Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തുകൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തോടടുക്കുന്നു; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 34,193 പേർക്ക്; 24 മണിക്കൂറിനിടെ ലോകത്താകെ മരിച്ചത് 2,092 കോവിഡ് രോ​ഗികൾ; വൈറസ് ബാധയുടെ പുതിയ ലക്ഷണങ്ങൾ കണ്ടെത്തി അമേരിക്കൻ വിദ​ഗ്ധ സംഘം

ലോകത്തുകൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തോടടുക്കുന്നു; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 34,193 പേർക്ക്; 24 മണിക്കൂറിനിടെ ലോകത്താകെ മരിച്ചത് 2,092 കോവിഡ് രോ​ഗികൾ; വൈറസ് ബാധയുടെ പുതിയ ലക്ഷണങ്ങൾ കണ്ടെത്തി അമേരിക്കൻ വിദ​ഗ്ധ സംഘം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം 31 ലക്ഷത്തോടടുക്കുന്നു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 3,096,708 പേരിലാണ്. ഇതിൽ 3,096,708 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 938,610 പേർ രോ​ഗ മുക്തരായിട്ടുണ്ട്. 1,944,557പേർ ചികിത്സയിലാണ്. ഇതിൽ 56,113 പേരുടെ നില അതീവ ​ഗുരുതരമാണ്. ഇന്ന് മാത്രം വിവിധ രാജ്യങ്ങളിലായി 34,193 പേർക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2,092 പേരാണ്.

അമേരിക്ക, സ്പെയിൻ,ഇറ്റലി എന്നീ രാജ്യങ്ങളേക്കാൾ കൂടുതൽ കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത് റഷ്യയിലാണ്. 6,411പേർക്കാണ് ഇന്ന് റഷ്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ 93,558പേർക്കാണ് റഷ്യയിൽ രോ​ഗബാധ റിപ്പോർട്ട് ചെയ്തത്. 73 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 867ആയി.

അതേസമയം, രോ​ഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്ക തന്നെയാണ് ഇപ്പോഴും മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 268മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുഎസിലെ കോവിഡ് മരണസംഖ്യ 57,065 ആയി. 4,185 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ 1,014,541പേർക്കാണ് യുഎസിൽ രോ​ഗബാധ സ്ഥിരീകരിച്ചത്. ഇന്ന് സ്പെയിനിൽ 301, ഇറ്റലി- 382, ബ്രസീൽ-131, ബെൽജിയം - 124 എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങൾ.

സ്പെയിനിൽ ഇന്ന് 2,706 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ 2,091പേർക്കും തുർക്കിയിൽ 2,392 പേർക്കും രോ​ഗം സ്ഥിരീകരിച്ചു. സ്പെയിൻ-232,128, ഇറ്റലി- 201,505, ഫ്രാൻസ്-165,842, ജർമ്മനി-159,038, ബ്രിട്ടൻ-157,149, തുർക്കി-114,653 എന്നിങ്ങനെയാണ് ആകെ രോ​ഗബാധിതരുടെഎണ്ണം.

അതേസമയം, കൊവിഡ് 19 ന്റെ പുതിയ ലക്ഷണങ്ങൾ യുഎസ് വിദഗ്ധ സംഘം കണ്ടെത്തി. രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ രണ്ട് മുതൽ 14 ദിവസം വരെയെടുക്കുമെന്ന് സിഡിസി (സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ) വിദഗ്ദ്ധർ പറയുന്നു. വിറയൽ, തുടരെയുള്ള വിറയൽ, പേശി വേദന, തലവേദന, മണം, രുചി എന്നിവ നഷ്ടപ്പെടുക തുടങ്ങിയവയാണ് പുതിയ ലക്ഷണങ്ങളാണ്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല.

ലോകാരോഗ്യ സംഘടന പങ്കുവയ്ക്കുന്ന വിവരങ്ങൾ പ്രകാരം പനി, വരണ്ട ചുമ, ക്ഷീണം, വേദനകൾ, ശ്വാസ തടസം, വയറിളക്കം എന്നിവയാണ് കൊവിഡ് രോഗ ലക്ഷണങ്ങൾ. മേൽപ്പറഞ്ഞ രോഗ ലക്ഷണങ്ങൾ വഷളാവുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പുമായോ ആശുപത്രിയുമായോ ബന്ധപ്പെടണമെന്ന് സിഡിസി അധികൃതർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP