Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കല്ലെറിഞ്ഞത് 30 ഓളം പേർ ചേർന്ന്; കേസിൽ രണ്ടു പേർ അറസ്റ്റിൽ; നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ 94 കേസുകൾ കൂടി; 86 വാഹനങ്ങളും പിടിച്ചെടുത്തു

മലപ്പുറത്ത് കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കല്ലെറിഞ്ഞത് 30 ഓളം പേർ ചേർന്ന്; കേസിൽ രണ്ടു പേർ അറസ്റ്റിൽ; നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ 94 കേസുകൾ കൂടി; 86 വാഹനങ്ങളും പിടിച്ചെടുത്തു

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കല്ലെറിഞ്ഞത് 30 ഓളം പേർചേർന്ന്. കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോവിസ് പകർച്ചവ്യാധിയോടനുബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കു നേരെ കല്ലെറിഞ്ഞ കേസിൽ രണ്ടു പേരെ മലപ്പുറം തിരൂർ പൊലീസാണ് ഇന്ന് അറസ്റ്റ് ചെയ്തത്. പറവണ്ണ ആലിൻ ചുവട്ടിൽ ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.

പറവണ്ണ പുത്തനങ്ങാടി അരയന്റെ പുരക്കൽ സിദ്ധീഖ് (34) പറവണ്ണ വേളാപുരം തെങ്ങിൽ അലി അക്‌ബർ (33) എന്നിവരാണ് അറസ്റ്റിലായത്. സൽമാൻ ഫാരിസ്, ആസിഫ്, അസ്‌കർ ആസിഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 30 ഓളം പേരടങ്ങുന്ന സംഘമാണ് പൊലീസിനു നേരെ കല്ലെറിഞ്ഞതെന്ന് എസ്‌ഐ. പറഞ്ഞു.വിവരം അറിഞ്ഞ് കൂടുതൽ പൊലീസെത്തിയപ്പോഴേക്കും സംഘം ചിതറിയോടി. ഇവരിൽ നിന്നാണ് രണ്ടു പേരെ പിടികൂടിയത്. കല്ലേറിൽ 6500 രൂപയുടെ നഷ്ടം സംഭവിച്ചതായി പൊലീസ് പറഞ്ഞു.

അതേ സമയം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ പൊലീസ് ഇന്ന് 94 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 94 പേരെ ഉന്ന് അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 86 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 2,785 ആയി. 3,641 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,586 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതേ സമയം കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരും അവരുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവർക്കുമായി സ്വയം നിരീക്ഷണത്തിന് ആരംഭിച്ച എടപ്പാളിലെ കോവിഡ് കെയർ സെന്റർ അടച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് വ്യക്തമാക്കി. എടപ്പാളിലെ മലബാർ ഡെന്റൽ കോളജാണ് കോവിഡ് കെയർ സെന്ററായി പ്രവർത്തിക്കുന്നത്. ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നവരെ കൂടുതൽ പരിശോധനകൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. കേന്ദ്രം അടച്ചെന്ന വിധത്തിലുള്ള പ്രചരണം ശരിയല്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഈ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനകൾക്കായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മറ്റ് 23 പേരെയും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരിൽ രോഗ ലക്ഷണങ്ങളുള്ളവരുണ്ടെങ്കിൽ അവർക്ക് ആശുപത്രിയിൽതന്നെ നിരീക്ഷണം തുടരും. പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെ വീടുകളിലേയ്ക്ക് മടക്കി അയയ്ക്കും. കൂടുതൽ നിരീക്ഷണം ആവശ്യമുള്ളവരെ വീണ്ടും എടപ്പാളിലെ കോവിഡ് കെയർ സെന്ററിലേയ്ക്കുതന്നെ മാറ്റും. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇനിയും നിരീക്ഷണം ആവശ്യമുള്ളവർക്ക് എടപ്പാളിലെ കോവിഡ് കെയർ സെന്റർ ഉപയോഗിക്കുമെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP