Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺകുട്ടിയോട് നിരന്തരം പ്രണയാഭ്യർത്ഥനനടത്തി ശല്യംചെയ്തു; താൽപര്യമില്ലെന്നറിഞ്ഞപ്പോൾ പലതവണ ശാരീരികമായി അക്രമിച്ചു; അവസാനം പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിവാഹത്തിന് സമ്മതമാണെന്ന് മൊബൈലിൽ റിക്കോർഡ് ചെയ്യിപ്പിക്കുകയുംചെയ്തു; സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

പെൺകുട്ടിയോട് നിരന്തരം പ്രണയാഭ്യർത്ഥനനടത്തി ശല്യംചെയ്തു; താൽപര്യമില്ലെന്നറിഞ്ഞപ്പോൾ പലതവണ ശാരീരികമായി അക്രമിച്ചു; അവസാനം പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിവാഹത്തിന് സമ്മതമാണെന്ന് മൊബൈലിൽ റിക്കോർഡ് ചെയ്യിപ്പിക്കുകയുംചെയ്തു; സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: യുവാവിന്റെ ശല്യവും പ്രണയഭ്യാർഥനയും സഹിക്കാനാകാതെ മലപ്പുറം ചങ്ങരംകുളത്ത്പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. അയൽവാസിയായ യുവാവിന്റെ നിരന്തരം ശല്യത്തിൽ പൊറുതിമുട്ടിയാണ്പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയായ ചങ്ങരംകുളം കോക്കൂർ സ്വദേശി ജുനൈദി ( 22)നെ ഇന്ന് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പെൺകുട്ടിയോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നതിന് പുറമെ വിസമ്മതിച്ചതിന്റെ പേരിൽ പല തവണ പെൺകുട്ടിയെ ശാരീരികമായി അക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതിനു മുൻപും യുവാവിനെതിരെ ചങ്ങരംകുളം പൊലീസിൽ നൽകിയിരുന്നെങ്കലും കേസിൽ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

ഇതിനെ തുടർന്നാണ് പെൺകുട്ടി ഞായറാഴ്ച പുലർച്ച ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി കത്തി കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈലിൽ വിവാഹത്തിന് സമ്മതമാണെന്ന് റിക്കോർഡ് ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ഫോൺ ഇയാൾ കൊണ്ടുപോവുകയും ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമരവുമായി രംഗത്തുവന്നിരുന്നു. തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി യുവാവിനെ ഡി ഐ ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ലഹരിക്കടിമയായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. യുവാവിനെതിരെ പെൺകുട്ടി മലപ്പുറം എസ്‌പിക്ക് പരാതി നൽകിയിരുന്നു. നേരത്തെ പെൺകുട്ടിയുമായി യുവാവിന് അടുപ്പമുണ്ടായിരുന്നു. പെൺകുട്ടി ഇതിൽ നിന്ന് പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയും ചെയ്തു.തുടർന്ന് നിക്കാഹ് കഴിച്ചെങ്കിലും വരനെ ഭീഷണിപ്പെടുത്തി യുവാവ് വിവാഹത്തിൽനിന്ന് പിന്തിരിപ്പിച്ചു. പെൺകുട്ടിയുടെ കല്യാണലോചനകളും ഇയാൾ മുടക്കുകയാണ്. തന്നെ വിവാഹം കഴിക്കുന്നില്ലെങ്കിൽ പെൺകുട്ടിയെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ പിതാവ് ഗൾഫിലാണ്. പെൺകുട്ടിക്ക് നിയമസഹായം നൽകുന്ന ബന്ധു നൗഷാദിനെയും യുവാവ് ആക്രമിച്ചു.ഇയാളെ വധിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. അതേ സമയം പിയിലായ പ്രതി ജുനൈദ് അയൽവാസിയായ പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നുപ്രണയത്തിലായിരുന്ന സമയത്ത് പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്‌സോ ചുമത്തി ചങ്ങരംകുളം പൊലീസ് കേസെടുത്തിരുന്നു.ജാമ്യത്തിൽ ഇറങ്ങിയ പ്രതി യുവാവിനെ തന്നെ വിവാഹം ചെയ്യണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയെയും വീട്ടുകാരെയും നിരന്തരം ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതായി പരാതികളുണ്ടായിരുന്നു.സംഭവം വിവാദമാകുകയും മലപ്പുറം എസ്‌പിക്ക് കുട്ടിയും മാതാവും പരാതി നൽകുകയും ചെയ്തതോടെയാണ് പൊലീസ് പ്രതിക്ക് വേണ്ടി അന്യേഷണം ഊർജ്ജിതമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP