Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസ്: കംഫർട്ട് ഡെൽഗ്രോ ഭക്ഷ്യ വിതരണം ആരംഭിക്കുന്നു; അധിക വരുമാനം നേടാൻ കാബികൾക്ക് അവസരം

കൊറോണ വൈറസ്: കംഫർട്ട് ഡെൽഗ്രോ ഭക്ഷ്യ വിതരണം ആരംഭിക്കുന്നു; അധിക വരുമാനം നേടാൻ കാബികൾക്ക് അവസരം

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ടാക്സി സർവ്വീസ് രംഗത്തെ ഭീമനായ കംഫർട്ട് ഡെൽഗ്രോ ഭക്ഷ്യ വിതരണ ബിസിനസ്സിലേക്ക് കടക്കുന്നു. കമ്പനിയുടെ പതിനായിരത്തോളം കാബുകൾ ഉപയോഗിച്ച് ഭക്ഷണ, പാനീയ ഔട്ട്‌ലെറ്റുകളിലൂടെ ഡെലിവറികൾ നടത്തുവാനാണ് തീരുമാനം. നിലവിൽ മറ്റുള്ളവരെ ആശ്രയിച്ചാണ് ഭക്ഷണ വിതരണം നടത്തിക്കൊണ്ടിരുന്നത്.

ഇന്നു രാവിലെ ഒൻപതു മണി മുതൽ ഡെവലിവറി സേവനം ആരംഭിച്ചു കഴിഞ്ഞു. രാത്രി പത്തു മണി വരെയായിരിക്കും സേവനം ലഭ്യമാകുക. കോവിഡ് -19 വ്യാപനത്തിന്റെ സമയത്ത് കംഫർട്ട് ഡെൽഗ്രോ ടാക്‌സി കാബികളെ സഹായിക്കുന്നതിനായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നതെന്നും കംഫർട്ട് ഡെൽഗ്രോ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി ഭക്ഷണ വിതരണ സർവ്വീസിന്റെ ട്രയൽ സേവനം പെരാനകൻ, ദി സ്‌ട്രെയിറ്റ്‌സ് ക്ലാൻസ് കിൻ തുടങ്ങിയ റെസ്റ്റോറന്റുകളുമായി ചേർന്ന് നടത്തി വരികയായിരുന്നു. എഫ് & ബി സ്ഥാപനങ്ങൾക്ക് വെബ്സൈറ്റിൽ കംഫർട്ട് ഡെലിവറി ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാൻ കഴിയും.

ഡെലിവറികൾക്ക് 6.50 ഡോളർ മുതൽ ആരംഭിക്കുന്ന ദൂരം അടിസ്ഥാനമാക്കിയുള്ള നിരക്കാണ് ഈടാക്കുക. ഒരു ബുക്കിംഗിൽ രണ്ട് ഡ്രോപ്പ്-ഓഫുകൾക്കായി കാബികൾ ബുക്ക് ചെയ്യുന്ന ഔട്ട്‌ലെറ്റുകൾക്ക് 8.50 ഡോളർ മുതൽ കിഴിവ് നിരക്കും ലഭിക്കുന്നതാണ്. മറ്റു ഭക്ഷ്യ വിതരണ സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, 'എല്ലാ ഫീസുകളും നേരിട്ട് കാബികൾക്കാണ് ലഭിക്കുകയെന്ന്', കംഫർട്ട് ഡെൽഗ്രോ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP