Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫൊക്കാന ഇലക്ഷൻ മാറ്റിവയ്ക്കണം: ഏബ്രഹാം കളത്തിൽ

ഫൊക്കാന ഇലക്ഷൻ മാറ്റിവയ്ക്കണം: ഏബ്രഹാം കളത്തിൽ

സ്വന്തം ലേഖകൻ

ലോക ജനത കോവിഡ് 19 പോലെ ഒരു മഹാവ്യാധിയിൽ സ്വന്തം ജീവൻപോലും പൊഴിഞ്ഞുവീഴുന്ന വ്യാഥിയിൽ തകർന്നുപോകുന്ന മാനസീകാവസ്ഥയിൽ സമൂഹത്തിനും, സാമൂഹ്യ നന്മയ്ക്കും കൈത്താങ്ങാകേണ്ട ഫൊക്കാന പോലെയുള്ള ഒരു സംഘടന 2020 ജൂലൈ മാസത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷൻ പ്രഖ്യാപിച്ചതു തികച്ചും അപമാനവും നിരുത്തരവാദപരവും ആണെന്നു വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിൽ പ്രസ്താവിച്ചു.

പ്രത്യേകിച്ച് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ മലയാളി സമൂഹം കൂടുതലായി ജോലി ചെയ്യുന്നത് മെഡിക്കൽ മേഖലയിലാണല്ലോ. സ്വന്തം കുടുംബത്തേയും മാതാപിതാക്കളേയും ബന്ധുമിത്രാദികളേയും കാണുവാനും കുഞ്ഞുങ്ങളെ തലോടാനും കഴിയാത്ത, ഹൃദയഭാരത്താൽ വേദനയോടെ കഴിയുന്ന മലയാളി സമൂഹത്തിനു താങ്ങും തണലുമാകേണ്ട ഫൊക്കാന ഈ അവസരത്തിൽ ഇലക്ഷൻ പ്രഖ്യാപിച്ചതിന്റെ പൊരുൾ സാമാന്യ ജനതയ്ക്ക് മനസില്ലാക്കാവുന്നതേയുള്ളൂ. അധികാരത്തിനും പദവികൾക്കും ഒരു മനുഷ്യ ജീവന്റെ വിലയേക്കാൾ ഉന്നതം എന്നു കരുതി വളരെ സങ്കുചിതമായി കൈക്കൊണ്ട ഈ നടപടി വളരെ അനവസരവും അവസരോചിതവുമായിപ്പോയി. വേദനയുടെ ചീളു തറച്ച ഒരു ഹൃദയത്തെ തലോടുവാൻ കഴിഞ്ഞില്ലെങ്കിലും, പ്രബുദ്ധതയും പ്രതിബദ്ധതയുമുള്ള ഒരു ആശ്വാസത്തിന്റെ കൈത്താങ്ങൽ നൽകാൻ ഫൊക്കാനയ്ക്ക് കഴിയട്ടെ.

ഈ വൈകാരിക വ്യാധിയുടെ സമയം, ഫൊക്കാന ഇലക്ഷൻ നിലപാടുകളുമായി മുമ്പോട്ടു പോയാൽ അത് മലയാളി സമൂഹത്തിന്റെ വൻ വിമർശനങ്ങൾക്ക് വഴിതെളിയും. ജനമധ്യത്തിൽ ഒറ്റപ്പെടലിന്റെ അവസ്ഥ ഉളവാക്കുകയും ചെയ്യും. വിമർശനത്തിൽ ശരിയുണ്ടെങ്കിൽ, ആ നടപടികൾ തിരുത്താനും, ശൈലി മാറ്റാനും തയാറാകണമെന്നു അഭ്യർത്ഥിക്കുന്നു. ഈ ഇലക്ഷൻ നടത്തിയേ തീരു എന്ന പിടിവാശി ഉപേക്ഷിക്കുക അല്ലെങ്കിൽ അതു അജ്ഞതയിൽ തുടക്കമിട്ട് ഖേദത്തിൽ അവസാനിക്കുന്ന ഒരു നടപടിയാകും. നമ്മുടെ സമൂഹത്തിനും, ലോക ജനതയ്ക്കും, സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും, നനവാർന്ന ഓർമ്മകളും ചേർത്തുപിടിക്കുന്ന, ഒരു കോവിഡ് 19 വിമുക്ത ലോകത്തിനായി ഒത്തൊരുമിക്കാം, പ്രയത്നിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP