Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ല; ശമ്പളം ജഡ്ജിമാരിൽ നിന്നു സംഭാവന സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ചീഫ് ജസ്റ്റീസ് നൽകുമെന്ന് സൂചന; ഈ മാസം ജീവനക്കാരുടെ ശമ്പള വിതരണം നീളുമെന്നും ഉറപ്പ്; സാലറി കട്ട് ഓർഡിനൻസിൽ നിയമോപദേശത്തിന് രാജ് ഭവൻ; മടക്കി അയച്ച് വിവാദത്തിന് ഗവർണ്ണർ തയ്യാറാകില്ലെന്നും റിപ്പോർട്ടുകൾ; ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിലേക്ക് കണ്ണും നട്ട് ജീവനക്കാർ

ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ല; ശമ്പളം ജഡ്ജിമാരിൽ നിന്നു സംഭാവന സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ചീഫ് ജസ്റ്റീസ് നൽകുമെന്ന് സൂചന; ഈ മാസം ജീവനക്കാരുടെ ശമ്പള വിതരണം നീളുമെന്നും ഉറപ്പ്; സാലറി കട്ട് ഓർഡിനൻസിൽ നിയമോപദേശത്തിന് രാജ് ഭവൻ; മടക്കി അയച്ച് വിവാദത്തിന് ഗവർണ്ണർ തയ്യാറാകില്ലെന്നും റിപ്പോർട്ടുകൾ; ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിലേക്ക് കണ്ണും നട്ട് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുണ്ടാകുന്ന ഘട്ടങ്ങളിൽ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം 25 ശതമാനംവരെ മാറ്റിവെക്കുന്നതിന് നിയമസാധുത നൽകുന്നതിനുള്ള ഓർഡിനൻസിന് ഗവർണ്ണർ അനുമതി നൽകുമോ എന്നതിൽ അനിശ്ചിതത്വം. ഇക്കാര്യത്തിൽ ഗവർണ്ണർ നിയമോപദേശം തേടും. അതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിനോട് കേന്ദ്ര സർക്കാരിനുള്ള നിലപാട് തന്നെയാകും ഇതിൽ തെളിയുക. ഗവർണ്ണർ ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചു നൽകിയാലും അത് വീണ്ടും മന്ത്രിസഭ അംഗീകരിച്ച് ഗവർണ്ണർക്ക് കൈമാറും. രണ്ടാമത്തെ തവണ ഓർഡിനൻസ് എത്തിയാൽ ഒപ്പിടേണ്ടിയും വരും. അതുകൊണ്ട് തന്നെ ഓർഡിനൻസ് ഗവർണ്ണർ അംഗീകരിക്കുമെന്നും സൂചനയുണ്ട്.

ഈ മാസം ശമ്പള വിതരണം താമസിക്കും. ശമ്പളവിതരണം നാലുമുതൽ മാത്രമായിരിക്കും. ഈ മാസത്തെ ശമ്പളവിതരണം വൈകും. ഓർഡിനൻസ് ഗവർണർ ഒപ്പിട്ട് നിയമമായശേഷമേ ശമ്പളം വിതരണം ചെയ്യാനാവൂവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാധാരണ ഒന്നാംതീയതിയാണ് ശമ്പളം നൽകിത്തുടങ്ങുക. മെയ്‌ ഒന്ന് അവധിയാണ്. പിന്നെ ശനിയും ഞായറുമാണ്. അതിനാൽ നാലാം തീയതി തിങ്കളാഴ്ചമുതലേ വിതരണം തുടങ്ങൂ. അപ്പോഴേക്കും ഓർഡിനൻസ് നിയമമായി വിജ്ഞാപനം ചെയ്യാനാവും. പെൻഷനും അന്നുമുതൽ നൽകാനാണ് തീരുമാനം. ശമ്പളം, പെൻഷൻ വിതരണം വൈകുന്നത് അത്യപൂർവമാണ്.

കോവിഡ് വ്യാപനം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് പ്രതിപക്ഷ സംഘടനകളുടെ ഹർജികൾ പരിഗണിച്ച് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതു മറികടക്കാനാണ് ഓർഡിനൻസായി പുതിയ നിയമം കൊണ്ടുവരുന്നത്. ആറുദിവസത്തെ ശമ്പളംവീതം അഞ്ചുമാസത്തേക്ക് മാറ്റിവെച്ചതാണ് സ്റ്റേചെയ്തത്. ശമ്പളം പിടിക്കാനുള്ള തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാൽ ഉത്തരവിനു നിയമത്തിന്റെ പിൻബലം നൽകാനാണ് ഓർഡിനൻസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ഓർഡിനൻസും നിയമപരമായി ചോദ്യംചെയ്യപ്പെടും. കോടതിയെ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷസംഘടനകളും അറിയിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ജീവനക്കാർക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്. നാടിപ്പോൾ വല്ലാത്ത പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. അതിൽ ജീവനക്കാരും പങ്കാളികളാവുന്നു എന്നു കരുതിയാൽ മതി'' -മുഖ്യമന്ത്രി പറഞ്ഞു.

കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്‌പെഷ്യൽ പ്രൊവിഷൻ ഓർഡിനൻസ് എന്ന പേരിലാണ് പുതിയ നിയമം. പ്രധാനമായും രണ്ടു വ്യവസ്ഥകളാണുള്ളത്. 25 ശതമാനംവരെ ശമ്പളം മാറ്റിവെക്കാം. മാറ്റിവെക്കുന്ന തുക എങ്ങനെ തിരിച്ചുനൽകുമെന്ന് ആറുമാസത്തിനകം തീരുമാനിച്ച് വിജ്ഞാപനം ചെയ്യണം. പൊതുമേഖല, അർധസർക്കാർ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം നിയമം ബാധകം. മന്ത്രിമാരുടെയും എം.എൽഎ.മാരുടെയും ശമ്പളം ഒരുവർഷത്തേക്ക് 30 ശതമാനം കുറയ്ക്കുന്ന ഓർഡിനൻസിനും ശുപാർശചെയ്തു. മൊത്തശമ്പളം അല്ലെങ്കിൽ ഓണറേറിയത്തിലാണ് കുറവുവരുത്തുക. എംഎ‍ൽഎ.മാർക്ക് നൽകുന്ന അലവൻസുകളുൾപ്പെടെ കുറയ്ക്കും. എന്നാൽ ജഡ്ജിമാരുടെ ശമ്പളം മാറ്റി വയ്ക്കില്ല. ഹൈക്കോടതി ഭരണഘടനാ സ്ഥാപനമാണ്. ആ പദവി അംഗീകരിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാർ ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പും ജഡ്ജിമാരുടെ ശമ്പളം കുറച്ചിട്ടില്ല. സുപ്രീംകോടതിയിലെ ജഡ്ജിമാർ ഉൾപ്പടെ ദുരിതാശ്വാസനിധിയിലേക്ക് സ്വമേധയാ ശമ്പളം സംഭാവന ചെയ്യുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ശമ്പളം 25 ശതമാനംവരെ മാറ്റിവെക്കാനാണ് ഓർഡിനൻസ് അധികാരം നൽകുന്നത്. എന്നാൽ, വരുന്ന അഞ്ചുമാസത്തേക്ക് മാസം ആറുദിവസം വീതം (20 ശതമാനം) ശമ്പളം കുറയ്ക്കാനാണ് സർക്കാർ തീരുമാനം. ഇന്നലെ മന്ത്രിസഭ അംഗീകരിച്ച 3 ഓർഡിനൻസുകൾ സംബന്ധിച്ചും നിയമ സെക്രട്ടറി ഗവർണറെ കണ്ടു വിശദീകരിക്കും. ശമ്പളം പിടിക്കുന്നതിന്റെ നിയമസാധുതയെച്ചൊല്ലി പ്രതിപക്ഷ സർവീസ് സംഘടനകളും ഭരണപക്ഷവും തമ്മിൽ പോരു മുറുകുകയാണ്. ഹൈക്കോടതി വിധി മറികടക്കുന്നതിനുള്ള ഓർഡിനൻസ് ഗവർണർക്കു തള്ളാമെന്നും ഈ ആവശ്യമുന്നയിച്ചു ഗവർണറെ സമീപിക്കുമെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ അറിയിച്ചു. പിടിക്കുന്ന ശമ്പളം എങ്ങനെ, എപ്പോൾ നൽകുമെന്ന് ഇപ്പോൾ പറയാനാവില്ല. കേസ് കൊടുക്കാനുള്ള എല്ലാ അവകാശവും പ്രതിപക്ഷത്തിനുണ്ട്. അവർ കേസിനു പോകട്ടെ എന്നാണ് മന്ത്രി തോമസ് ഐസക് പ്രതികരിച്ചത്.

ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്നു കാണിച്ച് ഹൈക്കോടതി രജിസ്റ്റ്രാർ സർക്കാരിനു കത്തു നൽകിയിരുന്നു. സർക്കാർ ഇതിനായിറക്കിയ ഉത്തരവിന്റെ പരിധിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് 27നു ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനയനുസരിച്ചു പാർലമെന്റ് നിശ്ചയിക്കുന്ന ജഡ്ജിമാരുടെ ശമ്പളത്തിൽ പ്രതികൂല മാറ്റം സാധ്യമല്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജഡ്ജിമാരുടെ ശമ്പള, അലവൻസുകൾ ഭരണതലത്തിലെ ഉത്തരവിലൂടെ മാറ്റാനോ വൈകിക്കാനോ സർക്കാരിനാവില്ല. മാത്രമല്ല, ജഡ്ജിമാരിൽ നിന്നു സംഭാവന സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ ചീഫ് ജസ്റ്റിസ് മുൻകയ്യെടുക്കുന്നുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവിന്റെ പരിധിയിൽ നിന്ന് ജഡ്ജിമാരെ ഒഴിവാക്കി സ്പാർക്ക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തണമെന്നും എറണാകുളം സബ് ട്രഷറിക്കു നിർദ്ദേശം നൽകണമെന്നും കത്തിൽ രജിസ്റ്റ്രാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജഡ്ജിമാരെ സർക്കാർ ഒഴിവാക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ സ4ർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ ഓർഡിനൻസ് ഇറക്കി മറികടക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്. 25% വരെ എന്നു വ്യവസ്ഥയുണ്ടെങ്കിലും മുൻപു പ്രഖ്യാപിച്ചതു പോലെ 5 മാസത്തേക്ക് 6 ദിവസത്തെ വീതം ശമ്പളമാവും പിടിക്കുക. ഇതു സംബന്ധിച്ചു പിന്നീടു സർക്കാർ ഉത്തരവിറക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഏതു രീതിയിൽ എന്നു തിരിച്ചു നൽകുമെന്ന് 6 മാസത്തിനകം അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ.

കേരള ഡിസാസ്റ്റ4 ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്‌പെഷൽ പ്രൊവിഷൻ എന്നു പേരിട്ട ഓർഡിനൻസ് ഗവർണർ ഒപ്പുവയ്ക്കുന്നതോടെ നിലവിൽ വരും. അതിനു ശേഷം ഈ മാസത്തെ ശമ്പളം വിതരണം ചെയ്താൽ മതിയെന്നാണു തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP