Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാറന്റൈനിൽ കഴിഞ്ഞ കുടുംബം സൗജന്യ റേഷൻ കിട്ടിയില്ലെന്ന് പരാതിപ്പെടാൻ വിളിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ അസഭ്യ വർഷം; കിട്ടിയ തെറിക്ക് മറുപടി അപ്പോൾ തന്നെ നൽകി പ്രസിഡന്റിന്റെ സ്വന്തം വാർഡിലെ വോട്ടർ; ഫോൺ സംഭാഷണം വിവാദമായപ്പോൾ വോട്ടറുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും പരാതി: വോളിബോൾ കമന്റേറ്ററും ആകാശവാണി നാടക ആർട്ടിസ്റ്റും നാടകകൃത്തുമായ സിപിഎം നേതാവ് വിവാദത്തിൽ; നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ പുലിവാൽ പിടിച്ചക്കുമ്പോൾ

ക്വാറന്റൈനിൽ കഴിഞ്ഞ കുടുംബം സൗജന്യ റേഷൻ കിട്ടിയില്ലെന്ന് പരാതിപ്പെടാൻ വിളിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ അസഭ്യ വർഷം; കിട്ടിയ തെറിക്ക് മറുപടി അപ്പോൾ തന്നെ നൽകി പ്രസിഡന്റിന്റെ സ്വന്തം വാർഡിലെ വോട്ടർ; ഫോൺ സംഭാഷണം വിവാദമായപ്പോൾ വോട്ടറുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും പരാതി: വോളിബോൾ കമന്റേറ്ററും ആകാശവാണി നാടക ആർട്ടിസ്റ്റും നാടകകൃത്തുമായ സിപിഎം നേതാവ് വിവാദത്തിൽ; നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ പുലിവാൽ പിടിച്ചക്കുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഹോം ക്വാറന്റൈനിൽ കഴിയുന്ന തന്റെ വീട്ടിൽസൗജന്യ റേഷൻ എന്തു കൊണ്ട് എത്തിച്ചു നൽകിയില്ലെന്ന് ചോദിക്കാൻ വിളിച്ച സ്വന്തം വാർഡിലെ വോട്ടർക്ക് നേരെ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ അസഭ്യ വർഷം. വോട്ടറും അതേരീതിയിൽ പ്രതികരിച്ചതോടെ ഉണ്ടായതുകൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന ഫോൺ സംഭാഷണം. ഓഡിയോ ക്ലിപ്പ് പുറത്തു വന്നതോടെ നാടു മുഴുവൻ വൈറലായി. പ്രതിഛായ നഷ്ടമായ പ്രസിഡന്റ് വോട്ടറുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുപ്പിക്കുമെന്ന് പറഞ്ഞുവെന്നും പരാതി.

നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരനാണ് പുലിവാൽ പിടിച്ചിരിക്കുന്നത്. പഞ്ചായത്ത് അഞ്ചാം വാർഡ് അംഗമാണ് കരുണാകരൻ. ഇതേ വാർഡിൽ നിന്നുള്ള മുതുമരത്തിൽ രേഷ്മ ഭവൻ എന്ന വീട്ടിലെ അംഗമാണ് പഞ്ചായത്ത് പ്രസിഡന്റിനെ ഫോണിൽ വിളിച്ചത്. അഞ്ചാം വാർഡിലെ വോട്ടറാണ് വിളിക്കുന്നത്. എന്റെ വീട്ടിൽ നാലു പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. സമീപ വീടുകളിലെല്ലാം സൗജന്യ റേഷൻ കിട്ടി. തന്റെ കുടുംബത്തിൽ മാത്രം എത്തിച്ചില്ലെന്നുമാണ് വോട്ടർ പറഞ്ഞത്.

വോട്ടർ പറയുന്നതെല്ലാം തനിക്ക് ശരിക്ക് കേൾക്കാൻ സാധിക്കുന്നില്ല എന്ന മട്ടിൽ കരുണാകരൻ ഇടയ്ക്കിടെ എടുത്തു ചോദിക്കുന്നുണ്ട്. മെമ്പർക്ക് എന്താ ചെവി കേട്ടുകൂടെ എന്ന ചോദ്യമാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. തുടർന്നാണ് രണ്ടു കൂട്ടരും തമ്മിൽ അസഭ്യ വർഷം ഉണ്ടായത്. ഒടുക്കം പച്ചത്തെറിയിലാണ് കലാശിച്ചത്. സംഭവം കഴിഞ്ഞതിന് പിന്നാലെ പ്രകോപിതനായ വോട്ടർ തന്നെയാകണം ഫോൺ വിളിയുടെ വോയിസ് ക്ലിപ്പ് പുറത്തു വിട്ടു.

സാമൂഹിക മാധ്യമങ്ങളിൽ വോയിസ് ക്ലിപ്പ് പറന്നു നടക്കുന്നു. ഇതോടെ കരുണാകരനും സംഘവും പ്രതിരോധത്തിലായി. പ്രസിഡന്റിനെതിരേ പരാതി കൊടുക്കാൻ പോയ കുടുംബത്തെ നേരിട്ടെത്തി തടഞ്ഞു. പിന്നാക്ക വിഭാഗക്കാരനായ തനിക്കെതിരേ പരാതി നൽകിയാൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം താൻ കേസു കൊടുക്കുമെന്ന് പ്രസിഡന്റ ഭീഷണി മുഴക്കിയെന്നും പറയുന്നു.

വോളിബോൾ കമന്റേറ്ററും ആകാശവാണി നാടക ആർട്ടിസ്റ്റും നാടകകൃത്തുമൊക്കെയാണ് കടമ്മനിട്ട കരുണാകരൻ. സിപിഎം സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. ആദ്യ ടേമിൽ പ്രസിഡന്റായ കരുണാകരനെ ബിജെപി സഹായത്തോടെ വലിച്ച് താഴെയിട്ട് കോൺഗ്രസിലെ ശ്രീകാന്ത് കളരിക്കൽ കുറച്ചു കാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. അതിന് ശേഷം അദ്ദേഹം രാജി വച്ചു.

വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കരുണാകരൻ പ്രസിഡന്റായി. ജനങ്ങളോട് വളരെ മോശമായിട്ടാണ് ഇദ്ദേഹം പെരുമാറുന്നത് എന്ന് മുൻപും പരാതി ഉയർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP