Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിനു വേണ്ടത് കുറഞ്ഞെത് അമ്പതിനായിരം കോടിയുടെ പുതിയ ഇൻവെസ്റ്റ്‌മെന്റ് പ്ലാനാണ്; അടുത്ത മൂന്നു കൊല്ലം ഏതാണ്ട് ഒരു ലക്ഷം കോടി ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ കേരളത്തിൽ ഉണ്ടാകാൻ സാധ്യമാണ്; എൻആർഐ പണം കൊണ്ടു വീടുകൾ മാത്രം വയ്ക്കണം എന്ന നിലപാട് മാറ്റണം; ആരു എന്ത് ബിസിനസ് ചെയ്താലും രാഷ്ട്രീയ പാർട്ടിക്കാരും നോക്കുകൂലിക്കാരും കൊണ്ടു കൊടി കുത്തി അടപ്പിക്കും എന്ന സമീപനം മാറണം: പ്രവാസികൾ പ്രശ്‌നമല്ല, പ്രശ്‌ന.പരിഹാരമാണ്: ജെ എസ് അടൂർ എഴുതുന്നു

കേരളത്തിനു വേണ്ടത് കുറഞ്ഞെത് അമ്പതിനായിരം കോടിയുടെ പുതിയ ഇൻവെസ്റ്റ്‌മെന്റ് പ്ലാനാണ്; അടുത്ത മൂന്നു കൊല്ലം ഏതാണ്ട് ഒരു ലക്ഷം കോടി ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ കേരളത്തിൽ ഉണ്ടാകാൻ സാധ്യമാണ്; എൻആർഐ പണം കൊണ്ടു വീടുകൾ മാത്രം വയ്ക്കണം എന്ന നിലപാട് മാറ്റണം; ആരു എന്ത് ബിസിനസ് ചെയ്താലും രാഷ്ട്രീയ പാർട്ടിക്കാരും നോക്കുകൂലിക്കാരും കൊണ്ടു കൊടി കുത്തി അടപ്പിക്കും എന്ന സമീപനം മാറണം: പ്രവാസികൾ പ്രശ്‌നമല്ല, പ്രശ്‌ന.പരിഹാരമാണ്: ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

സാമ്പത്തിക പ്രശ്‌നങ്ങൾ

കേരളത്തിൽ ഈ വർഷം റെമിറ്റൻസ് ഏതാണ്ട് 25% മുതൽ 30% വരെ കുറയും. ഇതിന്റ സാമ്പത്തിക പ്രത്യാഖ്യാതം അതിലും വലിയതായിരിക്കും. ഇത് രണ്ടു രീതിയിലാണ്. കേരളത്തിൽ വ്യാപാര വ്യവസായങ്ങളെ എല്ലാം ബാധിക്കും. കൺസ്യൂമർ സെക്റ്റർ വളർച്ച മുരടിക്കും. വാഹന വിപണി, റിയൽ എസ്റ്റേറ്റ്, സ്വർണം, കെട്ടിട നിർമ്മാണ സാമഗ്രികൾ, ബാങ്കിങ് മേഖല എല്ലാത്തിനെയും ബാധിക്കും. ടൂറിസം, ഹോട്ടൽ എല്ലാത്തിനെയും. രണ്ടാമത്. എല്ലാത്തരം സംരംഭകരുടെയും കാശിറക്കാനുള്ള ആത്മധൈര്യം കുറയും. മാർകെറ്റിൽ പണം കുറഞ്ഞാൽ സർക്കാർ ബജറ്റിനെ മാത്രം അല്ല.ബാധിക്കുന്നത്. ബാങ്കിങ്ങിനെ മൊത്തത്തിൽ ബാധിക്കും. തിരിച്ചടവുകൾ കുറയും. പുതിയ ഡിപ്പോസിറ്റുകൾ കുറയും. പൈസ ഉള്ളവർ അതു ഡോളറിലൊ വിദേശ കറൻസികളിലൊ സൂക്ഷിക്കും. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധികളും കേരളത്തെ കൂടുതൽ ബാധിക്കും.

ഇന്ത്യൻ കറൻസിയുടെ വില താഴോട്ടും. സാമ്പത്തിക വളർച്ച താഴോട്ടും പോകും. ബജറ്റ് ഡെഫിസിറ്റ് മാറ്റാൻ പുതിയ നോട്ടുകൾ ഒരുപാടു അടിച്ചാലും വളർച്ച മുരടിച്ചാലും സ്റ്റാഗ്ഫ്ളേഷൻ ഉണ്ടാകും . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ബജറ്റ് കമ്മി അഞ്ചു ലക്ഷം കോടി രൂപയിൽ കൂടും . അതെല്ലാം നോട്ടടിച്ചു മാറ്റാൻ ശ്രമിച്ചാൽ അതു കൂടുതൽ പ്രശ്‌നമാകും കൂനിന്മേൽ കുരു എന്ന അവസ്ഥ കേന്ദ്ര സർക്കാരിന് ഇത് വരെ എന്തെങ്കിലും പ്ലാൻ ഉണ്ടോയെന്ന് അറിയില്ല. ഇന്ത്യയിൽ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം കൂടും. വാൾനറബിൾ മിഡിൽ ക്ലാസ്സും വലനറബിൽ പുവറും ഇന്ത്യയിലെ മൂന്നിൽ രണ്ടു വിഭാഗം വരും. ഇപ്പോൾ എ പി എൽ എന്നവരിൽ നിന്ന് ഒരു വലിയ വിഭാഗം ബി പി എൽ ആകും . കേന്ദ്ര സർക്കാർ ചെയ്തത് പണക്കാർ കൊടുക്കാനുള്ള 68000 കോടി എഴുതിത്തള്ളി . അങ്ങനെ എഴുതി തള്ളിയവർ ഭരിക്കുന്ന പാർട്ടിക്ക് കോടികൾ സംഭാവന കൊടുത്തവരാണ് .

കേന്ദ്ര സാമ്പത്തിക മന്ത്രിക്കോ മന്ത്രാലയത്തിനോ എന്ത് ചെയ്യും എന്ന എന്തെങ്കിലും ക്ലൂ ഉണ്ടോന്ന് സംശയമാണ്. സത്യത്തിൽ അവർക്കു മന്മോഹൻ സിംഗിന്റെ വീട്ടിൽ ടൂഷന് പോയാലും കാര്യങ്ങൾ മാറ്റുവാനൊക്കുമോ എന്ന് സംശയമാണ്. ചുരുക്കത്തിൽ 2020 സാമ്പത്തികമായി എഴുതി തള്ളേണ്ട വര്ഷമാകുമെന്നാണ് തോന്നുന്നത്. ഇത് കാരണം കേരളത്തിൽ തന്നെ ഒരുപാടു പേരുടെ ജോലി നഷ്ട്ടമാകും. കേരളത്തിലേക്ക് ഗൾഫിലും ഇന്ത്യയുടെ പല ഭാഗത്തും ജോലി നഷ്ട്ടപ്പെടുന്ന ആളുകൾ തിരിച്ചു വരും.. റബറിന് വിലയില്ല. ഇപ്പഴത്തെ അവസ്ഥയിൽ കൃഷി ലാഭകരമല്ല. ചുരുക്കത്തിൽ ഇന്ത്യയിൽ പലയിടത്തും ഉള്ള സാമ്പത്തിക പ്രശ്‌നങ്ങളിലും അധികം പ്രശ്‌നമാണ്. ഇവിടെ വരുവാൻ പോകുന്നത്.

കേരളത്തിൽ സർക്കാർ അവതരിപ്പിച്ച ബജറ്റ് തന്നെ ഇപ്പോൾ എത്രമാത്രം സാധ്യമാണ് എന്നു കണ്ടു അറിയണം. ബജറ്റിൽ വളരെ കൂടുവാൻ പോകുന്ന കമ്മി പരിഹരിക്കണം, എങ്ങനെ റീഫിനാൻസ് ചെയ്യണം, എങ്ങനെ ചെലവ് ചുരുക്കണം എന്ന് സാകല്യമായാണ് പ്ലാൻ ചെയ്യണ്ടത്.അതിനെകുറിച്ചൊന്നും കൃത്യമായി എന്തെങ്കിലും ധാരണയോ, പ്ലാനോ ഇത്വരെ ദൃശ്യമല്ല. ഇപ്പോൾ ചെയ്യുന്ന റി ആക്ടിവ് പാനിക് കൊണ്ടു ഒരു കാര്യവും ഇല്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ വരുമാനം അടുത്ത വർഷം കൊടുക്കാം എന്നത് ആലോചിക്കാം. എന്നാൽ അതു കൊണ്ടൊന്നും തീരുന്ന പ്രശ്‌നം അല്ല. അതുപോലെ സർക്കാർ ഇപ്പോൾ നികുതികൂട്ടി സെസ് കൂട്ടി കാശുള്ളവർക്ക് നികുതി അധികം കൂട്ടി സ്ഥിരം പരിപാടികാണിച്ചാൽ വളർച്ച വീണ്ടും മുരടിക്കും. കാശുള്ള എൻ ആർ ഐ ഉൾപ്പെടെ ഉള്ളവർ കാശ് അയക്കില്ല. ഒരു പുതിയ സംരംഭം തുടങ്ങില്ല.

എന്താണ് ചെയ്യേണ്ടത്?

വളരെ ഗൗരവമായി എല്ലാ കാര്യങ്ങളും ആലോചിച്ചു കേരളത്തിൽ ഈ പ്രതിസന്ധിയെ എങ്ങനെ വലിയ സാമ്പത്തിക വളർച്ചക്ക് സാധ്യമാക്കാനുള്ള ഒരു കോമ്പ്രിഹെൻസീവ് ഇക്കോണമിക് ഗ്രോത്തു സ്ട്രാറ്റജിക് പ്ലാൻ ആണ് വേണ്ടത്. അതിന് കേരളത്തിലെ സർക്കാർ സംവിധാനത്തിന് മാത്രം കഴിയുമോ എന്നത് സംശയമാണ് . കാരണം സർക്കാർ സംവിധാനം പലപ്പോഴും സ്റ്റാറ്റസ് ക്വോ ക്ക് അപ്പുറം ഇന്നോവേറ്റിവ് തിങ്കിങ്ങിന് സാധ്യതകുറവാണ്. അവർക്കു കൂടുതൽ നികുതി, സെസ്, യുസർ ഫീ പോലുള്ള ബജറ്റ് വരുമാനം കൂട്ടുവാനുള്ള സ്ഥിരം പരിപാടിക്ക് അപ്പുറം ചിന്തിക്കാനാകുമോ എന്ന് സംശയമാണ്.

ഗൾഫിൽ നിന്നും കേരളത്തിൽ നിന്നും കൂടി കുറഞ്ഞത് പത്തു ലക്ഷം പേർക്ക് തൊഴിലൊ വരുമാനമോ നഷ്ട്ടപ്പെടും.അവർക്കു ജോലി സാധ്യതയുണ്ടാക്കണം. അതു കൊണ്ടു കൂടുതൽ ടാക്സും പഴയ സോഷ്യലിസ്റ്റ് പ്ലാനിങ്ങും കൊണ്ടു കാര്യങ്ങൾ പോകില്ല. പഴയ സ്ഥിരം പബ്ലിക് ഫിനാൻസ് വിദഗ്ധരെകൊണ്ടു മാത്രം കാര്യങ്ങൾ മാറ്റുവാൻ സാധിക്കില്ല. നി ഈ വർഷം പഞ്ചായത്ത് തിരെഞ്ഞെടുപ്പും അടുത്ത വർഷം ഈ സമയം അസംബ്ലി തിരെഞ്ഞെടുപ്പും വരികയാണ്. കോവിഡിനെക്കാൾ ഭീകരമായ സാമ്പത്തിക ദുരന്തമാണ് വരുവാൻ പോകുന്നത്. പക്ഷെ ഇവിടെ ഭരണ പാർട്ടികളും പ്രതിപക്ഷവുമൊക്കെ സ്ഥിരം പല്ലവികൾക്കപ്പുറം പോകുന്നില്ല. പരസ്പരം കുറ്റം പറഞ്ഞു പഴി ചാരി, ട്രോളി സ്ഥിരം ബിസിനസ് അസ് യൂഷ്വൽ മോദിലാണ് കാര്യങ്ങൾ.

ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ

കേരളത്തിനു ഇപ്പോൾ വേണ്ടത് കുറഞ്ഞെത് അമ്പതിനായിരം കോടിയുടെ പുതിയ ഇൻവെസ്റ്റ്‌മെന്റ് പ്ലാനാണ് . അടുത്ത മൂന്നു കൊല്ലം ഏതാണ്ട് ഒരു ലക്ഷം കോടി ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ കേരളത്തിൽ ഉണ്ടാകാൻ സാധ്യമാണ്. എൻ ആർ ഐ പണം കൊണ്ടു വീടുകൾ മാത്രം വയ്ക്കണം എന്ന നിലപാട് മാറ്റണം . ആരു എന്ത് ബിസിനസ് ചെയ്താലും രാഷ്ട്രീയ പാർട്ടിക്കാരും നോക്ക് കൂലിക്കാരും കൊണ്ടു കോടി കുത്തി അടപ്പിക്കും എന്ന സമീപനം മാറണം.

കേരളത്തിൽ അഗ്രോ പാർക്കുകൾ, ഫർമാ പാർക്കുകൾ, നോളേജ് ഇക്കോണമി /റിസേർച് ആൻഡ് ഡെവലപ്‌മെന്റ് പാർക്കുകൾ, ഇലക്രോണിക് പാർക്കുകൾ എന്നിവക്ക് സാധ്യതകളുണ്ട്. കേരളത്തിൽ ഒരു കാർഷിക വ്യവസായ വിപ്ലവമുണ്ടാകണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടു. കേരളത്തിന് ലോകത്തിലെ തന്നെ ഏറ്റവും സസ്റ്റൈനബിൾ ടൂറിസം സാധ്യമാകും പക്ഷെ അതിന് അടുത്ത പത്തു മാസത്തെ അല്ല, പത്തു വർഷത്തെ കാഴ്ചപ്പാടും വിഷനും വേണം. സർക്കാർ സ്ഥിരം പ്ലാനിങ്ങിന് അപ്പുറം.

പണം ഇൻവെസ്റ്റ് ചെയ്താൽ ഏതാണ്ട് 12-20% റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് കിട്ടുമെങ്കിൽ പണം ഇൻവെസ്റ്റ് ചെയ്യുവാൻ പൈസ ഉള്ള എൻ ആർ ഐ കളുണ്ട്. ഇവിടെ വേണ്ടത് വൻകിട മുതലാളി ഇൻവെസ്റ്റ്‌മെന്റ് അല്ല . അഞ്ചു ലക്ഷം തൊട്ട് അഞ്ചു കോടി വരെ നിക്ഷേപിക്കുവാൻ കഴിവുള്ള ഒരു ലക്ഷം പേരാണ്. ഒരു പുതിയ കോഓപ്പറേറ്റീവ് കോർപ്പറെറ്റ് സംരംഭക സംസ്‌കാരത്തിന് ഇടനൽകണം. കേരളത്തിലും വെളിയിലുമായി കുറഞ്ഞ മൂന്നര ലക്ഷം.കോടി യെങ്കിലും മലയാളി എൻ ആർ ഐ ഡിപ്പോസിറ്റ് ഉണ്ട്. ഇപ്പോൾ കിട്ടുന്നത് തുച്ഛമായ പലിശയാണ്. സർക്കാരിന് 8.5 % ത്തിൽ റിസേർവ് ബാങ്കിന്റെ അംഗീകാരത്തോട് ബോണ്ടിറക്കിയാൽ ബജറ്റ് റീഫിനാൻസിംഗിന് വേണ്ടി പണം സമാഹരിക്കാനാവും. കേരളത്തിലെ മാറ്റങ്ങൾക്ക് നിദാനമായ പ്രവാസികൾക്ക് കേരളത്തിന്റെ ഭാവിയെ മാറ്റുവാൻ സാധിക്കും. അവർ പ്രശ്ങ്ങൾ അല്ല പ്രശ്‌ന പരിഹാരങ്ങൾക്ക് നിദാനമാകാൻ പ്രാപ്തിയുള്ളവരാണ്.

കേരളത്തിൽ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിക്കും 2021 മെയ്ക്കപ്പുറം കേരളത്തെകുറിച്ച് ഒരു വിഷൻ ഉണ്ടോ എന്ന് സംശയമാണ്. കാരണം രാഷ്ട്രീയ പാർട്ടികൾക്കും മിക്കവാറും നേതാക്കൾക്കും തിരെഞ്ഞെടുപ്പിൽ ഏത് വിധേനയും മത്സരിച്ചു അധികാര സുഖ സന്നാഹങ്ങൾക്ക് അപ്പുറം നാടിനെകുറിച്ചോ നാട്ടുകാരുടെ ഭാവിയെകുറിച്ചോ എന്തെങ്കിലും വിഷൻ ഉണ്ടോയെന്ന് സംശയമാണ് .

ഭൂതക്കാല കുളിരിൽ നിന്നും ഭാവിയിലേക്ക് കാഴ്‌ച്ചപാടുകൾ വേണം.

We simply can't afford to be prisoners of the past and need to become shapers of the future. എന്റെ ഉപ്പാന്റെ വീട്ടിൽ ആനെയുണ്ടാർന്നു എന്ന മനസ്ഥിതിയിൽ നിന്നും മാറണം.

പലരും ഭൂതകാലത്തെ കണക്കുകൾ കൂട്ടി 'കേരള മോഡലിൽ 'ഊറ്റം കൊണ്ടു കേരളം ഒന്ന് എന്ന 'ആത്മ സംതൃപ്ത്തിക്ക് അപ്പുറം പോകുന്നില്ല. കേരളം പലതിലും ഒന്നാവാൻ കാരണം ഇവിടെ ഒന്നുമാകാൻ കഴിയില്ല എന്നതുകൊണ്ടു നാട് വിട്ടു പണമയച്ചു തന്ന മലയാളികൾ ആണെന്ന് ഓർക്കുക . അല്ലാതെ അമ്പതുകളുടെ രാഷ്ട്രീയ ഗൃഹാതുരത്വത്തിന് അപ്പുറം പോണം . ഭാവിയിലേക്ക് നോക്കുന്ന ചെറുപ്പക്കാരായ ഊർജം സ്വലതയുള്ള സാമ്പത്തിക സാമൂഹിക രാഷ്ട്രീയ നേതൃത്വം വേണം. പരസ്പരം പഴി ചാരുകയല്ല വേണ്ടത്. തിരഞ്ഞെടുപ്പിനും സർക്കാർ അധികാരത്തിനും അപ്പുറം കേരളത്തെകുറിച്ചുള്ള ഒരു ദർശനവും എല്ലാവർക്കും പങ്കു വച്ചു മാറ്റങ്ങളിൽ പങ്കാളികളാകാൻ അവസരമുള്ള സാമൂഹിക സ്വപ്നംമാണ് വേണ്ടത്. കേരളത്തെ മാറ്റാൻ സാധിച്ച പ്രവാസികൾക്ക് കേരളത്തെ ഇനിയും മാറ്റാൻ സാധിക്കും. കൊച്ചിയിലെ വിമാനത്താവളം ഒരു ഉദാഹരണം മാത്രമാണ്. ഒരുപാടു കാര്യങ്ങൾ ഒരുമിച്ചു ചെയ്യാൻ സാധിക്കും.

United we can stand up against any challenge and transform challenges in to great opportunities.

Divided we simply fall and fail. We wil fail our future generations

A choice needs to be made.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP