Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റേഷൻ വിതരണത്തിൽ തരം തിരിവ് പാടില്ലെന്ന് ഹൈബി ഈഡൻ; കേന്ദ്ര റേഷൻ വിതരണത്തിൽ നീല, വെള്ള കാർഡുകാരെ കൂടി ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി

റേഷൻ വിതരണത്തിൽ തരം തിരിവ് പാടില്ലെന്ന് ഹൈബി ഈഡൻ; കേന്ദ്ര റേഷൻ വിതരണത്തിൽ നീല, വെള്ള കാർഡുകാരെ കൂടി ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി

സ്വന്തം ലേഖകൻ

കൊച്ചി:കേന്ദ്ര റേഷൻ വിതരണത്തിൽ നീല, വെള്ള കാർഡുകാരെ കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എംപി

മഞ്ഞ, പിങ്ക് കാർഡുകാർക്കാണ് നിലവിൽ കേന്ദ്രത്തിൽ നിന്നുള്ള സൗജന്യ റേഷൻ ലഭിക്കുന്നത്. കുടുംബത്തിലെ ആളൊന്നിന് 5 കിലോ അരി വീതമാണ് ലഭിക്കുന്നത്. എന്നാൽ നിരവധിയായ പാവപ്പെട്ടവർ നീല, വെള്ള കാർഡുകളിലുമുണ്ട്. പുതിയ റേഷൻ കാർഡെടുക്കുന്ന ഭൂരിഭാഗം പേർക്കും വരുമാന വ്യത്യാസമില്ലാതെ വെള്ള കാർഡാണ് ലഭിച്ചിരുന്നത്

മാരക രോഗങ്ങൾ മൂലം ചികിത്സിക്കാൻ പണമില്ലാതെ സഹയാത്തിനെത്തുന്ന ഭൂരിഭാഗം പേരും പറഞ്ഞിരുന്നത് അവരുടെ റേഷൻ കാർഡ് വെള്ള, നീല കളറുകളാണ് അതുകൊണ്ട് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല എന്നാണ്. സൗജന്യത്തിന് അർഹതയില്ലാതിരുന്നവർ കൂടി അർഹതയുള്ളവരായി മാറുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നീല, വെള്ള കാർഡുകാരെ കൂടി കേന്ദ്ര റേഷൻ വിതരണത്തിൽ ഉൾപ്പെടുത്തണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP