Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്: ജയിംസ് കൂടൽ ടെക്‌സാസ് ചാപ്റ്റർ പ്രസിഡണ്ട്

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്: ജയിംസ് കൂടൽ ടെക്‌സാസ് ചാപ്റ്റർ പ്രസിഡണ്ട്

ജീമോൻ റാന്നി

ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്‌സാസ് ചാപ്റ്റർ പ്രസിഡണ്ടായി ജെയിംസ് കൂടലിനെ നിയമിച്ചതായി ഐഒസി യുഎസ്എ പ്രസിഡണ്ട് മൊഹിന്ദർ സിങ് ഗിൽസിയാൻ അറിയിച്ചു. ടെക്‌സാസ് ചാപ്റ്ററിന്റെ മെമ്പർഷിപ് ക്യാമ്പയിൻ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുകയായിരുന്നു ജെയിംസ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവത്തകരുടെ കൂട്ടായ്മകൾ ടെക്‌സസിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചു രൂപീകരിക്കുകയും നിലവിലുള്ള ചാപ്റ്ററുകൾ സജീവമാക്കുകയും ചെയ്യുവാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് തന്നിൽ ഏല്പിച്ചിരിക്കുന്നതെന്നു ജെയിംസ് പറഞ്ഞു.

വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ടിയരംഗത്ത് കടന്നുവന്ന ജെയിംസ് കുടൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഒവർസീസ് കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ ട്രഷറർ , ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . ഇപ്പോൾ അദ്ദേഹം വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ,പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി യുടെ നിയന്ത്രണത്തിലുള്ള കെ .കരുണാകരൻ മെമോറിയൽ പാലിയേറ്റീവ് സെന്റർ ഡയറക്ട്ർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു .

ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് എപ്പോഴും എല്ലാവരേയും ഉൾക്കൊണ്ടുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം ആണെന്ന് ജെയിംസ് കൂടൽ പറഞ്ഞു. പ്രവാസി ഭാരതീയർ കോൺഗ്രസിനെ വീണ്ടും ഭരണത്തിലേക്ക് കൊണ്ടുവരുന്നതിന് ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും കോൺഗ്രസിന്റെ ആദർശങ്ങളായ സമത്വം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം ആദിയായവ വീണ്ടെടുക്കാൻ വീണ്ടും കോൺഗ്രസ് ഭരണത്തിലേക്ക് വരേണ്ടത് ജനാധിപത്യ വിശ്വാസികളായ നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

സാം പിട്രോഡ ചെയർമാനായും ജോർജ് എബ്രഹാം വൈസ് ചെയര്മാനായുള്ള എ ഐ സി സി യുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തനം ആഗോളതലത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിൽ നിരവധി ചാപ്റ്ററുകൾക്കു രൂപം കൊടുത്തു വരുകയാണെന്ന് പ്രസിഡണ്ട് മൊഹിന്ദർ സിങ് പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP