Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ്‌ മൂന്നിന് ശേഷം രാജ്യവ്യാപക ലോക് ഡൗൺ ഇല്ല; ജില്ലകൾ തിരിച്ച് പടിപടിയായി ഇളവുകൾ; രോഗം ഇല്ലാത്ത ജില്ലകൾക്ക് പരമാവധി ഇളവുകൾ; രോഗത്തിന്റെ വ്യാപനം അനുസരിച്ച് സോണുകളായി തിരിക്കും; ഗ്രീൻ സോണിൽ എത്തിയാൽ മാത്രം കാര്യമായ ഇളവുകൾ; റെഡ് സോണുകൾ മാസങ്ങളോളം അടഞ്ഞു കിടക്കും; കോവിഡ് വ്യാപനം തുടരുമ്പോഴും ഇന്ത്യ ലോക് ഡൗണിനെ മറികടക്കുന്നത് ഇങ്ങനെ

മെയ്‌ മൂന്നിന് ശേഷം രാജ്യവ്യാപക ലോക് ഡൗൺ ഇല്ല; ജില്ലകൾ തിരിച്ച് പടിപടിയായി ഇളവുകൾ; രോഗം ഇല്ലാത്ത ജില്ലകൾക്ക് പരമാവധി ഇളവുകൾ; രോഗത്തിന്റെ വ്യാപനം അനുസരിച്ച് സോണുകളായി തിരിക്കും; ഗ്രീൻ സോണിൽ എത്തിയാൽ മാത്രം കാര്യമായ ഇളവുകൾ; റെഡ് സോണുകൾ മാസങ്ങളോളം അടഞ്ഞു കിടക്കും; കോവിഡ് വ്യാപനം തുടരുമ്പോഴും ഇന്ത്യ ലോക് ഡൗണിനെ മറികടക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മെയ്‌ മൂന്നിന് ശേഷം രാജ്യവ്യാപ ലോക് ഡൗൺ ഉണ്ടാകില്ല. എന്നാൽ കൊറോണയിലെ അതിതീവ്ര ജില്ലകളിൽ മെയ്‌ 4 മുതൽ ലോക്ഡൗണിൽ ഇളവുനൽകുകയും ഇല്ല. പുതിയ മാർഗരേഖ മെയ്‌ നാലിന് പ്രാബല്യത്തിൽ വരും. ലോക്ഡൗണിനെ തുടർന്നു സ്ഥിതി മെച്ചപ്പെട്ടെന്നും നേട്ടം കൈവരിച്ചുവെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.

മെയ്‌ മൂന്നുവരെ കർശന നിയന്ത്രണം തുടരണമെന്നും കേന്ദ്രം നിർദേശിച്ചു. ലോക്ഡൗൺ ഫലപ്രദമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇളവുകൾ സംബന്ധിച്ചു വരുംദിവസങ്ങളിൽ വിശദീകരിക്കുമെന്നു മന്ത്രാലയം അറിയിച്ചു. റെഡ്‌സോൺ ജില്ലകളുടെ എണ്ണം 177ൽനിന്ന് 129ആയി കുറഞ്ഞതും ഓറഞ്ച് സോണിലുള്ള ജില്ലകളുടെ എണ്ണം 207ൽ നിന്ന് 250 ആയി വർധിച്ചതും ആശ്വാസകരമാണ്. എന്നാൽ 28 ദിവസം പുതിയ കേസുകൾ ഇല്ലാത്തതിനാൽ ഗ്രീൻസോണിലേക്ക് മാറിയ ഉത്തർപ്രദേശിലെയും പഞ്ചാബിലെയും ഓരോ ജില്ലകളിലും തുടർച്ചയായി 14 ദിവസം പുതിയ കേസുകൾ ഇല്ലാത്തതിനാൽ ഓറഞ്ച് സോണിലേക്ക് മാറിയ 38 ജില്ലകളിലും വീണ്ടും രോഗം റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കുന്നതാണ്.

മെയ്‌ മൂന്നിന് ശേഷം രാജ്യവ്യാപക ലോക് ഡൗൺ ഉണ്ടാകില്ല. രാജ്യത്തിന് സാമ്പത്തിക കരുത്ത് വീണ്ടെടുക്കാൻ കൂടിയാണ് ഇത്. ജില്ലകൾ തിരിച്ച് പടിപടിയായി ഇളവുകൾ പ്രഖ്യാപിക്കും. രോഗം ഇല്ലാത്ത ജില്ലകൾക്ക് പരമാവധി ഇളവുകൾ നൽകും. രോഗത്തിന്റെ വ്യാപനം അനുസരിച്ച് സോണുകളായി തിരിച്ചാകും തീരുമാനങ്ങൾ എടുക്കുക. ഗ്രീൻ സോണിൽ എത്തിയാൽ മാത്രം കാര്യമായ ഇളവുകൾ കിട്ടും. റെഡ് സോണുകൾ മാസങ്ങളോളം അടഞ്ഞു കിടക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോവിഡ് വ്യാപനം തുടരുമ്പോഴും ലോക് ഡൗൺ രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയുന്നുണ്ട്.

പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത് 327 ജില്ലകളിലാണ്. രാജ്യത്തു ലോക്ഡൗൺ നിലവിൽ വരുമ്പോൾ 103 ജില്ലകളിൽ മാത്രമായിരുന്നു കോവിഡ്. എന്നാൽ, ഇന്നലെ വരെ ഒരു കേസെങ്കിലും റിപ്പോർട്ട് ചെയ്ത ജില്ലകളുടെ എണ്ണം 430 ആയി. ഇതിൽ 129 ഹോട്‌സ്‌പോട്ട് ജില്ലകളും പെടും. ഒരു മാസത്തിനിടെ കോവിഡ് റിപ്പോർട്ട് ചെയ്ത ജില്ലകൾ ഏറ്റവുമധികം യുപിയിലും (41) തമിഴ്‌നാട്ടിലും (26) ആണ്. എന്നാൽ, കേസുകളുടെ പെരുപ്പം മൂലം കഷ്ടപ്പെടുന്നത് മറ്റു ചില സംസ്ഥാനങ്ങളാണ്. അവസാന ഒരു മാസത്തിനിടെ 500 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്ത 2 ജില്ലകൾ മഹാരാഷ്ട്രയിലുണ്ട് മുംബൈ, പുണെ. അഹമ്മദാബാദ്, ഇൻഡോർ, ജയ്പുർ എന്നിവിടങ്ങളിലും ഒരു മാസത്തിനിടെ 500ൽപരം കേസുകളുണ്ട്. ഇവിടെയെല്ലാം കർശന നിയന്ത്രണങ്ങൾ തുടരും.

നേരത്തെ ലോക്ഡൗണിനെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും അവരവരുടെ നാടുകളിലേക്ക് മടങ്ങാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ആകെ 1,079 മരണവും 33062 രോഗ ബാധയുമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 71 പേർ മരിച്ചു. 1,702 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 8437 പേർ ഇതുവരെ രോഗ മുക്തി നേടി.

കോവിഡ് വ്യാപനം ആരംഭിച്ച ശേഷം 24 മണിക്കൂറിനിടെയുള്ള ഏറ്റവും കൂടിയ മരണനിക്കാണ് ഇന്നലെ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര തന്നെയാണ് മരണത്തിലും രോഗബാധയിലും മുന്നിൽ. 432 മരണവും 9915 രോഗികളും. ഗുജ്‌റാത്തിൽ 24 മണിക്കൂറിനിടെ 16 മരണവും 308 പുതിയ രോഗികളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 197 രോഗികൾ 4082. മുംബൈ, അഹമദാബാദ്, ഇൻഡോർ,പുനെ, ജെയ്പൂർ തൂടങ്ങിയ നഗര ജില്ലകളിൽ രോഗവ്യാപനത്തിന്റെ വേഗതയ്ക്ക് കുറവില്ല. ഏപ്രിൽ ആദ്യവാരം നൂറിലധികം രോഗികളുള്ള ഏഴ് ജില്ലകളായിരുന്ന രാജ്യത്തുണ്ടായിരുന്നത്. ഇന്നത് 25 ആയി വർദ്ധിച്ചു. റെഡ്‌സോൺ ജില്ലകളുടെ എണ്ണം 177ൽ 129ആയി കുറഞ്ഞതും ഓറഞ്ച് സോണിലുള്ള ജില്ലകളുടെ എണ്ണം 207ൽ നിന്ന് 250 ആയി വർധിച്ചതും ആശ്വാസകരമാണ്.

അതിനിടെ ഇളവുകളോടെ മൂന്നാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ് പുതു മാതൃകയായി. മെയ്‌ മൂന്നിന് ശേഷം പതിനേഴ് വരെയാണ് ലോക്ഡൗൺ നീട്ടിയത്. അതേസമയം, എല്ലാ ദിവസവും കർഫ്യൂവിൽ നാലുമണിക്കൂർ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അറിയിച്ചു. രാവിലെ ഏഴ് മുതൽ പതിനൊന്ന് വരെയാണ് ഇളവ്. ഈ സമയത്ത് കടകൾക്ക് തുറക്കാം. ജനങ്ങൾക്ക് പുറത്തിറങ്ങുകയും ചെയ്യാം. ജനങ്ങൾ മാസ്‌ക് ധരിക്കുകയും സമ്പർക്ക അകലം പുലർത്തുകയും ചെയ്യണമെന്നാണ് നിർദ്ദേശം. മൂന്നാംഘട്ട ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യസംസ്ഥാനമാണ് പഞ്ചാബ്. ഇതേ മാതൃകയിൽ ഇന്ത്യയും നീക്കുമെന്നാണ് സൂചന. ഗ്രീൻ സോണുകൾക്ക് കാതലായ ഇളവുകൾ. റെഡ് സോണിൽ അടച്ചിടൽ സമ്പൂർണ്ണം. മറ്റിടത്ത് ഇളവുകളോടെ ലോക് ഡൗൺ പിൻവലിക്കും.

ആളുകൾ പരമാവധി പുറത്തിറങ്ങുന്നത് അനുവദിക്കില്ലെന്ന നിലപാട് എല്ലായിടത്തും സർക്കാർ തുടരും. വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തും വരെ നിയന്ത്രണങ്ങൾ കൂടിയേ തീരുവെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP