമായി സംസാരിക്കുകയും സ്പാനിഷ് ചാറ്റ് ഷോയായ 'ദി അന റോസ ഷോ'യിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്റെ മുൻ കാമുകിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. അതിനിടെ സംഭവത്തിൽ വിശദീകരണവുമായി വിവാദ നായിക റിവാസ് രം​ഗത്തെത്തി. കഴിഞ്ഞ കുറേ ആഴ്‌ച്ചകളായി മെർലോസുമായി അടുപ്പമുണ്ടെന്നും താൻ അവിവാഹിതനാണ് എന്നും മറ്റ് ബന്ധങ്ങൽ ഒന്നുമില്ല എന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അവർ വ്യക്തമാക്കി. അതിനിടെ, ഈ സംഭവം നടക്കുന്ന സമയത്തും താനുമായി മെർലോസ് ബന്ധം പുലർത്തിയിരുന്നു എന്ന് വ്യക്തമാക്കി മാർട്ട ലോപ്പസും രം​ഗത്തെത്തി.

ഏതായാലും വർക് ഫ്രം ഹോമിന്റെ ഏറ്റവും അപകടകരമായ വെർഷൻ എന്നാണ് ഈ സംഭവത്തെ സോഷ്യൽ മീഡിയവിശേഷിപ്പിക്കുന്നത്. മെർലോസിന്റെ വാർത്ത വായനയും റിവാസിൻ‌റെ അൺ എക്സ്പെക്റ്റഡ് എൻട്രിയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP