Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവിഹിതത്തിൽ കുട്ടി പിറന്നാൽ അത് ഭാവിയിൽ പ്രശ്‌നമാകുമെന്ന് സംഗീതാധ്യാപകൻ മനസ്സിൽ കണ്ടു; ഭാര്യയെ കൊല്ലത്തും അച്ഛനേയും അമ്മയേയും കോഴിക്കോട്ടേക്കും പറഞ്ഞു വിട്ടത് കാമുകിയെ എത്തിച്ച് ഗർഭച്ഛിദ്രത്തിന് അവസരമൊരുക്കാൻ; വയറ്റിൽ വളരുന്ന കുട്ടിയെ കൊല്ലാൻ 42-കാരി തയ്യാറാകാത്തതോടെ കാമുകന് കലികയറി; പണം തിരികെ ചോദിച്ചതും എല്ലാം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയതും പ്രശാന്തിനെ ക്രൂരനാക്കി; ബ്യൂട്ടീഷൻ സുചിത്രയുടെ കൊലയ്ക്ക് പിന്നിൽ കീബോർഡ് ആർട്ടിസ്റ്റിന്റെ പ്രണയക്കുരുക്ക്

അവിഹിതത്തിൽ കുട്ടി പിറന്നാൽ അത് ഭാവിയിൽ പ്രശ്‌നമാകുമെന്ന് സംഗീതാധ്യാപകൻ മനസ്സിൽ കണ്ടു; ഭാര്യയെ കൊല്ലത്തും അച്ഛനേയും അമ്മയേയും കോഴിക്കോട്ടേക്കും പറഞ്ഞു വിട്ടത് കാമുകിയെ എത്തിച്ച് ഗർഭച്ഛിദ്രത്തിന് അവസരമൊരുക്കാൻ; വയറ്റിൽ വളരുന്ന കുട്ടിയെ കൊല്ലാൻ 42-കാരി തയ്യാറാകാത്തതോടെ കാമുകന് കലികയറി; പണം തിരികെ ചോദിച്ചതും എല്ലാം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയതും പ്രശാന്തിനെ ക്രൂരനാക്കി; ബ്യൂട്ടീഷൻ സുചിത്രയുടെ കൊലയ്ക്ക് പിന്നിൽ കീബോർഡ് ആർട്ടിസ്റ്റിന്റെ പ്രണയക്കുരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊല്ലത്തുനിന്ന് കാണാതായ തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെടുമ്പോൾ ഗർഭിണിയായിരുന്നുവെന്നു പൊലീസ്. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്ത്(32) കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സുചിത്രയുടെ വയറ്റിലെ കുട്ടി പ്രശാന്തിന്റേതാണെന്നാണ് കിട്ടിയ മൊഴി. ഈ കുട്ടിയെ ഒഴിവാക്കണമെന്ന് സുചിത്രയോട് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാത്തതായിരുന്നു കൊലയ്ക്ക് പിന്നിലെ പ്രധാന കാരണം.

പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. രണ്ടര ലക്ഷം രൂപയോളം ഇയാൾ സുചിത്രയ്ക്കു നൽകാനുണ്ടായിരുന്നു. ഗർഭച്ഛിദ്രത്തിന് തയ്യാറാകണമെന്ന് പറഞ്ഞാണ് ഇവർ തമ്മിലെ തർക്കം തുടങ്ങിയത്. അത് സാമ്പത്തികത്തിലേക്ക് എത്തി. ഇതോടെ സുചിത്ര ഭീഷണിയുമായി എത്തി. തന്റെ കുട്ടി സുചിത്രയുടെ വയറ്റിൽ വളരുന്നത് പ്രശാന്ത് ആഗ്രഹിച്ചിരുന്നില്ല. എങ്ങനേയും ഗർഭച്ഛിദ്രം നടത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുചിത്രയെ പ്രശാന്ത് പാലക്കാട്ടേക്ക് കൊണ്ടു വന്നത്. ഇതിന് സുചിത്ര വഴിങ്ങില്ലെന്ന് കണ്ടപ്പോൾ ക്രൂരമായി കാമുകിയെ കൊല ചെയ്യുകയായിരുന്നു. അവിഹതത്തിൽ സുചിത്ര കുട്ടിയെ പ്രസവിച്ചാൽ അത് പിന്നീട് തന്റെ കുടുംബത്തിൽ പ്രശ്‌നമുണ്ടാകുമെന്ന് പ്രശാന്ത് ഭയന്നിരുന്നു. ഭാവിയിൽ സുചിത്ര അവകാശങ്ങൾ ചോദിച്ചെത്തുമെന്നും വിലയിരുത്തി. ഇതാണ് കൊലയ്ക്ക് കാരണം.

സുചിത്രയ്ക്ക് 42 വയസ്സായിരുന്നു. രണ്ട് കല്യാണവും കഴിച്ചിരുന്നു. എന്നാൽ രണ്ടും അലസി പിരിഞ്ഞു. ഈ സാഹചര്യത്തിൽ സുചിത്ര പ്രസവിച്ചാൽ അത് സമൂഹത്തിൽ വലിയ ചർച്ചയായി മാറും. കുട്ടിയുടെ അച്ഛനെ കുറിച്ച് സംശയവും ഉണ്ടാകും. സ്വാഭാവികമായി സംശയങ്ങൾ തന്നിലേക്ക് വരുമെന്നും പ്രശാന്ത് കണക്കു കൂട്ടി. അതുകൊണ്ടാണ് എങ്ങനേയും കുട്ടിയെ ഒഴിവാക്കാൻ പ്രശാന്ത് നിർബന്ധിച്ചത്. അതിന് തയ്യാറല്ലെന്നും തനിക്ക് അമ്മയാകണമെന്നും സുചിത്ര നിർബന്ധം പിടിച്ചു. ഇതോടെയാണ് എങ്ങനേയും സുചിത്രയെ കൊന്ന് ഒഴിവാക്കാൻ പ്രശാന്ത് തീരുമാനിച്ചത്. അങ്ങനെ ബെഡ് റൂമിലെ ടെലിഫോൺ കേബിൾ ഉപയോഗിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടി.

കീബോർഡ് ആർട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ഒരു സ്‌കൂളിൽ സംഗീത അദ്ധ്യാപകനാണ്. മാർച്ച് 17 മുതലാണ് യുവതിയെ കാണാതാകുന്നത്. മണലി ശ്രീരാം സ്ട്രീറ്റിൽ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സാമ്പത്തികത്തർക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നൽകിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാർച്ച് 20 നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേർന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാൽ കുഴി ചെറുതായതിനാൽ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. പ്രശാന്ത് വളരെ സൗമ്യതയോടെയായിരുന്നു എല്ലാവരുമായി ഇടപെട്ടിരുന്നത്. വിദേശികളടക്കം നിരവധി പേർ പ്രശാന്തിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നുണ്ട്.

കൊല്ലത്ത് ബ്യൂട്ടീഷ്യൻ ട്രെയിനർ ആയ യുവതി മുൻപ് രണ്ടു തവണ വിവാഹിതയായിരുന്നു. മാർച്ച് 17 നാണ് സുചിത്ര പതിവുപോലെ വീട്ടിൽ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാർലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് നാലിനു തനിക്ക് ആലപ്പുഴയിൽ പോകണമെന്നും ഭർത്താവിന്റെ അച്ഛനു സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലിൽ അറിയിച്ചു. ഉടമ അനുവാദം നൽകിയതിനെ തുടർന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നിറങ്ങി. പിന്നെ കാമുകനൊപ്പം പാലക്കാട്ടേക്ക്.

18 ന് വീണ്ടും ഉടമയ്ക്ക് മെയിൽ വഴി തനിക്ക് അഞ്ചു ദിവസത്തെ അവധി വേണമെന്ന് അറിയിച്ചു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നെന്നാണ് പാർലർ ഉടമ പൊലീസിന് മൊഴി നൽകിയത്. രണ്ടു ദിവസം വീട്ടിലേക്കു ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും 20നു ശേഷം വിളി നിലച്ചു. തുടർന്ന് കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി. മാർച്ച് 22ന് പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹശേഷം അപ്രതീക്ഷിതമായി പരിചയപ്പെട്ട സുചിത്രയുമായി പ്രശാന്ത് അടുപ്പത്തിലാകുകയായിരുന്നു. സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭർത്താവായിരുന്നു പ്രശാന്ത്.

പ്രസവശേഷം പ്രശാന്തിന്റെ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടിൽ പോയിരുന്നു. പാലക്കാട് ഒപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്കും പോയി. ഇതെല്ലാം സുചിത്രയെ കൊണ്ടു വരാനായി പ്രശാന്ത് ചെയ്ത നാടകങ്ങളായിരുന്നു. മാർച്ച് 17ന് രാത്രിയോടെ പാലക്കാട്ടെത്തിയ സുചിത്ര ഇവിടെ പ്രശാന്തിനൊപ്പം താമസിച്ചു. 20 ന് കൊലപാതകം ഉണ്ടായെന്നാണ് വെളിപ്പെടുത്തൽ. വീട്ടുകാരോട് എറണാകുളത്ത് ക്ലാസ് എടുക്കാൻ പോകുന്നെന്നാണ് സുചിത്ര അറിയിച്ചിരുന്നത്. പിന്നീട് വിവരം ഒന്നുമില്ലാതിരുന്നതിനാൽ വീട്ടുകാർ പാർലറിൽ കാര്യങ്ങൾ തിരക്കി. അപ്പോഴാണ് വീട്ടുകാരോടും പാർലർ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങൾ പറഞ്ഞതെന്ന് മനസ്സിലായത്. യുവതി വിവാഹ ബന്ധം വേർപെടുത്തിയിട്ടുണ്ടെന്നു വീട്ടുകാർ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP