Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധം; മൊബൈലിൽ ഉടൻ ഡൗൺലോഡ് ചെയ്യണം; സ്റ്റാറ്റസ് പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പാക്കി ഓഫീസിലേക്ക് യാത്ര ചെയ്താൽ മതിയെന്നും ഉത്തരവ്

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധം; മൊബൈലിൽ ഉടൻ ഡൗൺലോഡ് ചെയ്യണം; സ്റ്റാറ്റസ് പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പാക്കി ഓഫീസിലേക്ക് യാത്ര ചെയ്താൽ മതിയെന്നും ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി. ജീവനക്കാർ നിർബന്ധമായി ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്രസർക്കാർ ജോലികൾ പുറംപണി കരാർ നൽകിയിരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇത് ബാധകമാണ്.

കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ തന്നെ ആരോഗ്യസേതു ആപ്പ് അവരവരുടെ മൊബൈൽ ഫോണുകളിൽ ഡൗൺ ലോഡ് ചെയ്യണമെന്നതാണ് നിർദ്ദേശം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്ത ആപ്പാണ് ആരോഗ്യസേതു. ഇത് പുറംപണി കരാറിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമാണ്.ഓഫീസിലേക്ക് പോകുന്നതിന് മുൻപ് ആപ്പിൽ തങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണം. സുരക്ഷിതമാണ് എന്ന് ആപ്പ് പറയുന്ന മുറയ്ക്ക് ഓഫീസിലേക്ക് യാത്ര ചെയ്താൽ മതി. അല്ലാത്ത പക്ഷം യാത്ര ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP