Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹെക്കോടതി വിധി സർക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടി: കേരള എൻജിഒ സംഘ്

സ്വന്തം ലേഖകൻ

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെയ്ക്കുന്നതിന് വേണ്ടി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് തികച്ചും നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി ഹൈക്കോടതി സ്‌റ്റേ ചെയ്തത്, സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടി ആണെന്ന് എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി സുരേഷ്‌കുമാറും ജനറൽ സെക്രട്ടറി റ്റി. എൻ. രമേശും അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അനുമതി ഇല്ലാതെ ശമ്പളം പിടിച്ചെടുക്കുന്നതിന് ഒരു ഭരണകൂടത്തിനും അധികാരമില്ലെന്നും ശമ്പളം ആരുടേയും ഔദാര്യമല്ലെന്നും ജീവനക്കാരന്റെ അവകാശമാണെന്നും, ജീവനക്കാരന് വേതനം നൽകേണ്ടത് സർക്കാരിന്റെ കടമയാണെന്നും എൻജിഒ സംഘ് അഭിപ്രായപ്പെട്ടു.

ജീവനക്കാരുടെ സംഘടനകളുമായി ജനാധിപത്യപരമായി ഒരു ചർച്ച നടത്താൻ പോലും തയ്യാറാകാതെ ശമ്പളം പിടിച്ചെടുക്കുമെന്നുള്ള സർക്കാരിന്റെ നിലപാട് പൂർണമായും നിയമ വിരുദ്ധമാണെന്നും സ്വജീവൻ പോലും പണയപ്പെടുത്തി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ അടക്കമുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും ആശ്വാസമേകുന്നതാണ് ബഹു. ഹൈക്കോടതി വിധിയെന്ന് അവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP