Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം തടയാനായത് 898 ശൈശവ വിവാഹങ്ങൾ; വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ എമർജൻസി നമ്പറായ 1098 ലൂടെയാണിത് സാധ്യമായതെന്നും സ്മൃതി ഇറാനി

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം തടയാനായത് 898 ശൈശവ വിവാഹങ്ങൾ; വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ എമർജൻസി നമ്പറായ 1098 ലൂടെയാണിത് സാധ്യമായതെന്നും സ്മൃതി ഇറാനി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 898 ശൈശവ വിവാഹങ്ങൾ തടയാൻ കഴിഞ്ഞെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ എമർജൻസി നമ്പറായ 1098 ലൂടെയാണിത് സാധ്യമായതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. ഈ നമ്പറിലേക്ക് സഹായമാവശ്യപ്പെട്ട് 18200 ലധികം കോളുകൾ എത്തിയെന്നും എല്ലാത്തിനും ആവശ്യമായ ഇടപെടലുകൾ നടത്തി സഹായമെത്തിക്കാൻ സാധിച്ചുവെന്നും സ്മൃതി ഇറാനി പറഞ്ഞു. 'ചൈൽഡ് വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ അടിയന്തര ഹെൽപ് ലൈൻ നമ്പറായ 1098 ലൂടെ 898 ശൈശവ വിവാഹങ്ങളാണ് തടയാൻ സാധിച്ചത്. അതുപോലെ തന്നെ 18200 കോളുകൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തി സഹായമെത്തിക്കാനും സാധിച്ചു.' സ്മൃതി ഇറാനി ട്വീറ്റിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP