Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗണിന്റെ മറവിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ഫീസ് കുത്തനെ വർധിപ്പിച്ച ഇടത് സിൻഡിക്കേറ്റ് തീരുമാനം റദ്ദ് ചെയ്യുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം: ലോക്ഡൗണിന്റെ മറപിടിച്ച് കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ വാർഷിക ഫീസ് കുത്തനെ കൂട്ടിയ ഇടത് സിൻഡിക്കേറ്റ് തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാലിക്കറ്റ് സർവകലാശാല കമ്മിറ്റി ആവശ്യപ്പെട്ടു.

2020-21 അധ്യയന വർഷം മുതൽ അഡ്‌മിഷൻ എടുക്കുന്ന വിദ്യാർത്ഥികളെയാണ് ഉത്തരവ് ബാധിക്കുക. നിലവിലുണ്ടായിരുന്ന വാർഷിക ഫീസ് (35,000) തന്നെ ഈ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഭാരമാവുമെന്നിരിക്കെ 20000 രൂപയുടെ കുത്തനെയുള്ള വർദ്ധനവ് വലിയ പ്രതിസന്ധിയാണ് വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്നത്. ഇതോടെ വാർഷിക ഫീസ് 55000രൂപയിലേക്ക് ആണ് എത്തിച്ചേരുക. ഇത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് അമിത ഭാരമാണ് ഉണ്ടാക്കുക.

ലോക്ക് ഡൗൺ സമയത്ത് തിടുക്കപ്പെട്ട് ഇറക്കിയ ഈ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാലിക്കറ്റ് സർവകലാശാല കമ്മിറ്റി തീരുമാനിച്ചു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർക്ക് ഫ്രറ്റേണിറ്റി നിവേദനം മെയിൽ അയച്ചു.

ഓൺലൈൻ മീറ്റിംഗിൽ ഫ്രറ്റേണിറ്റി കാലിക്കറ്റ് സർവകലാശാല കൺവീനർ കെ.കെ അഷ്റഫ്, കമ്മിറ്റി അംഗങ്ങളായ റഹീം ചേന്ദമംഗല്ലൂർ, ഇഹ്സാൻ കെ.ഐ, ലത്തീഫ് പി.എച്ച്, നവാഫ് പത്തിരിപാല തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP