Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനക്കമില്ലാതെ കിടപ്പു മുറിയിൽ കിടക്കുന്നത് കണ്ടെത്തിയത് സഹായി; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഹൃദയാഘാതം മൂലം സൗദിയിൽ മരണത്തിനു കീഴടങ്ങി കുട്ടനാട് സ്വദേശി

അനക്കമില്ലാതെ കിടപ്പു മുറിയിൽ കിടക്കുന്നത് കണ്ടെത്തിയത് സഹായി; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഹൃദയാഘാതം മൂലം സൗദിയിൽ മരണത്തിനു കീഴടങ്ങി കുട്ടനാട് സ്വദേശി

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്തു കുട്ടനാട്ടു സ്വദേശി മരിച്ച നിലയിൽ. നെടുമുടി പുത്തൻചിറ ആൻഡ്രൂസ് വർഗീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിയൻകുഞ്ഞ് എന്നും പേരുള്ള ആൻഡ്രൂസിന് 62 വയസായിരുന്നു പ്രായം. റിയാദിലെ ആൻഡ്രൂസ് ഡാക് ഡിറ്റർജന്റ് എന്ന കമ്പനിയിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

സഹായിയാണു കിടപ്പുമുറിയിൽ അനക്കമില്ലാത്ത നിലയിൽ ആൻഡ്രൂസ് കിടക്കുന്നത് കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണു കാരണമെന്നാണു പ്രാഥമിക നിഗമനം. റിയാദിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു. കോവിഡ് പരിശോധനകളും മറ്റും നടത്തിയശേഷമേ മൃതദേഹം വിട്ടുകിട്ടൂ.

സംസ്‌കാരം പിന്നീട് ചേന്നങ്കരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ചേന്നങ്കരി ചെറുകാട്ടുശേരി കുടുംബാംഗമാണ്. ഭാര്യ: വിൻസി ആൻഡ്രൂസ്. മക്കൾ: ക്രിസ് ആൻഡ്രൂസ് (ബെംഗളൂരു), കാൽവിൻ ആൻഡ്രൂസ്. 38 വർഷമായി സൗദിയിലുള്ള അനിയൻകുഞ്ഞ് റിയാദിലെ കൈരളി, സൂര്യ തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP