Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എവിടെ നിന്നാണെന്ന് അറിയില്ല..ചില അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുകയാണ്; നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഇപ്പോൾ ഇല്ല; പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നയാളാണ്... നാളെ അസുഖം പിടിപെടാൻ മേലായ്കയൊന്നും ഇല്ല; ഏലപ്പാറയിൽ റിപ്പോർട്ട് ചെയ്ത രോഗിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇ.എസ്.ബിജിമോൾ എംഎൽഎ

'എവിടെ നിന്നാണെന്ന് അറിയില്ല..ചില അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുകയാണ്; നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഇപ്പോൾ ഇല്ല; പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നയാളാണ്... നാളെ അസുഖം പിടിപെടാൻ മേലായ്കയൊന്നും ഇല്ല; ഏലപ്പാറയിൽ റിപ്പോർട്ട് ചെയ്ത രോഗിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇ.എസ്.ബിജിമോൾ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

പീരുമേട്: ഇടുക്കിയിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ താൻ നിരീക്ഷണത്തിലാണെന്ന വാർത്തകൾ പീരുമേട്എംഎൽഎ നിഷേധിച്ചു. ഫേസ്‌ബുക്ക് ലൈവിലാണ് എംഎൽഎ വാർത്തകൾ തള്ളിയത്. മാധ്യമങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ ഞാൻ രോഗികൾ ആയിട്ട് നേരിട്ട് ബന്ധങ്ങൾ ഉണ്ടായിട്ടില്ല. നിലവിൽ നീരിക്ഷണത്തിലോ ക്വറാൻടൈനിലോ അല്ല എന്നും അറിയിക്കട്ടെ. ആളുകളെ പരിഭ്രാന്തിയിൽ ആക്കുന്ന തരത്തിലുള്ള വാർത്തകൾ പടർത്തരുത്, ബിജിമോൾ ഫേസ്‌ബുക്ക് ലൈവിൽ പരഞ്ഞു.

എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ:

'എവിടെ നിന്നാണെന്ന് അറിയില്ല..ചില അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുകയാണ്. നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഇപ്പോൾ ഇല്ല പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നയാളാണ് നാളെ അസുഖം പിടിപെടാൻ മേലായ്കയൊന്നും ഇല്ല. ഏലപ്പാറയിൽ റിപ്പോർട്ട് ചെയ്ത രോഗിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ, ഏർപ്പെട്ടിട്ടില്ല. ഇൻഡയറക്റ്റ് കോണ്ടാക്റ്റ് ഉണ്ടായോ എന്ന കാര്യമൊക്കെ നമുക്ക് അറിയാത്ത കാര്യമാണ്. ഏതെങ്കിലും തരത്തിൽ ക്വാറന്റൈനിൽ പോകേണ്ട സാഹചര്യമുണ്ടായാൽ അറിയിക്കുന്നതാണ്. ഇപ്പോൾ ചാനലുകളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ആയിരക്കണക്കിന് കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരും ഉത്കണ്ഠപ്പെടേണ്ടതില്ല.'

നേരത്തേ എംഎൽഎ നിരീക്ഷണത്തിൽ ആണെന്ന് വ്യാപകമായി വാർത്തകൾ വന്നിരുന്നു. അതേസമയം,ഇടുക്കിയിൽ മൂന്നു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തകയും നഗരസഭാംഗവും ഉൾപ്പെടുന്നു.

തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ്, തൊടുപുഴ നഗരസഭാംഗം, മരിയാപുരം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി. രോഗം സ്ഥിരീകരിച്ച നഴ്‌സ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുമായി സന്പർക്കം പുലർത്തിയിരുന്നുവെന്നാണ് വിവരം. മൂന്നു പേരെയും തിങ്കളാഴ്ച രാത്രിയിൽ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റെഡ്‌സോണിലായ ഇടുക്കിയിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി ജില്ലയുടെ ജില്ലാ അതിർത്തിയും സംസ്ഥാന അതിർത്തിയും അടച്ചിടുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. ജില്ലയിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു. ജില്ലയിലേക്ക് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന വാഹനങ്ങൾക്കു മാത്രമേ സംസ്ഥാന അതിർത്തിയിൽ പ്രവേശനം അനുവദിക്കുകയെന്നും ബാക്കിയുള്ള വാഹനങ്ങൾ തടയുമെന്നും അദേഹം വ്യക്തമാക്കി.

ഉടുമ്പൻചോലയിലെ ഏലത്തോട്ടങ്ങളിൽ ജോലിക്ക് വരുന്ന തമിഴ്‌നാട് സ്വദേശികളെ അതിർത്തിയിൽ തടയുമെന്നും ഈ ജോലികൾ 50 ശതമാനം തദേശിയരെ വച്ച് നടത്തട്ടെയെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കേസുകൾ ഇനിയും വർധിക്കുമെന്നും അത് തടയാൻ സാധിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ സംഭവിക്കുമെന്നും എം.എം. മണി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP