Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏലിയാമ്മ തോമസ് ഫിലാഡൽഫിയയിൽ നിര്യാതയായി

ഏലിയാമ്മ തോമസ് ഫിലാഡൽഫിയയിൽ നിര്യാതയായി

നിബു വെള്ളവന്താനം

ഫിലാഡൽഫിയ: കൊട്ടാരക്കര തൃക്കണ്ണമംഗൽ കുറ്റിവിള പുത്തൻവീട്ടിൽ പരേതനായ കെ സി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (100) എപ്രിൽ 26 നു ഫിലാഡൽഫിയയിൽ നിര്യാതയായി. പൂയപ്പള്ളി കൊല്ലക്കാരൻ കുടുംബാഗമാണ്.

മക്കൾ: ജോർജ് തോമസ് (കൊട്ടാരക്കര), മേരിക്കുട്ടി വർഗീസ് (യു എസ് എ) അന്നമ്മ അലക്‌സാണ്ടർ (കരുനാഗപ്പള്ളി), ജേക്കബ് തോമസ് (ബാബു) (യു എസ് എ) റോസമ്മ ജോൺകുട്ടി (യു എസ് എ ), സൂസമ്മ കുര്യൻ (യു എസ് എ ), തോമസ് മാത്യൂസ് (സണ്ണി) (യു എസ് എ ).

മരുമക്കൾ: കുഞ്ഞമ്മ ജോർജ് (കൊട്ടാരക്കര), ജോൺ വര്ഗീസ് (യു എസ് എ), എ. ടി അലക്‌സാണ്ടർ (കരുനാഗപ്പള്ളി), അച്ചാമ്മ ജേക്കബ് (യു എസ് എ ), ഇ ജെ ജോൺകുട്ടി (യു എസ് എ), കുര്യൻ വര്ഗീസ് (യു എസ് എ), സാലി മാത്യൂസ് (യു എസ് എ)

സംസ്‌കാര ശുശ്രൂഷ ഏപ്രിൽ 29- നു ബുധനാഴ്ച രാവിലെ 9 മണിക്ക് ലാംബ് ഫ്യൂണറൽ ഹോമിൽ വച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ റൈറ്റ് റവ. ഡോ. സി.വി. മാത്യു തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവക വികാരി ഫാ. ജോർജ് ജോസഫിന്റെയും, മറ്റു വൈദീകരുടെയും സാന്നിധ്യത്തിലും നടത്തുന്നതായിരിക്കും. The Aero digital Studio/live എന്ന യുട്യൂബിൽ സംസ്‌കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Funeral home address: 101 Byberry Rd, Huntingdon Valley, PA 19006

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP