Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ രോഗികളുടെ എണ്ണം 31 ലക്ഷം കടന്നപ്പോൾ മരണ നിരക്ക് 217,813 ആയി; രണ്ട് ദിവസത്തിന് ശേഷം അമേരിക്കയിൽ മരണം ഇന്നലെയും രണ്ടായിരം കടന്നു; ഇന്നലെ 2470 പേർ മരിച്ചതോടെ അമേരിക്കിയൽ ഇന്ന് മരണ നിരക്ക് 60,000 കടക്കും;സ്‌പെയിനും ഇറ്റലിക്കും ഫ്രാൻസിനും ബ്രിട്ടനുമെല്ലാം ഇന്നലെ ആശ്വാസത്തിന്റെ ദിനം: ബ്രസീലിൽ മരണ കുതിപ്പ് തുടങ്ങി

കൊറോണ രോഗികളുടെ എണ്ണം 31 ലക്ഷം കടന്നപ്പോൾ മരണ നിരക്ക് 217,813 ആയി; രണ്ട് ദിവസത്തിന് ശേഷം അമേരിക്കയിൽ മരണം ഇന്നലെയും രണ്ടായിരം കടന്നു; ഇന്നലെ 2470 പേർ മരിച്ചതോടെ അമേരിക്കിയൽ ഇന്ന് മരണ നിരക്ക് 60,000 കടക്കും;സ്‌പെയിനും ഇറ്റലിക്കും ഫ്രാൻസിനും ബ്രിട്ടനുമെല്ലാം ഇന്നലെ ആശ്വാസത്തിന്റെ ദിനം: ബ്രസീലിൽ മരണ കുതിപ്പ് തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ലോകത്തെ കൊറോണ രോഗികളുടെ എണ്ണം 31 ലക്ഷം കടന്നു. 3,136,174 പേർ രോഗത്തിന് അടിപ്പെട്ടപ്പോൾ ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത് 217,813 പേർ. 953,082 പേർ രോഗമുക്തി നേടി. 57,309 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെയും പുതുതായി 76,228 പേരിലാണ് രോഗബാധ കണ്ടെത്തിയത്.

രണ്ട് ദിവസമായി രണ്ടായിരത്തിൽ നിന്നും ആയിരത്തിലേക്ക് മരണത്തെ പിടിച്ചു നിർത്തിയ അമേരിക്കയിൽ ഇന്നലെയും കൂട്ടമരണങ്ങൾ സംഭവിച്ചു. 2470 പേരാണ് ഇന്നലെ അമേരിക്കയിൽ വൈറസ് ബാധയേറ്റ് മരിച്ചത്. 59,266 പേർ കൊറോണയെ തുടർന്ന് മരിച്ച അമേരിക്കയിൽ ഇന്ന് മരണ നിരക്ക് 60,000 കടക്കും. 15,298 പേരാണ് രാജ്യത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇന്നലെയും പുതുതായി 25,098 പേരിൽ വൈറസ് ബാധ കണ്ടെത്തിയതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു.

കൂട്ട മരണങ്ങൾക്ക് അവധി കൊടുത്ത യൂറോപ്പിന് ഇന്നലെയും ആശ്വാസത്തിന്റെ ദിനമായിരുന്നു. സ്‌പെയിനിലും ഇറ്റലിയിലും ഫ്രാൻസിലും മരണം 300ൽ പിടിച്ചു നിർത്തി. സ്‌പെയിനിൽ 301 പേർ മരിച്ചതോടെ മരണ നിരക്ക് 23,822 ആയി. 382 പേർ മരിച്ച ഇറ്റലിയിലെ മരണ നിരക്ക് 27,259 ആയി. ഫ്രാൻസിൽ ഇന്നലെ 367 പേരാണ് മരിച്ചത്. ഇതോടെ മരണ നിരക്ക് 23,660 ആയും ഉയർന്നു. ബ്രിട്ടനിലും മരണ വേഗതയ്ക്ക് തെല്ലൊരു ആശ്വാസം വന്നിട്ടുണ്ട്. 586 പേരാണ് ബ്രിട്ടനിൽ ഇന്നലെ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. ഇതിൽ ഒരു മലാളിയും ഉൾപ്പെടുന്നു. ജർമനിയിൽ ഇന്നലെ 188 പേരാണ് മരിച്ചത്. ഇതോടെ മരണ നിരക്ക് 6,316 ആയി. ടർക്കിയിൽ 92 പേരും റശ്യയിൽ 73 പേരും ഇന്നലെ മരിച്ചു.

അതേസമയം ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിൽ കൊറോണയുടെ മരണ കുതിപ്പു തുടങ്ങി. 520 പേരാണ് ഇന്നലെ ബ്രസീലിൽ മരിച്ചത്. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 5,063 ആയി. കൊറോണയെ പ്രതിരോധിക്കാൻ വേണ്ടത്ര മുൻകരുതൽ എടുക്കാത്ത ബ്രസീലിൽ വരും ദിവസങ്ങളിൽ കൂുട്ട മരണത്തിന്റേതാകുമോ എന്ന ആശങ്ക നിലവിലുണ്ട്. ആയിരങ്ങൾ ഇതുവരെ മരണത്തിന് കീഴടങ്ങിയിട്ടും ബ്രസീൽ പ്രസിഡന്റിന് കൊറോണയെ പേടിയില്ല. ജനങ്ങളോട് ജോലിക്ക് പോകാനാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. ഇതാണ് ബ്രസീലിനെ കുരുതി കൊടുക്കുന്നത്. പെറുവിൽ ഇന്നലെ 72 പേർ മരിച്ചു.

ഇറാനിൽ 71 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇറാനിലെ മരണ നിരക്ക് 5,877 ആയി. ഇക്വഡോറിൽ ഇന്നലെ 208 പേർ മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ അഞ്ച് മലയാളികൾ കൊറോണയെ തുടർന്ന് മരിച്ചു. അമേരിക്കയിലും ബ്രിട്ടനിലും യുഎഇയിലുമാണ് ഇന്നലെ മലയാളികൾ മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP