Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക് ഡൗണായതോടെ ഭക്ഷണം കിട്ടാതെ വലഞ്ഞു; ആടിന്റെ കാലും അകിടും കടിച്ചെടുത്ത് ഭക്ഷിച്ച് തെരുവുനായകൾ; വീടുകളിലെ മറ്റുവളർത്തുമൃഗങ്ങൾക്ക് നേരേയും ആക്രമണം; മലപ്പുറത്ത് പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നും നാട്ടുകാർ

ലോക് ഡൗണായതോടെ ഭക്ഷണം കിട്ടാതെ വലഞ്ഞു; ആടിന്റെ കാലും അകിടും കടിച്ചെടുത്ത് ഭക്ഷിച്ച് തെരുവുനായകൾ; വീടുകളിലെ മറ്റുവളർത്തുമൃഗങ്ങൾക്ക് നേരേയും ആക്രമണം; മലപ്പുറത്ത് പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നും നാട്ടുകാർ

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക്ഡൗണായതോടെ ഭക്ഷണംകിട്ടാതെ വലഞ്ഞ് തെരുവ് നായകൾ. ആടിന്റെ കാലും അകിടും കടിച്ചെടുത്ത് ഭക്ഷിച്ച് തെരുവുനായകൾ. മലപ്പുറം തിരൂർക്കാടും പരിസരത്തുമാണ് ഭക്ഷണം ലഭിക്കാതെ തെരുവ് നായകൾ ഭീതിപരത്തുന്നത്.ഭക്ഷണം ലഭിക്കാതെ വിശന്ന നായകൾ രാത്രികാലങ്ങളിൽ കൂട്ടത്തോടെ വന്നാണ് ആക്രമണങ്ങൾ അഴിച്ചുവിടുന്നത്.വീടുകളിലെ വളർത്തുമൃഗങ്ങളെയാണ് പ്രധാനമായും ആക്രമിക്കുന്നത്. ലോക്ഡൗൺ ആയതോടെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും കിട്ടാതെ വന്നതോടെയാണ് പുതിയ മാർഗങ്ങൾ തേടി ഇറങ്ങിയത്.

വളർത്തുമൃഗങ്ങളുടെ കൂടിന്റെ പലകകൾ ഇളക്കിയും കടിച്ചു മുറിച്ചുമാണ് വളർത്തുമൃഗങ്ങളെ പിടിക്കുന്നത്. ഇന്ന് പുലർച്ചെ തടത്തിൽ വളവിലെ ചെറിയേടത്ത് രാമചന്ദ്രൻ(അപ്പുട്ടി)ന്റെ വീട്ടിലെ മൂന്ന് ആടുകളാണ് ഇത്തരത്തിൽ ആക്രമണത്തിനിരയായത് ആടുകളുടെ കാലിനും അകിടും കടിച് പറിച്ചെടുത്ത നിലയിലാണ് കാണപ്പെട്ടത്. കഴിഞ്ഞദിവസം കിണറ്റിങ്ങൽ തോടി യൂസഫിന്റെ ആടിനും ഇത്തരത്തിൽ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടു. പരിസരത്തെ ഒട്ടു മിക്ക വീടുകളിലെയും കോഴികളേയും ഇത്തരത്തിൽ കൊന്നൊടുക്കിയതായി തിരൂർക്കാട് വാർത്തയോട് പറഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിൽ ആക്രമണത്തിന് ഇരയാവേണ്ടി വന്നത് നിരവധി വളർത്തുമൃഗങ്ങൾക്കാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ലോക ഡൗൺ ആയതോടെ തെരുവുനായയേ പിടിക്കുന്നവരും ഇല്ലാത്ത ഈ സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.

അതേ സമയം സമാനമായ സാഹചര്യം മറ്റു പലയിടത്തുഗുണ്ട്. വട്ടംകുളത്ത് കഴഞ്ഞ മാസം ആറുവയസുകാരന് തെരുവുനായയുടെ കടിയേറ്റിരുന്നു. എടപ്പാൾ മേഖലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത് നിരവധി പേർക്കാണ്. എടപ്പാൾ:വട്ടംകുളത്ത് ആറുവയസുകാരന് തെരുവുനായയുടെ കടിയേറ്റു.വട്ടംകുളം പഞ്ചായത്തിലെ പതിനാറാം വാർഡിൽ ബാലസുബ്രഹ്മണ്യൻ പ്രിയ ദമ്പതികളുടെ ഇളയകുട്ടി ദേവാർജുൻ (6)നാണ് തെരുവ് നായയുടെ കടിയേറ്റത്.തുടയിൽ കടിയേറ്റ കുട്ടിയെ പൊന്നാനിയിലും തുടർന്ന് തൃശ്ശൂരിലേക്കും കൊണ്ടുപോയി.ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.മാസങ്ങളായി തുടരുന്ന തെരുവുനായ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾക്കും നാട്ടുകാർക്കും പരിക്കേറ്റിരുന്നു.തെരുവ് നായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇവയെ തുരത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP