Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മരണ സർട്ടിഫിക്കറ്റിൽ അക്കാര്യം വ്യക്തമാക്കരുതെന്ന് സർക്കാർ നിർദ്ദേശം; മമത ബാനർജിക്കെതിരെ ​ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി

കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മരണ സർട്ടിഫിക്കറ്റിൽ അക്കാര്യം വ്യക്തമാക്കരുതെന്ന് സർക്കാർ നിർദ്ദേശം; മമത ബാനർജിക്കെതിരെ ​ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് പശ്ചിമ ബം​ഗാളിൽ ​ഗുരുതരമായ പിഴവുകൾ എന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉയർത്തുന്നത്. കൊറോണ സംബന്ധിച്ച കണക്കുകൾ ബംഗാൾ സർക്കാർ മറച്ചുവെക്കാൻ ശ്രമിക്കുന്നു. കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മരണ സർട്ടിഫിക്കറ്റിൽ അക്കാര്യം വ്യക്തമാക്കരുതെന്ന് നിർദ്ദേശിച്ച് മമത സർക്കാർ ഡോക്ടർമാർക്ക് സർക്കുലർ അയച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പശ്ചിമ ബംഗാളിൽ ഇരുവരെ കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത് എത്രപേർക്കാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണക്കുകൾ ഒളിച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മരണ സർട്ടിഫിക്കറ്റിൽ അക്കാര്യം വ്യക്തമാക്കരുതെന്ന് നിർദ്ദേശിക്കുന്ന സർക്കുലർ മുർഷിദാബാദ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ലഭിച്ചിട്ടുണ്ട്. കൊറോണ വിഷയത്തിൽ ബംഗാൾ സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണിത്. മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് രോഗികൾ മരിച്ചതെന്ന് വ്യക്തമാക്കാനാണ് ഡോക്ടർമാരോട് നിർദ്ദേശിച്ചിട്ടുള്ളതെന്നും അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.

മമമതയ്‌ക്കെതിരെ സമാനമായ ആരോപണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോയും നേരത്തെ രംഗത്തുവന്നിരുന്നു. സംസ്ഥാനത്തെ യഥാർഥ സ്ഥിതിവിശേഷം മറച്ചുവെക്കുകയാണ് പശ്ചിമ ബംഗാൾ ചെയ്യുന്നതെന്ന് സുപ്രിയോ ആരോപിച്ചിരുന്നു.

കൊറോണ വൈറസ് വ്യാപനം മമത സർക്കാർ നാണംകെട്ട രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. കൊറോണ നേരിടാൻ കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമുള്ള ഘട്ടത്തിൽതന്നെ അവർ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമിക്കുന്നു. ബംഗാളിലെ നിരവധി ഡോക്ടർമാർക്ക് കോവിഡ് 19 ബാധിച്ചു കഴിഞ്ഞു. ലോക്ക് ഡൗൺ നിരീക്ഷിക്കാൻ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘത്തോട് വളരെ മോശമായാണ് മമത സർക്കാർ പെരുമാറുന്നതെന്നും ബാബുൽ സുപ്രിയോ ആരോപിച്ചിരുന്നു. പിന്നാലെയാണ് വിമർശവുമായി കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്ത് ലോക് ഡൗൺ ലംഘനങ്ങലും പതിവാകുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ ലംഘനം ചോദ്യം ചെയ്തതിന് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം. പട്രോളിംഗിനിടെയാണ് പൊലീസുകാർ ആക്രമിക്കപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തികിയപര എന്ന സ്ഥലത്ത് പട്രോളിംഗിനായി എത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. ഇതിനിടെ പ്രദേശത്തെ മാർക്കറ്റിൽ നിരവധി ആളുകൾ തടിച്ചുകൂടിയതായി കണ്ടു. ജനം സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിരുന്നില്ല. തിരികെ വീട്ടിൽ പോകാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ജനക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു.

പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായി. വടികളും മറ്റും ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം തകർക്കുകയും ചെയ്തു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP