Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരാധകർക്കായി കുളിക്കുന്ന വീഡിയോ പങ്കുവെച്ച് നടി ഉർവ്വശി റൗട്ടേല; വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായ കുളിസീൻ കണ്ടത് 600 മില്യണിലധികം ആളുകൾ

ആരാധകർക്കായി കുളിക്കുന്ന വീഡിയോ പങ്കുവെച്ച് നടി ഉർവ്വശി റൗട്ടേല; വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായ കുളിസീൻ കണ്ടത് 600 മില്യണിലധികം ആളുകൾ

സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടി ഉർവ്വശി റൗട്ടേല. തന്റെ വിശേഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2015 ൽ മിസ് ദിവ പട്ടം നേടിയ ഉർവ്വശി അതേ വർഷം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തിരുന്നു. സിനിമയിലും മോഡലിങിലും സജീവമായ താരത്തിന്റെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി താൻ കുളിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനെ തുടർന്ന് ഒട്ടനവധിപേർ നടിയെ വിമർശിച്ച് രംഗത്തെത്തി. കോവിഡ് ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം. എന്നാൽ വിമർശകർ ഏറെ ഉണ്ടെങ്കിലും നടിയുടെ കുളിസീൻ വൈറലായിരിക്കുകയാണ്.

എന്തായാലും ലോക്ക് ഡൗൺ കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വിമർശനങ്ങളെ വകവയ്ക്കാത്ത ഉർവ്വശി തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP