Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളെ കുത്തിവീഴ്‌ത്തിയശേഷം കത്തി കയ്യിൽ പിടിച്ച് ഭ്രാന്തനെപ്പോലെ നിതിൻ നോക്കിനിന്നു; അവരെന്നെ കൊല്ലും മുൻപ് ഞാൻ അവരെ കൊന്നുവെന്ന് പറഞ്ഞു നിലവിളിച്ചു; ലണ്ടനിലെ കുരുന്നുകളുടെ കൊലപാതകരംഗം വിവരിച്ച് പൊട്ടിക്കരഞ്ഞ് അമ്മ

മക്കളെ കുത്തിവീഴ്‌ത്തിയശേഷം കത്തി കയ്യിൽ പിടിച്ച് ഭ്രാന്തനെപ്പോലെ നിതിൻ നോക്കിനിന്നു; അവരെന്നെ കൊല്ലും മുൻപ് ഞാൻ അവരെ കൊന്നുവെന്ന് പറഞ്ഞു നിലവിളിച്ചു; ലണ്ടനിലെ കുരുന്നുകളുടെ കൊലപാതകരംഗം വിവരിച്ച് പൊട്ടിക്കരഞ്ഞ് അമ്മ

സ്വന്തം ലേഖകൻ

കിടപ്പുമുറിയിലേക്ക് കയറിയപ്പോൾ കാണുന്നത് ചോരയിൽ കുളിച്ച് ചേതനയറ്റ് കിടക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ. രക്തത്തിൽ നനഞ്ഞ് കുതിർന്ന കിടക്ക. ഒരു വലിയ കത്തികൊണ്ടാണ് ആ പിഞ്ചുകുഞ്ഞുങ്ങളുടെ കഥ കഴിച്ചതെന്ന് സംശയിക്കാവുന്ന സാഹചര്യം. ഈ രംഗം കാണുന്ന ഒരമ്മയുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഈ കൊലപാതകം നടത്തിയതെന്ന് സംശയിക്കപ്പെടുന്ന, കുട്ടികളുടെ പിതാവ് നിതിൻ കുമാർ, ആത്മഹത്യാശ്രമത്തിന്റെ ഫലമായുണ്ടായതെന്ന് കരുതപ്പെടുന്ന മുറിവുമായി പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിലുമാണ്.

സംഭവത്തെ കുറിച്ച് കുട്ടികളുടെ മാതാവായ നിശാന്തിനി കുമാർ പറയുന്നത് കുട്ടികൾ ശർദ്ധിക്കുന്ന ശബ്ദം കേട്ട് താൻ കുളിമുറിയിൽ നിന്നും ഓടിയെത്തിയപ്പോൾ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ കുഞ്ഞുങ്ങളെ ആണെന്നാണ്. എന്തിനിത് ചെയ്തുവെന്നും കാരണമെന്താണെന്നും താൻ അലറിവിളിച്ചു എന്നും അവർ പറയുന്നു. കൊലയാളി എന്ന് സംശയിക്കപ്പെടുന്ന തന്റെ ഭർത്താവ് അപ്പോൾ ഒന്നും മിണ്ടാതെ അവർക്കരികിൽ മുട്ടുകുത്തി നിൽക്കുകയായിരുന്നു എന്നുംഅവർ പറഞ്ഞു.

ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലെ ഒരു ഫ്ളാറ്റിലായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച വൈകിട്ട് 5. 30 ന് ഈ സംഭവം നടന്നത് ഒരു വയസ്സുള്ള മകൾ പബിന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടയുകയായിരുന്നു. മകൻ മൂന്നര വയസ്സുള്ള നിഗിഷിനെ ഒരു മേജർ ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു. മകനിൽ ചെറിയ ചലനങ്ങൾ കണ്ടതിനാൽ ഫ്രിഡ്ജിൽ നിന്നും ഐസ് എടുത്ത് രക്തമൊഴുക്ക് നിയന്ത്രിക്കാൻ താൻ ശ്രമിച്ചെന്നും കുഞ്ഞിന്റെ കഴുത്തിൽ ഐസ് ഉപയോഗിച്ച് മാർദ്ദവമായി തഴുകി എന്നും നിശാന്തിനി പറയുന്നു.

എന്നാൽ ഇതിനിടയിൽ ഭർത്താവ് തന്നെയും ആക്രമിക്കുവാൻ എത്തിയെന്നും അവിടെനിന്നും രക്ഷപ്പെട്ട് കുളിമുറിയിൽ കയറിയാണ് 999 ൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു. ഇതിനിടയിൽ ഭർത്താവിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ അയാളെ അടിക്കുകയും ചെയ്തുവെന്ന് അവർ കൂട്ടിച്ചേർത്തു. തിരിച്ച് കുട്ടികളുടെ അടുത്തെത്തിയപ്പോൾ ഭർത്താവ് കഴുത്തിലെ മുറിവിൽ നിന്നും ഒലിക്കുന്ന രക്തവുമായി തന്റെ അടുത്തെത്തി.

ചെയ്തുപോയ തെറ്റിന് മാപ്പ് പറഞ്ഞ അയാൾ ഇതല്ലാതെ തനിക്ക് വേറൊരു വഴിയും ഇല്ലെന്നും, അവർ തന്നെ കൊല്ലുമെന്നും കുട്ടികളെ ഉപദ്രവിക്കുമെന്നും ഒക്കെ പുലമ്പുന്നുണ്ടായിരുന്നു.അയാൾ എന്താണ് പറയുന്നതെന്ന് തനിക്ക് മനസ്സിലായില്ലെന്നാണ് അവർ പറയുന്നത്. എന്തെങ്കിലും മാനസിക പ്രശ്നമാകാമെന്നാണ് 35 കാരിയായ നിശ എന്ന് വിളിക്കുന്ന നിശാന്തിനി പറയുന്നത്. എന്നാൽ ഇതിനുമുൻപ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇയാൾക്ക് ഉണ്ടായിട്ടില്ലെന്നും ഇവർ പറഞ്ഞു.

1999 ലാണ് ശ്രീലങ്കൻ സ്വദേശിയായ നിതിൻ കുമാർ ബ്രിട്ടനിൽ എത്തുന്നത്. 2012 ൽ ശ്രീലങ്കയിൽ വച്ച്, പാരമ്പര്യാചാരപ്രകാരം തന്നെയായിരുന്നു ഇവരുടെ വിവാഹം വിവാഹശേഷം 2015 ലാണ് നിശാന്തിനി ലണ്ടനിൽ എത്തുന്നത്.കഴുത്തിൽ മുറിവേറ്റ നിതിൻ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ഈസ്റ്റ് ലണ്ടനിലെ ഒരു ആശുപത്രിയിലാണ്. നിശ ലണ്ടനിൽ തന്നെയുള്ള സ്വന്തം സഹോദരിക്കൊപ്പം കഴിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP