Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ ലോക നൃത്തദിനത്തെ വരവേൽക്കുന്നു; കുട്ടികളുടെ നൃത്ത വീഡിയോകൾ മാതാപിതാക്കൾക്ക് അയക്കാം

മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ ലോക നൃത്തദിനത്തെ വരവേൽക്കുന്നു; കുട്ടികളുടെ നൃത്ത വീഡിയോകൾ മാതാപിതാക്കൾക്ക് അയക്കാം

സ്വന്തം ലേഖകൻ

ശാസ്താംകോട്ട: നൃത്ത ലോകത്തിന്റെ മാന്ത്രികതയും ശക്തിയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് കൊണ്ട് ലോക നൃത്തദിനത്തെ മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ 'ചിലങ്കയുടെ താളം ' എന്ന പേരിൽ വരവേൽക്കുന്നു.

നൃത്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുനെസ്‌കോയുടെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷണൽ ഡാൻസ് കൗൺസിലാണ് ഏപ്രിൽ 29ന് ലോക നൃത്ത ദിനമായി ആചരിക്കുന്നത്. 1982 മുതലാണ് ലോകനൃത്തം ദിനം ആചരിക്കുന്നത്. ഇന്ന് നമ്മൾ കാണുന്ന ആധുനിക നൃത്തരൂപത്തിന്റെ പരിഷ്‌കർത്താവും ഫ്രഞ്ച് നർത്തകനുമായ ജീൻ ജോർജ് നൊവേറിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ ജന്മദിനമാണ് നൃത്ത ദിനത്തിനായി മാറ്റിവച്ചിരിക്കുന്നത്.

പ്രപഞ്ചത്തിലെ എല്ലാത്തിനും ഒരു താളമുണ്ട്. വിവിധ സംസ്‌കാരങ്ങളിൽനിന്നാണ് ലോകത്തിലെ എല്ലാത്തരത്തിലുള്ള നൃത്തരൂപങ്ങളും ഉയർന്ന് വന്നത്. വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങൾ ആസ്വദിക്കുകയും ജനങ്ങളിൽ നൃത്തത്തോടുള്ള ആഭിമുഖ്യം വളർത്തുകയുമാണ് നൃത്തദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസമേഖലയിലും മറ്റും നൃത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന് ഗവൺമെന്റുകളെ പ്രേരിപ്പിക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്.

മനുഷ്യ സമൂഹത്തിന്റെ ജനനത്തോടെ പൂർവ്വികർ ലളിതമായ ചലനങ്ങളുമായി കടന്ന് വരുകയും അത് വിനോദമല്ലാത്ത പവിത്രമായ അർത്ഥങ്ങൾ ഉള്ള ആചാരങ്ങൾ ആയി മാറുകയും ചെയ്തിരുന്നു. ഇന്ന് അലങ്കരിച്ച നൃത്ത രൂപങ്ങൾ നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവുകളിലും അരങ്ങ് തകർക്കുന്നു. ലോകനൃത്തദിനമായി ആചരിക്കുമ്പോൾ ഭാരതീയ അവതരണകലകളുടെ പിതാവായ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ചെറുതും വലുതുമായ ഒട്ടേറെ നൃത്തരൂപങ്ങളാണ് ഇന്ത്യയിൽ പിറവിയെടുത്തത്. ഇതിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ക്ലാസിക്കൽ പദവി ലഭിച്ച ഭരതനാട്യം, ഒഡീസി, കുച്ചിപ്പുഡി, കഥക്, മണിപ്പുരി, സാത്രിയ, മോഹിനിയാട്ടം, കഥകളി എന്നി എട്ടു കലാരൂപങ്ങൾ ജനപ്രിയമായി തന്നെ മുന്നിൽ നിൽക്കുന്നു.

ലോക നൃത്ത ദിനത്തെ ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 'ചിലങ്കയുടെ താളം' എന്ന പേരിൽ വരവേൽക്കുന്നു.10 വയസിൽ താഴെയുള്ള കുട്ടികളുടെ ഓൺലൈൻ നൃത്ത മത്സരമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാവുന്ന അവസാന ദിവസം 30. 04 2020 ആണ്. ഗ്രന്ഥശാലയുടെ 'മിഴി ഗ്രന്ഥശാല ചക്കുവള്ളി' എന്ന എഫ് ബി പേജിൽ വീഡിയോ മത്സരാർത്ഥികളുടെ രക്ഷിതാക്കൾക്ക് പോസ്റ്റാവുന്നതാണ് എന്ന് പ്രസിഡന്റ് അനിൽ പി തോമസ്, സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ എന്നിവർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP