Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാലു പ്രസാദ് യാദവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ കൊവിഡ് ബാധ; പരോൾ അനുവദിക്കണം, പിതാവിന്റെ കാര്യത്തിൽ ആശങ്കയെന്ന് മകൻ തേജസ്വി യാദവ്; ലാലുവിന്റെ ജീവൻ അപകടപ്പെടുത്താൻ സർക്കാർ മനഃപൂർവ്വം ശ്രമിക്കുന്നതായി ആർ.ജെ.ഡിയുടെ കുറ്റപ്പെടുത്തൽ

ലാലു പ്രസാദ് യാദവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ കൊവിഡ് ബാധ; പരോൾ അനുവദിക്കണം, പിതാവിന്റെ കാര്യത്തിൽ ആശങ്കയെന്ന് മകൻ തേജസ്വി യാദവ്; ലാലുവിന്റെ ജീവൻ അപകടപ്പെടുത്താൻ സർക്കാർ മനഃപൂർവ്വം ശ്രമിക്കുന്നതായി ആർ.ജെ.ഡിയുടെ കുറ്റപ്പെടുത്തൽ

സ്വന്തം ലേഖകൻ

പാറ്റ്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ കോവിഡ് ബാധ. അതിനാൽ ലാലുവിന് പരോൾ അനുവദിക്കണം എന്ന ആവശ്യവുമായി മകൻ തേജസ്വി യാദവ് രംഗത്തെത്തി. ലാലു പ്രസാദ് യാദവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ കൊവിഡ് ബാധ ചൂണ്ടിക്കാട്ടിയാണ് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലാലു യാദവിന്റെ അതേ വാർഡിൽ ഉണ്ടായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം പാർട്ടി ചൂണ്ടിക്കാട്ടി.

തന്റെ അച്ഛനെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ടാവുമെന്ന വിവരം ആശങ്കാജനകമാണെന്നും 12 കോടി ബീഹാറികളുടെ ആശങ്കയ്ക്കൊപ്പം താനും പങ്കുചേരുന്നതായി ലാലു പ്രസാദ് യാദവിന്റെ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. 72 വയസ്സുള്ള ലാലുപ്രസാദിന് വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടെന്നും അതുകൊണ്ട് തന്നെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'' മൂന്നാഴ്ച മുന്നെ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം ഡോ. ഉമേഷ് പ്രസാദിന്റെ യൂണിറ്റിലായിരുന്നു. ലാലു യാദവിനും ഇതേ യൂണിറ്റാണ് ചികിത്സ നൽകുന്നത്,'' ആശുപത്രി അധികൃതർ അറിയിച്ചു. അഴിമതിക്കേസിൽ ഝാർഖണ്ഡിലെ ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ചികിത്സയിലുള്ളത്.

ലാലു യാദവിന് പരോൾ അനുവദിക്കണമോ എന്ന് ജാർഖണ്ഡ് സർക്കാർ സംസ്ഥാന അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമപരമായ അഭിപ്രായം തേടിയതായി റിപ്പോർട്ടുണ്ട്. ആരോഗ്യപരമായ ആശങ്കകൾക്കിടയിലും ലാലുവിനെ വിട്ടയക്കാത്തത് എന്തുകൊണ്ടാണെന്നാണ് ആർ.ജെ.ഡി ചോദിക്കുന്നത്. 'ലാലു യാദവിന്റെ ജീവൻ അപകടത്തിലാക്കാനുള്ള മന: പൂർവമായ ശ്രമമാണിത്. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞാൽ, സർക്കാരിന് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞത് അദ്ദേഹത്തെ പരോളിൽ വിട്ടയക്കുക എന്നതാണ് . ഒരു തീരുമാനത്തിലെത്തുന്നതിൽ നിന്ന് അധികാരികളെ തടയുന്നതെന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല,' ആർ.ജെ.ഡി ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP