Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിവാര വിർച്വൽ വായനാ-സംവാദ പരിപാടിയിൽ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ പങ്കെടുത്തു

പ്രതിവാര വിർച്വൽ വായനാ-സംവാദ പരിപാടിയിൽ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ പങ്കെടുത്തു

സ്വന്തം ലേഖകൻ

റിയാദ്: മനുഷ്യന്റെ വിവിധങ്ങളായ പ്രശ്‌നങ്ങളും, ജീവിത സമസ്യകളും, സന്തോഷങ്ങളും വരച്ചു കാട്ടുന്നതും വരും തലമുറക്ക് അടയാളപ്പെടുത്തി വെക്കുന്നതുമാണ് സാഹിത്യത്തിന്റെ കടമയെന്ന് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ. അതുതന്നെയാണ് കോവിഡ് കാലത്ത് ഇന്നത്തെ തലമുറ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'ചില്ല'യുടെ പ്രതിവാര വിർച്വൽ വായനാ-സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബെന്യാമിൻ.

മുതലാളിത്തവും, വലതുപക്ഷ ആശയങ്ങളും, മനുഷ്യന്റെ ആർത്തിയും ഒക്കെ ചേർന്ന് പരിസ്ഥിതി പ്രശ്‌നങ്ങളെ പാർശ്വവൽക്കരിക്കുകയും അത് പ്രകൃതിയെ കൂടുതൽ നാശത്തിലേക്ക് നയിക്കുകയും ചെയ്തു എന്ന് ബെന്യാമിൻ അഭിപ്രായപ്പെട്ടു. പ്രകൃതിയെ കൂടുതൽ കൂടുതൽ നശിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ അതിന് പ്രകൃതി തന്നെ തീർക്കുന്ന പ്രതിരോധമായിരിക്കാം ഈ കോവിഡ് മഹാമാരിയെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന കഥാവായനയിൽ ആന്റൺ ചെക്കോവിന്റെ പ്രശസ്തമായ 'പന്തയം' എന്ന ചെറുകഥ ഇഖ്ബാൽ കൊടുങ്ങല്ലൂർ അവതരിപ്പിച്ചു. അഖിൽ ഫൈസൽ, അമൃത സുരേഷ്, ബീന, എം ഫൈസൽ, മിനി, അഡ്വ ആർ മുരളിധരൻ , ജയചന്ദ്രൻ നെരുവമ്പ്രം, ടി ആർ സുബ്രഹ്മണ്യൻ, സുരേഷ് ലാൽ, അമൽ ഫൈസൽ, ഷുഹൈബ്, അബ്ദുൾ ബഷീർ, നജിം കൊച്ചുകലുങ്ക്, വിപിൻ, സീബ കൂവോട്, അനിത നസീം, ഷംല ചീനിക്കൽ, നജ്മ നൗഷാദ്, നാസർ കാരക്കുന്ന്, ലീന കോടിയത്ത്, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.

വ്യാഴാഴ്ച ഏപ്രിൽ 30ന് രാത്രി എട്ടിന് കഥാകാരി ഫർസാന അലിയുമായി മുഖാമുഖവും 'ചൈനീസ് ബാർബിക്യു ' എന്ന കഥയുടെ വായനയും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP