Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്സിസ് ബാങ്ക് മാക്സ് ലൈഫിൽ 30% ഓഹരിയെടുക്കും

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക,് മാക്സ് ലൈഫിൽ 30 % ഓഹരിയെടുക്കും. ഇതു സംബന്ധിച്ച കരാറിൽ ആക്സിസ് ബാങ്കും മാക്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും തമ്മിൽ കരാർ ഒപ്പിട്ടു. ഇതോടെ മാക്സ് ലൈഫ് ആക്സിസ് ബാങ്കിന്റേയും മാക്സ് ഫിനാൻഷ്യൽ സർവീസസിന്റേയും സംയുക്ത സരംഭമായി മാറും. മാക്സ് ലൈഫിന്റെ ടാഗ് ലൈനിൽ ആക്സിസ് ബാങ്കിന്റെ പേരും കൂടി ചേർക്കും.

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ മാക്സ് ലൈഫിൽ, മാക്സ് ഫിനാൻഷ്യൽ സർവീസസിന് ഇപ്പോൾ 72.5 ശതമാനവും മിത്സുയി സുമിറ്റോമോ ഇൻഷുറൻസിന് 25.5 ശതമാനവും ആക്സിസ് ബാങ്കിന് തീരെ ചെറിയ ഓഹരി പങ്കാളിത്തവുമാണുണ്ടായിരുന്നത്. മിത്സുയിയുടെ 20.6 ശതമാനം ഓഹരികൾ ആക്സിസ് ബാങ്കും ശേഷിച്ചത് മാക്സ് ഫിനാൻഷ്യലും വാങ്ങും.

ഈ സംയുക്ത സംരംഭം ദീർഘകാലത്തിൽ ഇതു ബന്ധപ്പെട്ടവർക്കെല്ലാം മികച്ച നേട്ടമുണ്ടാക്കി നൽകുമെന്നും ഇരു കമ്പനികളും തമ്മിലുള്ള ഇപ്പോഴുള്ള പ്രവർത്തന ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നും ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി അഭിപ്രായപ്പെട്ടു. ഈ കരാറിലൂടെ മാക്സ് ലൈഫിന്റെ മത്സരക്ഷമത ഗണ്യമായി വർധിക്കുകയും ലൈഫ് ഇൻഷുറൻസ് മേഖലയിൽ ഗണ്യമായ ശക്തിയായി മാറുമെന്നും മാക്സ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ അനൽജിത് സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP