Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിതീവ്ര ജില്ലകൾ പിന്തുടരേണ്ടത് കേരളാ മോഡൽ; ാജ്യത്തെ കോവിഡ് ബാധ അമർച്ച ചെയ്യുന്നതിൽ നിർണായകമാവുക രോഗം ഏറ്റവുംകൂടുതൽ ബാധിച്ച 15 ജില്ലകളിലെ രോഗശമനത്തിന്റെ പുരോഗതിയെന്ന് നീതി ആയോഗ്; ഇനി രോഗം മൂർച്ഛിക്കാത്തവരെ ആശുപത്രി.ിലേക്ക് കൊണ്ടു പോകേണ്ടെന്നും നിർദ്ദേശം; അതിതീവ്ര-തീവ്ര വ്യാപനത്തിൽ മൂന്നുവീതം ജില്ലകൾ ഗുജറാത്തിലും മഹാരാഷ്ട്രയിലും; രോഗ സാന്ദ്രതയിൽ ഒന്നാമത് ഡൽഹിയും; ലോക് ഡൗണിൽ റെഡ് സോണുകൾക്ക് ഒരിളവും ഉണ്ടാകില്ല

അതിതീവ്ര ജില്ലകൾ പിന്തുടരേണ്ടത് കേരളാ മോഡൽ; ാജ്യത്തെ കോവിഡ് ബാധ അമർച്ച ചെയ്യുന്നതിൽ നിർണായകമാവുക രോഗം ഏറ്റവുംകൂടുതൽ ബാധിച്ച 15 ജില്ലകളിലെ രോഗശമനത്തിന്റെ പുരോഗതിയെന്ന് നീതി ആയോഗ്; ഇനി രോഗം മൂർച്ഛിക്കാത്തവരെ ആശുപത്രി.ിലേക്ക് കൊണ്ടു പോകേണ്ടെന്നും നിർദ്ദേശം; അതിതീവ്ര-തീവ്ര വ്യാപനത്തിൽ മൂന്നുവീതം ജില്ലകൾ ഗുജറാത്തിലും മഹാരാഷ്ട്രയിലും; രോഗ സാന്ദ്രതയിൽ ഒന്നാമത് ഡൽഹിയും; ലോക് ഡൗണിൽ റെഡ് സോണുകൾക്ക് ഒരിളവും ഉണ്ടാകില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധ അമർച്ച ചെയ്യുന്നതിൽ നിർണായകമാവുക രോഗം ഏറ്റവുംകൂടുതൽ ബാധിച്ച 15 ജില്ലകളിലെ രോഗശമനത്തിന്റെ പുരോഗതിയെന്ന് നീതി ആയോഗ് സിഇഒ. അമിതാഭ് കാന്ത്. ''കർശനമായി ഈ ജില്ലകളിലെ സ്ഥിതി വിലയിരുത്തുകയും രോഗനിയന്ത്രണം സാധ്യമാക്കുകയും വേണം. ഇക്കാര്യത്തിൽ കേരളത്തിന്റെ പാത എല്ലാ സംസ്ഥാനങ്ങളും സ്വീകരിക്കണം'' -അദ്ദേഹം ട്വീറ്റുചെയ്തു. ഇതോടെ ദേശീയ തലത്തിൽ വീണ്ടും കേരള മോഡലിന് അംഗീകരാം കിട്ടുകയാണ്. കേരളാ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അമിതാഭ് കാന്ത്.

രാജ്യത്ത് 15 കോവിഡ് അതിതീവ്രമേഖലകളുണ്ടെന്ന് നീതി ആയോഗിന്റെ വിലയിരുത്തൽ. ഡൽഹി, മുംബൈ മഹാനഗരങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇങ്ങനെ തീവ്രവൈറസ്ബാധിത മേഖലകളിലുണ്ടെന്ന് അമിതാഭ് കാന്ത് പറഞ്ഞു. അതിതീവ്രമേഖലകൾ എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചാവും രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിതീവ്ര മേഖലകളിൽ കർശനമായി നിരീക്ഷണം, അടച്ചിടൽ, പരിശോധന, ചികിത്സ എന്നിവ നടത്തിയെങ്കിലേ അതിജീവിക്കാനാവൂ എന്ന് അമിതാഭ് കാന്ത് പറഞ്ഞു.

മുംബൈ, ഡൽഹി എന്നിവയ്ക്കുപുറമേ, ഹൈദരാബാദ് (തെലങ്കാന), പുണെ (മഹാരാഷ്ട്ര), ജയ്പുർ (രാജസ്ഥാൻ), ഇന്ദോർ (മധ്യപ്രദേശ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നീ ജില്ലകളിൽ വൻതോതിലാണ് വൈറസ് ബാധിതർ. കൂടാതെ, കുർണൂൽ (ആന്ധ്രപ്രദേശ്), ഭോപാൽ (മധ്യപ്രദേശ്), ജോധ്പുർ (രാജസ്ഥാൻ), ആഗ്ര (യു.പി.), താനെ (മഹാരാഷ്ട്ര), ചെന്നൈ (തമിഴ്‌നാട്), സൂറത്ത് (ഗുജറാത്ത്) എന്നിവയാണ് അതിതീവ്രജില്ലകൾ. ഈ മേഖലകളിൽ ലോക് ഡൗൺ പിൻവലിച്ചാലും അടച്ചിടൽ തുടരും.

അതിതീവ്ര-തീവ്ര വ്യാപന മേഖലയിലുള്ള മൂന്നുവീതം ജില്ലകൾ ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ്. 15 ജില്ലകളിലുംവെച്ച് രോഗസാന്ദ്രതയിൽ ഡൽഹിയാണ് മുന്നിൽ. ഇവിടെ മൂവായിരത്തിലേറെപ്പേർക്ക് രോഗം ബാധിക്കുകയും അമ്പതിലേറെ പേർ മരിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ 11 ഉന്നതാധികാര സമിതികൾ രൂപവത്കരിച്ചിരുന്നു. ഇതിൽ സ്വകാര്യ സന്നദ്ധസംഘടനകളെയും അന്താരാഷ്ട്ര സംഘടനകളെയും ഏകോപിപ്പിക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് അമിതാഭ് കാന്ത്.

കോവിഡിന്റെ നേരിയ ലക്ഷണങ്ങൾ ഉള്ളവരെ വീടുകളിൽത്തന്നെ നിരീക്ഷണത്തിൽവെച്ച് ചികിത്സ നടത്താമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള മാർഗരേഖ മന്ത്രാലയം പുറത്തിറക്കി. നേരത്തേ, നേരിയ ലക്ഷണമുള്ളവരെ കോവിഡ് പരിചരണ കേന്ദ്രത്തിലും അതിലും പ്രയാസമുള്ളവരെ കോവിഡ് ആരോഗ്യകേന്ദ്രത്തിലും ഗുരുതര ലക്ഷണമുള്ളവരെ പ്രത്യേക കോവിഡ് ആശുപത്രികളിലും നിരീക്ഷണത്തിൽ വെക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരുന്നത്.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള നിബന്ധനകൾ

* നേരിയ ലക്ഷണങ്ങളേ ഉള്ളൂവെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം.
* വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിനു സ്വന്തം മുറിയടക്കമുള്ള സൗകര്യമുണ്ടായിരിക്കണം. രോഗിയുമായി സമ്പർക്കത്തിലായ വീട്ടിലെ മറ്റംഗങ്ങൾക്ക് സമ്പർക്കവിലക്കിൽ കഴിയാനുള്ള സൗകര്യമുണ്ടാകണം.
* പരിചരണത്തിന് 24 മണിക്കൂറും ആളുണ്ടാകണം. പരിചരിക്കുന്നയാളും ആശുപത്രി അധികൃതരുമായി ആശയവിനിമയം വേണം.
* മെഡിക്കൽ ഓഫീസർ നിർദ്ദേശിക്കുന്നതനുസരിച്ച് പരിചരിക്കുന്നയാളും രോഗിയുമായി അടുത്ത ബന്ധമുള്ളവരും ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കണം.
* മൊബൈൽ ഫോണിൽ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇത് എപ്പോഴും സജീവമായി തുടരണം.
* രോഗി തന്റെ ആരോഗ്യം സ്വയം നിരീക്ഷിക്കുകയും ആരോഗ്യസ്ഥിതിയെക്കുറിച്ച് പതിവായി ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥനെ അറിയിക്കുകയും വേണം.
* സ്വയം നിരീക്ഷണ മാനദണ്ഡങ്ങൾ പാലിക്കുമെന്ന സത്യവാങ്മൂലം നൽകണം.
* പ്രായമായവരുമായും രക്താതിസമ്മർദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവരുമായും സമ്പർക്കമുണ്ടാകരുത്.
* മൂന്നു പാളിയുള്ള സർജിക്കൽ മാസ്‌ക് എപ്പോഴും ധരിച്ചിരിക്കണം. രോഗി ഉപയോഗിക്കുന്ന സാധനങ്ങൾ വീട്ടിലുള്ള മറ്റുള്ളവർ ഉപയോഗിക്കരുത്.
* ദ്രവരൂപത്തിലുള്ള ഭക്ഷണം ധാരാളം കഴിക്കണം.
* ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, തുടർച്ചയായ നെഞ്ചുവേദന, മാനസികപിരിമുറുക്കം, എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്, ചുണ്ടുകളിലോ, മുഖത്തോ നീലിമ കലർന്ന നിറംമാറ്റം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ മെഡിക്കൽ ഓഫീസറുടെ സഹായം തേടണം.
* രോഗലക്ഷണങ്ങൾ പൂർണമായി ഭേദമായതിനുശേഷം മെഡിക്കൽ ഓഫീസർ വൈറസ് ബാധയില്ലെന്ന് സാക്ഷ്യപ്പെടുത്തിയാൽ വീട്ടിലെ സ്വയംനിരീക്ഷണ കാലാവധി അവസാനിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP