Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആയിരം മാസ്‌കുകൾ വിതരണം ചെയ്തു; വരും ദിവസങ്ങളിൽ 14 ജില്ലയിലും മാസ്‌ക് വിതരണം സൗജന്യമായി ഉണ്ടാകും: മഴവില്ല് സൗഹൃദ കൂട്ടായ്മയുടെ നേതൃത്തിൽ ചെയ്ത പത്താമത്തെ ജീവകാരുണ്യ പ്രവർത്തി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആയിരം മാസ്‌കുകൾ വിതരണം ചെയ്തു; വരും ദിവസങ്ങളിൽ 14 ജില്ലയിലും മാസ്‌ക് വിതരണം സൗജന്യമായി ഉണ്ടാകും: മഴവില്ല് സൗഹൃദ കൂട്ടായ്മയുടെ നേതൃത്തിൽ ചെയ്ത പത്താമത്തെ ജീവകാരുണ്യ പ്രവർത്തി

സ്വന്തം ലേഖകൻ

എരുമേലി:  കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മഴവിൽ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആയിരം (1000) മാസ്‌കുകൾ വിതരണം ചെയ്തു. സംഘടനാ പ്രസിഡന്റ് സതീഷ് കുമാറിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം ശാന്തി എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ മഴവില്ല് കൂട്ടായ്മ സെക്രട്ടറി എബിൻ ജേക്കബ്, അംഗങ്ങളായ ആൽബിൻ ജോസഫ്, അജാസ് ബഷീർ, ആശുപത്രി വികസന സമിതി മെമ്പർ എച്ച്. അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു. 

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പൂർണമായും സർക്കാർ ഉത്തരവുകൾ പാലിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങാണ് കൂട്ടായ്മ സംഘടിപ്പച്ചത്. എല്ലാവരും വീട്ടിലിരിക്കുന്ന ഈ സാഹചര്യത്തിൽ വീട്ടിലിരിക്കാൻ സാധിക്കാത്ത ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചും, അവർക്ക് ആശംസകൾ നേർന്നുകൊണ്ടുമാണ് കൂട്ടായ്മയുടെ മാസ്‌ക് വിതരണം ഉദ്ഘാടനം നടന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തി അറുനൂറിലധികം ആളുകൾ  ചേർന്ന ഫേസ്‌ബുക്ക് കൂട്ടായ്മയാണ് മഴവില്ല് സൗഹൃദ കൂട്ടായ്മ. ഗ്രൂപ്പ് അംഗങ്ങളുടെ കഴിവുകൾ അംഗീകരിക്കുകയും, പ്രേത്സാഹിപ്പിക്കുകയും, പരസ്പരം സഹായിച്ചും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന ഫേസ്‌ബുക്ക് കൂട്ടായ്മ പലതരത്തിലും സമൂഹത്തിന് നന്മയുള്ള പ്രവർത്തികൾ ചെയ്തു വരുന്നു. 

"Reg. KTM:TC/91/2020 മഴവില്ല് സൗഹൃദ കൂട്ടായ്മയുടെ നേതൃത്തിൽചെയ്ത 10-ാമത്തെ ജീവകാരുണ്യ പ്രവർത്തി. ഇത് ഒത്തിരി വലിയ കാര്യം ഒന്നും അല്ല ഇത് കാണുമ്പോൾ ആർക്കേലും ചെയ്യാൻ താത്പര്യം തോന്നിയാൽ ചെയ്യട്ടെ.... സന്തോഷം തോന്നിയ നിമിഷം.... കേരളത്തിൽ ഉള്ള വിവിധ താലൂക്ക് ഹോസ്പിറ്റലുകളിൽ മാസ്‌ക് വിതരണം ചെയ്യുന്നതിന് ഔദ്യോഗികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരപ്പള്ളിയിൽ നിർവഹിച്ചു.. വരും ദിവസങ്ങളിൽ 14ജില്ലയിലും മാസ്‌ക് വിതരണം സൗജന്യമായി ഉണ്ടാകും ... തുണിയിൽ തയ്യിച്ച മാസ്‌ക് ആയതു കൊണ്ട് വാഷ് ചെയ്തു ഉപയോഗിക്കാം.. ഫേസ്‌ബുക്കിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി കുറച്ചു സമയം കളയുന്നതോടൊപ്പം കഴിവതും ആളുകൾ ഗ്രൂപ്പ് രജിസ്റ്റർ ചെയ്തു ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക..." - മഴവില്ല്സൗഹൃദ കൂട്ടായ്മ് സെക്രട്ടറി എബിൻ ജേക്കബ് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചതിങ്ങനെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP