Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക്ഡൗണിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവെച്ചത് രണ്ട് തവണ; ക്ഷമകെട്ട പ്രതിശ്രുത വരനും വധുവും ഒളിച്ചോടി; കത്തെഴുതി വെച്ച ശേഷം നാടുവിട്ട മക്കളെ തേടി മാതാപിതാക്കളും

ലോക്ക്ഡൗണിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവെച്ചത് രണ്ട് തവണ; ക്ഷമകെട്ട പ്രതിശ്രുത വരനും വധുവും ഒളിച്ചോടി; കത്തെഴുതി വെച്ച ശേഷം നാടുവിട്ട മക്കളെ തേടി മാതാപിതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

നാഗർകോവിൽ: കൊറോണയും ലോക്ക്ഡൗണും ഒക്കെ ശരി തന്നെയാ. എന്നാൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവച്ചാൽ അത് ആർക്കാണ് ക്ഷമിക്കാൻ കഴിയുക. അതും ഒന്നല്ല രണ്ട് തവണ. ാെടുവിൽ ക്ഷമകേട്ട പ്രതിശ്രുത വരനും വധുവും രണ്ടും കൽപ്പിച്ച് അത് തീരുമാനിച്ചു. നാടറിഞ്ഞുള്ള കല്ല്യാണം ഒന്നും വേണ്ട, നമുക്ക് ഒളിച്ചോടാം എന്ന്. ഒടുവിൽ വീട്ടുകാരാറിയാചെ കഴിഞ്ഞ ദിവസം പ്രതിശ്രുത വധുവും വരനുംകൂടി ഒളിച്ചോടി.

തമിഴ്‌നാട്ടിലാണ് സംഭവം. കന്യാകുമാരി തിങ്കൾചന്തയ്ക്കു സമീപത്തുള്ള ഗ്രാമത്തിലെ 20 വയസ്സുള്ള പെൺകുട്ടിയാണ് പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത്. വരൻ നാഗർകോവിലിൽ നിന്നുള്ള 28-കാരനും. നാലുമാസം മുമ്പാണ് രക്ഷിതാക്കൾ ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. മാർച്ച് 25-ന് വിവാഹം നടത്താൻ ദിവസം നിശ്ചയിച്ച്, ക്ഷണക്കത്തും തയ്യാറാക്കി. ഇതിനിടെയാണ് കോവിഡ്-19 വ്യാപനവും തുടർന്ന് ലോക്ഡൗണും വന്നത്. ഇതോടെ വിവാഹം ഏപ്രിലിലേക്കു മാറ്റിവയ്ക്കാൻ ഇരുവരുടെയും രക്ഷിതാക്കൾ തീരുമാനിച്ചു. ലോക്ഡൗൺ നീട്ടിയതോടെ വിവാഹം വീണ്ടും മാറ്റിവച്ചു.

ഇതോടെയാണ് വരന്റെയും വധുവിന്റെയും ക്ഷണണ നശിച്ചതും ഒളിച്ചോട്ടം ന്നെ തീരുമാനത്തിലേക്ക് എത്തിയതും. ഞായറാഴ്ച വൈകുന്നേരം വീടിനടുത്തുള്ള തോട്ടത്തിൽ പോയ പ്രതിശ്രുത വധു വളരെനേരം കഴിഞ്ഞിട്ടും തിരികെയെത്തിയില്ല.

ഇതോടെ വീട്ടുകാർ പല സ്ഥലത്തും തിരക്കി. ഒടുവിലാണ് മകൾ എഴുതിയ കത്ത് രക്ഷിതാക്കൾക്കു ലഭിച്ചത്. ''നിശ്ചയിച്ച വിവാഹം രണ്ടു പ്രാവശ്യം മാറ്റിവച്ചത് ഞങ്ങളെ മാനസികമായി വളരെ വിഷമത്തിലാക്കി. ഞാൻ എനിക്കുവേണ്ടി നിശ്ചയിച്ച ആളുമായി പോകുന്നു ' എന്ന് കത്തിൽ എഴുതിയിരുന്നു. ഇപ്പോൾ ഇരു വീട്ടുകാരും ഒളിച്ചോടിയ മക്കൾക്കായി തിരച്ചിലിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP