Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ നിന്നും ഏഴു പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; അന്ത്യചുംബനം പോലും നൽകാനാതെ ഡേവിഡിന് വിട ചൊല്ലി ദുബായിൽ നിന്നും മാതാപിതാക്കൾ

യുഎഇയിൽ നിന്നും ഏഴു പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; അന്ത്യചുംബനം പോലും നൽകാനാതെ ഡേവിഡിന് വിട ചൊല്ലി ദുബായിൽ നിന്നും മാതാപിതാക്കൾ

സ്വന്തം ലേഖകൻ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മരിച്ച അഞ്ചു മലയാളികൾ ഉൾപ്പെടെ ഏഴു പേരുടെ മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചു. മരിച്ചവരിൽ ആരും ആരും കോവിഡ് ബാധിതർ അല്ലെന്ന് അധികൃതർ അറിയിച്ചു. അസുഖം മൂലമോ അപകടത്തിൽപ്പെട്ടോ മരിച്ചവരുടെ മൃതദേഹങ്ങളാണു നാട്ടിലെത്തിച്ചത്.

കണ്ണൂർ കിളിയന്ത്ര പുന്നക്കൽ ഡേവിഡ് ഷാനി, തൃശൂർ ചീരനെല്ലൂർ അയമുക്ക് വേലായുധന്റെ മകൻ സത്യൻ, കൊല്ലം പള്ളിച്ചിറ നടുവിലക്കര അസീസി സദനത്തിൽ ജോൺ ജോഹന്നാൻ, പത്തനംതിട്ട കുടമുക്ക് നരിയപുറം മസ്ദി കോട്ടേജിൽ കാവിൽ കോശി മത്തായി, പത്തനംതിട്ട നിരണം കോട്ടൂർ സിജോ ജോയ്, തമിഴ്‌നാട് തിരിച്ചിറപ്പള്ളി ശിവഗംഗ ജില്ലയിലെ പള്ളാർ ശ്രീനിവാസൻ മുത്തുകറുപ്പൻ, ഗോവ പനജി ബാംബൗഡ വെവ്‌ന സാൽകെറ്റ് ഹെന്റിക് ഡിസൂസ എന്നിവരുടെ മൃതദേഹങ്ങളാണ് ദുബായിൽനിന്ന് ഫ്‌ളൈ ദുബായ് കാർഗോ വിമാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.40ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹങ്ങൾ എല്ലാം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുനൽകി.

അതേസമയം, ഷാർജയിൽ മരിച്ച 11 വയസ്സുകാരൻ ഡേവിഡിന് അന്ത്യചുംബനം നൽകാൻ സാധിക്കാതെയാണ് ഡേവിഡിന്റെ പിതാവ് കിളിയന്തറ പുന്നക്കൽ ഷാനി ദേവസ്യയും അമ്മ ഷീന ഐസകും സഹോദരി മരിയയും ഡേവിഡിനെ യാത്രയാക്കിയത്. ഇരിട്ടി കിളിയന്തറ സെന്റ് മേരീസ് പള്ളിയിൽ നടന്ന സംസ്‌കാരച്ചടങ്ങുകളിൽ അടുത്ത കുടുംബാംഗങ്ങളായി ഉണ്ടായിരുന്നത് അമ്മയുടെ മാതാപിതാക്കളായ മാങ്ങോട് കളത്തിക്കാട്ടിൽ ഐസകും ത്രേസ്യാമ്മയും സഹോദരങ്ങളും മാത്രമാണ്.

കൊവിഡ് പ്രതിസന്ധിയുടെ യാത്രാ വിലക്കിൽപ്പെട്ട് നാട്ടിൽ എത്താൻ സാധിക്കാതിരുന്ന മാതാപിതാക്കളും സഹോദരിയും സമൂഹ മാധ്യമത്തിലൂടെയാണ് സംസ്‌കാര ചടങ്ങുകൾ വീക്ഷിച്ചത്. ഷാർജ റയാൻ ഇന്റർനാഷനൽ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഡേവിഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP