Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തച്ചങ്കരിയും സൈമണും ഒന്നിച്ചപ്പോൾ ജസ്‌നയെ കണ്ടു കിട്ടി! രണ്ട് വർഷം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിനെ കൂടത്തായി ഹീറോ പത്തനംതിട്ട എസ് പി കെജി സൈമണും സംഘവും കണ്ടെത്തിയത് ക്രൈംബ്രാഞ്ച് മേധാവിയുടെ സൂപ്പർ ഇടപെടലിൽ; മുക്കൂട്ടുതറയിലെ കാണാതാകലിൽ ദുരൂഹത ഉടൻ മാറുമെന്ന് റിപ്പോർട്ട്; ജസ്‌ന ജീവിച്ചിരിക്കുന്നുവെന്ന സൂചന നൽകി ക്രൈംബ്രാഞ്ച് അന്വേഷണം

തച്ചങ്കരിയും  സൈമണും ഒന്നിച്ചപ്പോൾ ജസ്‌നയെ കണ്ടു കിട്ടി! രണ്ട് വർഷം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിനെ കൂടത്തായി ഹീറോ പത്തനംതിട്ട എസ് പി കെജി സൈമണും സംഘവും കണ്ടെത്തിയത് ക്രൈംബ്രാഞ്ച് മേധാവിയുടെ സൂപ്പർ ഇടപെടലിൽ; മുക്കൂട്ടുതറയിലെ കാണാതാകലിൽ ദുരൂഹത ഉടൻ മാറുമെന്ന് റിപ്പോർട്ട്; ജസ്‌ന ജീവിച്ചിരിക്കുന്നുവെന്ന സൂചന നൽകി ക്രൈംബ്രാഞ്ച് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽനിന്ന് രണ്ടുവർഷം മുമ്പു കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്ന മരിയ ജെയിംസിനെ ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കണ്ടെത്തിയതായി സൂചന. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി കഴിഞ്ഞദിവസം തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ജസ്‌നയെ കണ്ടെത്തിയെന്ന വാർത്ത ചർച്ചയാകുന്നത്. മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

നിലവിൽ കേരളത്തിനു പുറത്തുള്ള ജസ്നയെ ഉടൻ നാട്ടിലെത്തിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്നയെ 2018 മാർച്ച് 20-നാണ് കാണാതായത്. പത്തനംതിട്ട എസ്‌പി: കെ.ജി. സൈമണാണ് ഇപ്പോൾ കേസിന്റെ അന്വേഷണച്ചുമതല. ജസ്ന ജീവിച്ചിരിപ്പുണ്ടെന്നുതന്നെയാണ് ഉന്നതവൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. ജസ്നയെക്കുറിച്ചു വിവരം നൽകുന്നവർക്കു ഡി.ജി.പി. അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തച്ചങ്കരി ക്രൈംബ്രാഞ്ച് ഡയറക്ടറായശേഷം തയാറാക്കിയ 10 മുൻഗണനാ കേസുകളുടെ പട്ടികയിൽ ജസ്നയുടെ തിരോധാനവും ഉൾപ്പെടുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടായിരത്തിലേറെപ്പേരെ ചോദ്യംചെയ്തു. ''ഞാൻ മരിക്കാൻ പോകുന്നു''വെന്ന (ഐ ആം ഗോയിങ് ടു െഡെ) ജസ്നയുടെ അവസാനസന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു ആദ്യഘട്ടം അന്വേഷണം. ഇതിനിടെ, തമിഴ്‌നാട് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം ജസ്നയുടേതാണെന്ന് ഉൾപ്പെടെ അഭ്യൂഹങ്ങൾ പ്രചരിച്ചു. ബംഗളുരുവിലെ സി.സി. ടിവി ദൃശ്യങ്ങളിൽ ജസ്നയെ കണ്ടെത്തിയെന്ന വാർത്തയും പരന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജസ്നയുടെ രണ്ടാമത്തെ സ്മാർട്ട് ഫോണും പൊലീസ് കണ്ടെടുത്തിരുന്നു. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജസ്ന. മാതാവ് എട്ടുമാസം മുൻപ് ന്യുമോണിയ മൂലം മരിച്ചിരുന്നു. ജെയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് അടുത്ത വീട്ടിൽ അറിയിച്ചാണ് 22ന് രാവിലെ 9.30ന് ജസ്ന ഓട്ടോറിക്ഷിൽ കയറിയത്. കുടുംബത്തിനു പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലെത്തിയത്. കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിനിയാണ് ജെസ്‌ന. പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിൽ പോകുന്നുവെന്ന് അടുത്തവീട്ടിൽ അറിയിച്ചാണ് 22-ന് രാവിലെ ഒമ്പതരയോടെ വീട്ടിൽനിന്നിറങ്ങിയത്. പുസ്തകവും ഹാൻഡ്ബാഗുമായി വീടിനുമുന്നിൽനിന്ന് പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലേക്ക് പോയത്. എന്നാൽ, ജെയിംസിന്റെ സഹോദരിയുടെ വീട്ടിലെത്തിയില്ല. യാത്രയെക്കുറിച്ച് കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല. മൊബൈൽ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയായിരുന്നു യാത്ര.

ആദ്യം നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുമ്പുകൾ കണ്ടത്താൻ പൊലീസിന് സാധിച്ചില്ല. പെൺകുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റർനെറ്റില്ലാത്ത മൊബൈൽഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കുവന്നതും വിളിച്ചിട്ടുള്ളതുമായി കോളുകളിൽ സംശയകരമായി ഒന്നുമില്ല. കൂടുതലും സംസാരിച്ചിട്ടുള്ളത് സഹപാഠികളോടും ബന്ധുക്കളോടുമാണ്.സംശയിക്ക തക്ക ഒന്നും ഇതിൽ നിന്ന് കണ്ടെത്താൻ പൊലീസ് സാധിച്ചില്ല. ജെസ്ന എരുമേലിക്കടുത്ത് കണ്ണിമലയിൽക്കൂടി കടന്നുപോകുന്ന ബസിൽ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണ ക്യാമറയിൽ കണ്ടിരുന്നു. പൊലീസ് ഇത് പരിശോധിച്ചു. കൂടുതലായി ഒന്നും കിട്ടിയില്ല.

തുടർന്ന് ജസ്നയെ കണ്ടെത്തുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്‌പി. ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവന്നിരുന്നു. ഇതും ഫലമൊന്നും കണ്ടിരുന്നില്ല. ഇതിനിടെയാണ് ജസ്‌നയെ കണ്ടെത്തിയെന്ന റിപ്പോർട്ട് മംഗളത്തിൽ എത്തുന്നത്. ഇതിനോട് ഔദ്യോഗികമായി പൊലീസ് സ്ഥിരീകരണമെന്നും നടത്തുന്നില്ല. നല്ല വാർത്തയുണ്ടാകുമെന്ന് മാത്രമാണ് മംഗളത്തിലെ നാരായണന്റെ വാർത്തയോട് പൊലീസിന്റെ പ്രതികരണം.

2018 മാർച്ച് 22 നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോൺ - മൊബൈൽ നമ്പരുകൾ ശേഖരിച്ചു.

4,000 നമ്പരുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്‌നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്‌നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജസ്‌നയല്ലെന്നു പിന്നീട് വ്യക്തമായി. ബെംഗളൂരു എയർപോർട്ടിലും മെട്രോയിലും ജെസ്‌നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവയൊന്നും ജെസ്‌നയുടേതായിരുന്നില്ല.

സംഭവദിവസം 16 തവണ ജെസ്‌നയെ ഫോണിൽ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകൾ ലഭിച്ചില്ല. മുണ്ടക്കയത്തെ നിരീക്ഷണ ക്യാമറയിൽ ജെസ്‌നയോടു സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീടു വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP