Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാത്തന്നൂരിൽ രണ്ട് പേർക്ക് കൂടി കോവിഡ് പോസിറ്റീവ്; 9 വയസുള്ള കുട്ടിക്കും .ആരോഗ്യ പ്രവർത്തകയ്ക്കുമാണ് പോസിറ്റീവ്; മീനാട്ടെ ആരോഗ്യ പ്രവർത്തകക്ക് നെഗറ്റീവും; എന്റെ മണ്ഡലത്തിലെ കാര്യം ഞാൻ നോക്കുമെന്ന സൂചനയുമായി ചാത്തന്നൂർ എംഎൽഎയുടെ വോയിസ് ക്ലിപ്പ്; ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കൊല്ലത്തെ വിവരങ്ങൾ പറയുമോ? പിണറായി വിജയനെ സിപിഐ എംഎൽഎ ജയലാൽ വെല്ലുവിളിക്കുന്നുവോ? ഇടുക്കിക്ക് പിന്നാലെ കൊല്ലത്തും കൊറോണ വിവാദം

ചാത്തന്നൂരിൽ രണ്ട് പേർക്ക് കൂടി കോവിഡ് പോസിറ്റീവ്; 9 വയസുള്ള കുട്ടിക്കും .ആരോഗ്യ പ്രവർത്തകയ്ക്കുമാണ് പോസിറ്റീവ്; മീനാട്ടെ ആരോഗ്യ പ്രവർത്തകക്ക് നെഗറ്റീവും; എന്റെ മണ്ഡലത്തിലെ കാര്യം ഞാൻ നോക്കുമെന്ന സൂചനയുമായി ചാത്തന്നൂർ എംഎൽഎയുടെ വോയിസ് ക്ലിപ്പ്; ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കൊല്ലത്തെ വിവരങ്ങൾ പറയുമോ? പിണറായി വിജയനെ സിപിഐ എംഎൽഎ ജയലാൽ വെല്ലുവിളിക്കുന്നുവോ? ഇടുക്കിക്ക് പിന്നാലെ കൊല്ലത്തും കൊറോണ വിവാദം

വിനോദ് വി നായർ

കൊല്ലം: കൊറോണയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് സിപിഐ എംഎൽഎ. ഇടുക്കിയിൽ ഇന്നലെ രണ്ട് പേരെ കളക്ടറും മന്ത്രി എംഎം മണിയും രാവിലെ കോവിഡ് പോസിറ്റീവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ ഈ കേസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നില്ല. മനപ്പൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണവും ഉയർന്നു. ഇതിനിടെയാണ് കൊല്ലത്തെ തന്റെ മണ്ഡലത്തിലെ കൊറോണ പോസിറ്റീവ് കേസുകൾ എംഎൽഎ തന്നെ പ്രഖ്യാപിക്കുന്നത്. 

ആരോഗ്യ പ്രവർത്തയ്ക്ക് രോഗം സ്ഥിരീകരിച്ച ചാത്തന്നൂരിൽ ഇന്ന് രണ്ടുപേർക്കുകൂടി കൊറോണസ്ഥിരീകരിച്ചെന്ന് പ്രഖ്യാപിച്ച് ചാത്തന്നൂർ എം എൽ എ ജി.എസ് ജയലാൽ അയച്ച ശബ്ദസന്ദേശമാണ് വിവാദമാവുകയാണ്. സംസ്ഥാനത്തുകൊവിഡ് രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് മാധ്യമങ്ങൾ പോലും നൽകുന്നത് എന്നിരിക്കെയാണ് ഭരണകക്ഷിയിൽ ഉൾപ്പെട്ട എം എൽ എ തന്നെ സമൂഹമാധ്യമങ്ങൾ വഴി ശബ്ദസന്ദേശമയച്ച് രോഗസ്ഥിരീകരണം നടത്തിയിരിക്കുന്നത്.

ചാത്തന്നൂരിൽ കൊവിഡ് പോസിറ്റിവ് കേസ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് നൂറ്റിയിരുപത്തഞ്ചോളം ആളുകളുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായും അതിൽ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ ഫലം നെഗറ്റീവാണെന്നും പകുതിയിൽ താഴെ ആളുകളുടെ പരിശോധനാഫലം വന്നതിൽ രണ്ടുപേരുടെ പരിശോധനാഫലം പോസിറ്റിവായി വന്ന കാര്യം താൻ അറിയിക്കുകയാണെന്ന് ജിഎസ് ജയലാൽ എം എൽ എ ശബ്ദസന്ദേശത്തിൽ പറയുന്നു.കൊറോണ സ്ഥിരീകരിച്ച വ്യക്തികളുടെ വിവരങ്ങൾ അടക്കമാണ് എം എൽ എസന്ദേശം നൽകിയിരിക്കുന്നത്. എന്നാൽ രോഗികളുടെ പേര് പറഞ്ഞതുമില്ല.

ചാത്തന്നൂരിൽ രണ്ട് പേർക്ക് കൂടി കോവിഡ് പോസിറ്റീവ്...... ........ ജംഗ്ഷനിൽ ഉള്ള ഒരു 9 വയസുള്ള കുട്ടിക്കും ,..... സ്വദേശി ആയ ഒരു ആരോഗ്യ പ്രവർത്തക ക്കുമാണ് പോസിറ്റീവ് ആയത്. മീനാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകക്ക് റിസൾട്ട് നെഗറ്റീവ് ആയിട്ടുണ്ട്. ഒരു തവണ കൂടി നെഗറ്റീവ് ആയാൽ അശുപത്രി വിടുമെന്നാണ് എംഎൽഎയുടെ സന്ദേശത്തിലെ കാതൽ. ഇതെല്ലാം സാധാരണ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ്. മുഖ്യമന്ത്രി പത്രസമ്മേളനം നടത്താത്ത ദിവസം ആരോഗ്യ വകുപ്പ് പത്രക്കുറിപ്പും ഇറക്കും. ഇത് എല്ലാവർക്കും അറിയാവുന്നതുമാണ്. ഈ സാഹചര്യത്തിലാണ് ജയരാജിന്റെ പ്രഖ്യാപനം വിവാദത്തിലാകുന്നത്.

സംസ്ഥാനത്തുകൊവിഡ് 19 സ്ഥിരീകരിച്ചരോഗികളുടെ വിവരങ്ങൾ സ്റ്റേറ്റ് കൺട്രോൾ സെല്ലിൽ നിന്നും ആരോഗ്യമന്ത്രാലയത്തിന് കൈമാറിയ ശേഷം മുഖ്യമന്ത്രിയാണ് വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് എന്നിരിക്കെ കീഴ് വഴക്കങ്ങൾ ലംഘിച്ച് സ്ഥലം എം എൽ എ കൊവിഡ് 19 രോഗികളുടെ വിവരംപുറത്തുവിട്ടത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഇന്നലത്തെ വിവാദം മനസ്സിലാക്കിയാണോ എംഎൽഎയുടെ ഇടപെടൽ എന്നും സംശയമുണ്ട്.

കഴിഞ്ഞ ദിവസം മൂന്നുപേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് ഇടുക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. അവരുടെ പരിശോധനാ ഫലങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത്തരത്തിൽ വിശദീകരണം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഇതാണ് കൊല്ലത്ത് ഇടത് എംഎൽഎ തന്നെ വെല്ലുവിളിയെന്ന തരത്തിൽ തള്ളിക്കളയുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും കരുതുന്നവരും ഉണ്ട്.

കൊവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങൾസമയബന്ധിതമായി അറിയിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നു എന്നപ്രതിപക്ഷ വിമർശനം നിലനിൽക്കേ ഭരണകക്ഷി എം എൽ എ ഇത്തരമൊരുപ്രഖ്യാപനം നടത്തിയത് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് ശക്തിപകരുന്നതാണെന്നാണ് ആക്ഷേപം. ശബ്ദസന്ദേശം താൻ അയച്ചതാണെന്ന് ജി എസ് ജയലാൽ എം എൽ എ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടേയും അയൽവാസികൾ ഈ വിവരംഅറിഞ്ഞുവെന്നും അതിനാൽ ആളുകൾ പരിഭ്രാന്തരാവാതിരിക്കാൻ താൻ തന്നെശബ്ദസന്ദേശത്തിലൂടെ അത് സ്ഥിരീകരിക്കുകയാണുണ്ടായതെന്നും ചാത്തന്നൂർഎം എൽ എ ജി എസ് ജയലാൽ മറുനാടനോട് പറഞ്ഞു.

രോഗം സ്ഥിരീകരിച്ചരണ്ടുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും എം എൽഎ വ്യക്തമാക്കി. മണ്ഡലത്തിലെ ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് എം.എൽഎ ഇത്തരമൊരു ശബ്ദസന്ദേശമയച്ചതെന്നും അതിൽ തെറ്റുപറയാനാവില്ലഎന്നുമുള്ള നിലപാടാണ് സിപിഐ നേതൃത്വത്തിന് . എന്നാൽ സംഭവത്തിൽ എംഎൽ എയോട് വിശദീകരണമാവശ്യപ്പെടണമെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP