Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിലെ ശതകോടീശ്വരൻ കപ്പൽ ജോയി ദുബായിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചതോ? എണ്ണ വില തകർച്ചയും ഷെട്ടിയുടെ മുങ്ങലും പ്രതിസന്ധിയിൽ ആക്കിയതായി ആരോപണം; ആത്മഹത്യ ചെയ്തത് അനധികൃത എണ്ണ വ്യാപാരത്തിന്റെ പേരിൽ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴെന്നും റിപ്പോർട്ടുകൾ; കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമയായ അറയ്ക്കൽ ജോയിയുടെ മരണത്തെ വിടാതെ പിന്തുടർന്ന് ദുരൂഹതകൾ; എല്ലാം കേട്ട് ഞെട്ടി മാനന്തവാടിക്കാർ

വയനാട്ടിലെ ശതകോടീശ്വരൻ കപ്പൽ ജോയി ദുബായിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചതോ? എണ്ണ വില തകർച്ചയും ഷെട്ടിയുടെ മുങ്ങലും പ്രതിസന്ധിയിൽ ആക്കിയതായി ആരോപണം; ആത്മഹത്യ ചെയ്തത് അനധികൃത എണ്ണ വ്യാപാരത്തിന്റെ പേരിൽ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴെന്നും റിപ്പോർട്ടുകൾ; കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമയായ അറയ്ക്കൽ ജോയിയുടെ മരണത്തെ വിടാതെ പിന്തുടർന്ന് ദുരൂഹതകൾ; എല്ലാം കേട്ട് ഞെട്ടി മാനന്തവാടിക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: വയനാട്ടിൽ നിന്നുള്ള ശതകോടീശ്വരൻ അറയ്ക്കൽ ജോയിയുടെ മരണത്തിന് പിന്നിൽ എന്താണ്? ഹൃദയാഘാതമെന്ന കുടുംബം വിശദീകരിക്കുമ്പോഴും ദുരൂഹതകൾ തുടരുകയാണ്. ദുബായിലെ ജുമറിയ ലേക്ക് ടവേഴ്‌സിലെ പതിനാലാം നിലയിൽ നിന്ന് ജോയി ചാടി മരിച്ചുവെന്നാണ് അഭ്യൂഹങ്ങൾ. ഇതുമായി ബന്ധപ്പെട്ട് പുതിയ തിയറികളും സജീവമാകുന്നുണ്ട്. എണ്ണ വിപണിയിൽ ചുവടുറപ്പിച്ചാണ് ജോയി ശ്രദ്ധേയനായത്. യെമനിൽ നിന്നും ഇറാനിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടു വന്ന് നടത്തിയ കച്ചവടം. ഏത് മേഖലയിലേക്കും ജോയിയുടെ കപ്പലുകൾ എണ്ണ കൊണ്ടു വരാൻ പോകുമായിരുന്നു. ഇത് പല വിവാദങ്ങൾക്കും ഇട നൽകി. ദുബായ് പൊലീസ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ജോയിയുടെ മരണമെന്നാണ് പുറത്തു വരുന്ന സൂചനകൾ.

യെമനിൽ നിന്നും ഇറാനിൽ നിന്നുമുള്ള എണ്ണക്കടത്തിൽ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ചിരുന്നുവെന്നും ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എണ്ണ വിൽപ്പനയിലൂടെ യുഎഇയിലെ കമ്പനികൾ വൻ തുക ജോയിക്ക് നൽകുമായിരുന്നു. കൂടാതെ കമ്പനികളുടെ ലാഭവിഹിതവും നൽകി. ഈ തുകയെല്ലാം ബിആർ ഷെട്ടിക്ക് ജോയി കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 1500 കോടിയാണ് ഇത്തരത്തിൽ നൽകിയതെന്നാണ് പറയുന്നത്. ഈ തുകയുമായി ഷെട്ടി നാടുവിട്ടതും ജോയിയെ ധർമ്മ സംഘടത്തിലാക്കി. ഇതിനിടെയാണ് നിരോധിത രാജ്യങ്ങളിൽ നിന്ന് എണ്ണ കൊണ്ടു വന്നുള്ള ജോയിയുടെ കച്ചവടവും ദുബായിൽ ചർച്ചയായത്. മകനൊപ്പമാണ് ജുമറിയ ലേക് ടവേഴ്‌സിൽ ജോയി വന്നതെന്നും പറയുന്നു. ബിസിനസ് പങ്കാളിയുമായുള്ള ചർച്ചയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ജോയി 14-ാം നിലയിൽ നിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ സോഷ്യൽ മീഡിയാ പ്രചരണങ്ങളെല്ലാം വീട്ടുകാർ തള്ളി പറയുകായണ്.

മാനന്തവാടിയിൽ ഓട്ടോറിക്ഷക്കാരനായിരുന്ന ജോയി ശത കോടീശ്വരനയപ്പോഴും നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നു. നാട്ടിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുകയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമയായപ്പോഴും പഴയതൊന്നും മറന്നിരുന്നില്ല. പ്രളയകാലത്തുകൊട്ടാര സദൃശ്യമായ അറയ്ക്കൽ പാലസ് നാട്ടുകാർക്കു പോലും ജോയി തുറന്നു കൊടുത്തു. അങ്ങനെ നാടിന്റെ പൊന്നാമനയായ പ്രവാസി വ്യവസായിയാണ് ദുബായിൽ മരിച്ചത്. വീട്ടുകാർ പറയുന്നത് ഹൃദയാഘാതമാണെന്ന് തന്നെയാണ്. ഇതിനിടെയിലാണ് ഗൾഫിൽ പലവിധ കഥകൾ പ്രചരിക്കുന്നത്. എണ്ണ വില ഇടിഞ്ഞതും ജോയിയെ തളർത്തിയെന്ന വാദം സജീവമായി ഉയർന്നിരുന്നു. ബിസിനസ്സിലെ കളികളാണ് ജോയിയുടെ ജീവനെടുത്തതെന്ന പ്രചരണം മാനന്തവാടിക്കാരേയും വേദനിപ്പിക്കുന്നുണ്ട്. ജോയിയുടെ മൃതദേഹം നാട്ടിലെത്തുന്നതും കാത്ത് കഴിയുകയാണ് മാനന്തവാടിക്കാർ.

ദുബായിയിലെ പ്രമുഖ വ്യവസായിയായ അറയ്ക്കൽ ജോയിയുടെ പെട്ടന്നുള്ള വിയോഗം അന്തർദേശീയ തലത്തിലുണ്ടായ എണ്ണ വില തകർച്ച മൂലമെന്ന് റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നു എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം ഉയർന്ന വാദം. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിന് പിന്നാലെയാണ് ഷെട്ടിയെ കൂടി ബന്ധപ്പെടുത്തുന്ന പുതിയ ചർച്ചകൾ എത്തുന്നത്. എണ്ണ വില അസാധാരണമായി ഇടിഞ്ഞതിനെ തുടർന്ന് ജോയിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നു.ദുബായ് കേന്ദ്രമാക്കി ജോയ് സ്ഥാപിച്ച ഇന്നോവ റിഫൈനിങ് എന്ന കമ്പനി ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായിരുന്നു. എണ്ണ ട്രേഡിങിനൊപ്പം എണ്ണ സൂക്ഷിക്കാനുള്ള ടാങ്കറുകൾ വാടകക്ക് കൊടുക്കുന്ന ബിസിനസ്സും ഇന്നോവ ഏറ്റെടുത്തിരുന്നു. വൻ തോതിൽ എണ്ണ സംഭരിച്ചിരുന്ന ഇന്നോവ ഗ്രൂപ്പിനെ ഓയിൽ മേഖലയിലെ വില തകർച്ച കടുത്ത പ്രതിസന്ധിയിലാക്കി എത് വസ്തുതയാണ്.

വിവിധ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങി മറ്റു രാജ്യങ്ങളിലെ ആവശ്യക്കാർക്ക് വിൽക്കുന്നതായിരുന്നു ഇന്നോവയുടെ പ്രധാന ബിസിനസ്സുകളിലൊന്ന്. ഇതിനായി കപ്പലുകളും ടാങ്കറുകളും വാങ്ങുകയും വാടകക്ക് എടുക്കുകയും ചെയ്തിരുന്നു. ഇന്നോവ കമ്പനി നൽകുന്ന വിവരങ്ങൾ പ്രകാരം 1800 ഓളം ടാങ്കറുകൾ കമ്പനി ലീസിനെടുത്തിട്ടുണ്ട്. യു.എ ഇ യിലും സൗദിയിലും റീപ്രോസസ്സിങ് യൂണിറ്റുകൾ ഉണ്ട്. പെട്രോ കെമിക്കൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും എണ്ണ സംസ്‌കരണത്തിനുമായി പടു കൂറ്റൻ റിഫൈനറി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലുമായിരുന്നു. ദുബായിയിലെ ചില പത്രങ്ങൾ, പൊലീസ് യഥാർത്ഥ മരണ കാരണം അന്വേക്ഷിക്കുന്നുവെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. സൗമ്യനും ഉദാരശീലനുമായ ജോയ് വയനാട് ജില്ലയിലെമാനന്തവാടി സ്വദേശിയാണ് .വിവാഹത്തിന് ശേഷം ദുബായിയിൽ എത്തിയ ജോയ് ഇറാഖ് യുദ്ധ കാലത്തു സാഹസികമായി അമേരിക്കൻ പ്രോജക്ടുകൾ ഏറ്റെടുത്തതോടെയാണ് ബിസിനസ് മേഖലയിലേക്ക് കുതിച്ചു കയറിയത്. തുടക്കത്തിൽട്രാൻസ്പോർട് മേഖലയിൽ പ്രവർത്തിച്ച ജോയ് ഇറാഖ് യുദ്ധത്തിന് ശേഷം എണ്ണ വ്യാപാരത്തിലേക്ക് തിരിഞ്ഞു.

സൗദി, ഇറാൻ, ഇറാഖ് തുടങ്ങി എണ്ണ ഉത്പാദക രാജ്യങ്ങളിൽ നിന്ന് പെട്രോളിയം വാങ്ങി സംഭരിച്ചു വിൽപ്പന നടത്തി ജോയ് മിന്നൽ വേഗത്തിൽ ദുബായിയിലെ മുൻ നിര വ്യവസായികളിൽ ഒരാളായി. യു.എ ഇ സർക്കാരിന്റെ ഗോൾഡ് കാർഡ് വിസ ഹോൾഡർ കൂടിയാണ് ജോയി. വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന ജോയി ചെറുപ്പത്തിൽ തന്നെ ഗൾഫിലേക്ക് ജോലി തേടി പോകുകയായിരുന്നു. സ്വപ്രയത്ന്നം കൊണ്ടു ചുരുങ്ങിയ കാലം കൊണ്ടു വലിയ ബിസിനസ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.മാനന്തവാടി വഞ്ഞോട് സ്വദേശിയാണ്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിങ് പാർട്ണറും ആണ്. ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്ന ജോയ് അടുത്തിടെയാണ് നാട്ടിൽവന്നു പോയത്. രണ്ടു മക്കളും ഇംഗ്ലണ്ടിൽ വിദ്യാർത്ഥികളാണ്. കഴിഞ്ഞവർഷം അടക്കം അറയ്ക്കൽ കുടുംബത്തിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സമൂഹ വിവാഹം അടക്കം നടത്തിയിരുന്നു.

കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.ഗൾഫിൽ പെട്രോ കെമിക്കൽ രംഗത്തായിരുന്നു ജോലി കൈവെച്ചത്. ഈ ബിസിനസ് വളർന്നതോടെ സ്വന്തമായി കപ്പൽ വാങ്ങിയ വ്യക്തിയായി മാറി. ഇതോടെ നാട്ടിൽ ഇദദേഹം അറിയപ്പെട്ടത് കപ്പൽ ജോയി എന്നായിരുന്നു. കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.

കടലില്ലാത്ത വയനാട്ടിൽ ജനിച്ച് ലോക പെട്രോളിയം വ്യവസായ സാമ്രാജ്യത്തിലെ പ്രധാനിയായി മാറിയ കപ്പൽ ജോയി. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസ് ഇന്ന് വേദനയിലാണ്. പ്രവാസ ലോകത്ത് വലിയ ബിസിനസുകാരനായപ്പോഴും ജോയിയുടെ ആഗ്രഹം സ്വന്തം നാടിനോടായിരുന്നു. ജനിച്ചു വളർന്ന നാട്ടിൽ സ്വന്തമായി വീടു പണിയാൽ തീരുമാനിച്ചപ്പോൾ അത് കേരളത്തിലെ തന്നെ ഏറ്റവും വലിയ ബംഗ്ലാവുകളിൽ ഒന്നായി മാറിയത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ പ്രചരിച്ചത് അറയ്ക്കൽ ജോയിയുടെ വീടായിരുന്നു. കൊട്ടാര സദൃശ്യമായി ഈ വീട് 45,000 ചതുരശ്ര അടിയിൽ നിർമ്മിച്ചതായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണമായിരുന്നു സോഷ്യൽ മീഡിയ അറയ്ക്കൽ പാലസ് എന്നു പേരിട്ട മാനന്തവാടിയിലെ ഈ വീടിന് നൽകിയത്.കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെ.ബി ഗ്രൂപ്പ് ഓഫ് ആർട്ടിടെക് എന്ന സ്ഥാപനമായിരുന്നു ജോയിയുടെ മനസ്സിന് ഇണങ്ങുന്ന വിധത്തിൽ ഈ കൊട്ടാരത്തിന് രൂപകൽപ്പന ചെയ്തത്. തന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഈ തല ഉയർത്തി നിൽക്കുന്ന വീടെന്ന് ജോലി പറയുമായിരുന്നു.

മാനന്തവാടിയിൽ 45000 ചതുരശ്രയടിയിൽ കൊളോണിയൽ ശൈലിയിലാണ് ഈ വലിയ വീടിന്റെ രൂപകൽപന. പുറമേ നിന്നുള്ള കാഴ്ചകളിൽ നിന്നു തന്നെ ഈ വീടിന്റെ രൂപഭംഗി വ്യക്തമാണ്. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്‌സ്‌കേപ്പും ഒരുക്കിയത്.പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ പേര് അനശ്വരമാക്കുന്ന കാഴ്ചയാണ് അറയ്ക്കൽ പാലസ് സമ്മാനിക്കുക. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. 26 മീറ്റർ നീളമുണ്ട് പ്രധാന ഹാളിന്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളും. മുന്തിയ ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്ത് വിരിയുന്നത്. താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയിൽ അഞ്ചും കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു. സദാസമയവും ബിസിനസിന്റെ തിരക്കിലാകുമ്പോഴും പാവങ്ങളുടെ കണ്ണീരൊപ്പാൻ അറയ്ക്കൽ ജോയ് സമയം കണ്ടെത്തിയിരുന്നു. വ്യവസായമേഖലയ്ക്ക് മാത്രമല്ല നാട്ടിലെ പാവങ്ങൾക്കും വലിയ നഷ്ടമാണ് ജോയിയുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP