Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് സ്ഥിരീകരിച്ച വ്യക്തി മാർക്കറ്റിലും പട്ടണത്തിലും പലതവണ വന്നുപോയി; ക്ലീനിങ് സ്റ്റാഫിന് രോഗ ബാധയുണ്ടായതിന്റെ ഉറവിടവും വ്യക്തമല്ല; നിരീക്ഷണത്തിൽ ഉള്ളവരുടെ എല്ലാം സ്രവ പരിശോധന അതിവേഗത്തിലാകും; തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവറുടെ ഫലം അതിനിർണ്ണായകമാകും; കൊറോണ ഭീതിയിൽ മൂന്നാർ; സമൂഹ വ്യാപന സാധ്യത സംശയിച്ച് തിരക്കിട്ട നീക്കങ്ങളും കരുതലുകളും; മൂന്നാർ മാർക്കറ്റ് പൂർണ്ണമായും അടയ്ക്കും

കോവിഡ് സ്ഥിരീകരിച്ച വ്യക്തി മാർക്കറ്റിലും പട്ടണത്തിലും പലതവണ വന്നുപോയി; ക്ലീനിങ് സ്റ്റാഫിന് രോഗ ബാധയുണ്ടായതിന്റെ ഉറവിടവും വ്യക്തമല്ല; നിരീക്ഷണത്തിൽ ഉള്ളവരുടെ എല്ലാം സ്രവ പരിശോധന അതിവേഗത്തിലാകും; തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവറുടെ ഫലം അതിനിർണ്ണായകമാകും; കൊറോണ ഭീതിയിൽ മൂന്നാർ; സമൂഹ വ്യാപന സാധ്യത സംശയിച്ച് തിരക്കിട്ട നീക്കങ്ങളും കരുതലുകളും; മൂന്നാർ മാർക്കറ്റ് പൂർണ്ണമായും അടയ്ക്കും

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: മൂന്നാറിൽ കോവിഡിൽ സമൂഹ വ്യാപനമുണ്ടായോ എന്ന ആശങ്ക ശക്തം. ഈ സാഹചര്യത്തിൽ മൂന്നാർ മാർക്കറ്റിന്റെ പ്രവർത്തനം ഇന്ന് 11 മണിയോടെ അവസാനിപ്പിക്കും. ഭക്ഷണശാലകളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ ഗണത്തിൽപ്പെടുത്തി നേരത്തെ തുറക്കാൻ അനുമതി നൽകിയിരുന്ന സ്ഥാപനങ്ങൾ പഴിയതു പോലെ തുറന്നുപ്രവർത്തിക്കും. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വ്യക്തി മാർക്കറ്റിലും പട്ടണത്തിലും പലതവണ വന്നുപോയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരുതീരുമാനം നടപ്പിലാക്കുന്നത്. ഇതാണ് സമൂഹ വ്യാപന സാധ്യത ചർച്ചയാക്കാനും കാരണം

കൊവിഡ് 19 പോസിറ്റിവ് കേസുകൾകൂടുതലായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ പൊലീസ് നിരീക്ഷണവും ശക്തിപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ഇതിനിടെയാണ് മൂന്നാറിൽ സംശയങ്ങൾ സജീവമാകുന്നതും. മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ള 15-ൽപ്പരം പേരുടെ സ്രവം ഉടൻ പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് ദേവികുളം സബ്ബ് കളക്ടർ പ്രേം കൃഷ്ണൻ മറുനാടനോട് വ്യക്തമാക്കി.

32 പേരെയാണ് ശിക്ഷക് സദനിൽ തയ്യാറാക്കിയിട്ടുള്ള കോവിഡ് ക്ലീനിക്കിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി ജീവനക്കാർ അടക്കമുള്ളവരെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. ഇവരിൽ 15 പേരുടെ സ്രവം നേരത്തെ പരിശോധിച്ചിരുന്നു. എല്ലാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നെന്നും അവശേഷിക്കുന്നവരുടെ സ്രവം പരിശോധിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടുത്തെ ക്ലീനിങ് സ്റ്റാഫിൽപ്പെട്ട ആൾക്ക് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് രോഗബാധയുണ്ടായത് നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്നായിരിക്കാമെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവിടെ ഒരാൾക്കോ ഒന്നിലധികം പേർക്കോ കോവിഡ് വൈറസ് ബാധ ഉണ്ടായിട്ടുണ്ടെന്നുള്ള സംശയം ആരോഗ്യപ്രവർത്തകർക്കിടയിൽ ശക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ പരമാവാവധി വേഗത്തിൽ കൃത്യത വരുത്തുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ് ജില്ലാഭരണകൂടം.

രോഗബാധിതനെന്ന് കണ്ടെത്തിയ .ക്ലീനിങ് സ്റ്റാഫിന്റെ സമ്പർക്ക പട്ടിക വിപുലമാവുന്നതിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതും ആശങ്കയാണ്. റെഡ് സോണിലായതോടെ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാണ് ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുള്ളത് .4 ദിവസത്തിനുള്ളിൽ 15 കോവിഡ് കേസ്സുകൾ ഇടുക്കി ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ജില്ല റെഡ് സോണിലായത്.

അത്യവശ്യഘട്ടങ്ങളിൽ പൊലീസിന്റെ അനുമതിയോടെ മാത്രമെ പൊതുജനങ്ങൾ പുറത്തിറങ്ങാവു എന്നും പൊതു സ്ഥലങ്ങളിൽ എത്തിപ്പെടുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.പൊതുജനങ്ങൾ മൂന്നാർ പട്ടണത്തിൽ പ്രവേശിക്കുന്നതിനും ജില്ലയ്ക്ക് പുറത്തേയ്ക്ക് പോകുന്നതിനും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഐ ജി പി സൗത്ത് സോസോണിന്റെ നേതൃത്വത്തിൽ ജില്ലയിൽ 2 എസ്‌പി മാർ, 1 അഡിഷനൽ എസ്‌പി , 8 ഡിവൈ എസ് പി മാർ 32 ഇൻസ്പെക്ടർമാർ 1325 എസ് ഐ-എഎസ് ഐ മാർ, 1 കമ്പനി ബറ്റാലിയൻ പൊലീസ് ഉൾപ്പെടെ ജില്ലയിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പൊലീസ് ബന്ദവസ് നടപടി ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലയെ മൂന്നാർ , അടിമാലി, കട്ടപ്പന, തൊടുപുഴ,നെടുംകണ്ടം, വണ്ടിപ്പെരിയാർ എന്നിങ്ങനെ 6 സബ് ഡിവിഷനായി തിരിച്ചു .ഓരോ സബ് ഡിവിഷന്റെയും ചുമതല ഓരോ ഡിവൈ എസ് പി മാരെ ഏൽപ്പിച്ചിരിക്കുകയാണ്.

മാസ്‌ക് ധരിക്കാതെയും ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായിപാലിക്കാത്തവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.പൊതുജനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വെളിയിൽ ഇറങ്ങാൻ അനുവാദമുള്ളൂ. ജില്ലാ അതിർത്തികളിലും സംസ്ഥാനഅതിർത്തികളിലും വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലുട നീളം ഡ്രോൺ നിരീക്ഷണം ശക്തമാക്കുന്നതിനും ജില്ലാ പൊലീസ് മേധാവി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP