Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ ശുപാർശ ചെയ്തിട്ടും ​ഗവർണർക്ക് അനക്കമില്ല; പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ച് ഉദ്ധവ് താക്കറെ

മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ ശുപാർശ ചെയ്തിട്ടും ​ഗവർണർക്ക് അനക്കമില്ല; പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ച് ഉദ്ധവ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കൊവിഡ് മഹാമാരി പടർന്ന് പിടിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും ആരോ​ഗ്യമേഖലയിലെ വെല്ലുവിളികളും ഉദ്ധവ് താക്കറെ മോദിയെ ധരിപ്പിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ അസ്ഥിരത ലഘൂകരിക്കുന്നതിന് ഉദ്ധവ് പ്രധാനമന്ത്രിയോട് സഹായം തേടിയതായാണ് റിപ്പോർട്ട്. 'ഇത്തരമൊരു നിർണായക ഘട്ടത്തിൽ രാഷ്ട്രീയ അസ്ഥിരത കൂടിയുണ്ടായാൽ അത് സംസ്ഥാനത്തിന് താങ്ങാനാകില്ലെന്ന് ഉദ്ധവ് മോദിയോട് പറഞ്ഞു. മാത്രമല്ല അത് തെറ്റായ സന്ദേശവും നൽകും. ഇത് ഒഴിവാക്കണം' ഉദ്ദവ് മോദിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉടൻ പരിശോധിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ മഹാരാഷ്ട്ര മന്ത്രിസഭ ഗവർണർ ബി.എസ്. കോശ്യാരിയോട് ശുപാർശ് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് ഫോൺവിളിച്ചത്. മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇന്ന് രാവിലെ മന്ത്രിസഭ ചേരാൻ തീരുമാനച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയുണ്ടായി. എംഎൽസി തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കാൻ മന്ത്രിസഭ തീരുമാനമെടുക്കാനുള്ള സാധ്യതയുണ്ട്. കൊറോണ മഹാമാരിയെ തുടർന്ന് എംഎൽഎസി തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

ഉദ്ധവ് താക്കറെ നിലവിൽ നിയമസഭാ അംഗമല്ല. മെയ് 28-ന് മുമ്പായി അദ്ദേഹത്തെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടേണ്ടതുണ്ട്. മെയ് 28 ഓടെ ഉദ്ദവ് താക്കറെ ഭരണമേറ്റെടുത്തിട്ട് ആറ് മാസം തികയും. ഇതിന് മുമ്പായി നാമനിർദ്ദേശം ചെയ്യപ്പെട്ടില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. സംസ്ഥാന മന്ത്രിസഭ രണ്ടു തവണ പ്രമേയം പാസാക്കിയെങ്കിലും ഗവർണർ ഇക്കാര്യത്തിൽ തീരുമനമെടുക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP