Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ വീടു വിട്ടിറങ്ങിയ യുവതിയെ കാമുകനും പിതാവും ചേർന്ന് ഉൾവനത്തിൽ ഒളിപ്പിച്ചു: മൂഴിയാറിലെ 19കാരിയെ കണ്ടെത്തിയത് രണ്ട് ദിവസം കാടടച്ച് നടത്തിയ പരിശോധനയിൽ

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ വീടു വിട്ടിറങ്ങിയ യുവതിയെ കാമുകനും പിതാവും ചേർന്ന് ഉൾവനത്തിൽ ഒളിപ്പിച്ചു: മൂഴിയാറിലെ 19കാരിയെ കണ്ടെത്തിയത് രണ്ട് ദിവസം കാടടച്ച് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ

 സീതത്തോട്: മൂഴിയാറിൽ നിന്നും കാണാതായ പെൺകുട്ടിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഉൾവനത്തിൽ നിന്നും കണ്ടെത്തി. സായിപ്പിൻകുഴി ആദിവാസി കോളനിയിൽനിന്ന് കാണാതായ ബേബിയുടെ മകൾ മായയെ (19) ആണ് പൊലീസുകാരും നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്. പെൺകുട്ടിയെ വീടു വിട്ട് പോകാൻ സഹായിച്ച കാമുകനും ഇതേ കോളനിയിലെ തന്നെ താമസക്കാരനുമായ കാമുകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് ബേബിയുടെ മകൾ മായയെ (19) കാണാതാകുന്നത്. തുടർന്ന് പൊലീസും, വനപാലകരും, അഗ്‌നിരക്ഷാസേന പ്രവർത്തകരും, നാട്ടുകാരും കൂടി രണ്ട് ദിവസമായി കാട്ടിൽ തിരച്ചിലിലായിരുന്നു. ഉദ്യോഗസ്ഥരെ തിരച്ചിലിനു രാജേഷും സഹായിച്ചിരുന്നു. അതിനാൽ തന്നെ പൊലീസിന് രാജേഷിനെ സംശയം ഒന്നും തോന്നിയതുമില്ല. പെൺകുട്ടിയെ രണ്ട് ദിവസമായും കണ്ടെത്താനാവാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷും പിതാവ് രാജപ്പനും പിടിയിലായത്. സായിപ്പികുഴി കോളനിയിലുള്ള യുവാവുമായി മായയുടെ വിവാഹം ഉറപ്പിച്ചിരുന്നു. രാജേഷുമായി പ്രണയത്തിലായിരുന്ന മായ ഈ വിവാഹം നടക്കാതിരിക്കാനാണ് വീട്ടിൽ നിന്നിറങ്ങിയത്.

സംഭവത്തെറ്റി പൊലീസ് പറയുന്നത്: വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് കാമുകനുമൊത്ത് രാത്രി വീട് വിട്ട് വന്ന മായ രാജേഷിനൊപ്പം മൂഴിയാർ അണക്കെട്ടിനു സമീപം എത്തി. മായയെ സുരക്ഷിത താവളത്തിൽ എത്തിച്ച ശേഷം രാജേഷ് മടങ്ങി. രാവിലെയാണ് മായയെ കാണാനില്ലെന്ന വാർത്ത പടരുന്നത്. തുടർന്ന് മൂഴിയാർ സ്റ്റേഷനിൽനിന്ന് പൊലീസും, കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരും സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച സീതത്തോട്ടിൽനിന്ന് അഗ്‌നിരക്ഷാ സേന മൂഴിയാർ അണക്കെട്ടിലും തിരച്ചിൽ നടത്തി.

ആദിവാസി യുവാക്കളിൽ സംശയം ഉള്ളവരെ പൊലീസ് ചോദ്യം ചെയ്തിട്ടും സൂചനയൊന്നും ലഭിച്ചില്ല. ശനിയാഴ്ച സന്ധ്യയോടെ ബേബിയുടെ ഫോണിലേക്കു വിളിച്ചയാൾ 'മായ സുരക്ഷിതയാണെന്നും ആരും അന്വേഷിക്കേണ്ടന്നും' പറഞ്ഞ ശേഷം ഫോൺ ഓഫ് ആക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിപ്പൻകുഴി കോളനി സ്വദേശി അയ്യപ്പനാണ് സിം ഉടമയെന്ന് അറിഞ്ഞു. എന്നാൽ സിം ഉപയോഗിക്കുന്നത് അയ്യപ്പന്റെ സഹോദരനും രാജേഷിന്റെ അച്ഛനുമായ രാജനാണെന്ന് അറിഞ്ഞതോടെ രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനിയല്ല.

ഇന്നലെ രാവിലെ ആദിവാസികളുടെ സഹായത്തോടെ വീണ്ടും രാജനുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ മായ ഇയാൾക്കൊപ്പം ഉണ്ടെന്നു മനസ്സിലായി. തുടർന്ന് രാജേഷിനൊപ്പം പഞ്ചായത്ത് അംഗം ബീനാ മോഹൻ വേലുത്തോട് വനത്തിൽ എത്തി മായയെ കൂട്ടി കൊണ്ടുവന്ന് മൂഴിയാർ പൊലീസിനു കൈമാറി. ഇരുവരെയും കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ഡിവൈഎസ്‌പി സജീവിന്റെ നേതൃത്വത്തിൽ മൂഴിയാർ സിഐ വി എസ്.ബിജു, എസ്‌ഐ.രവീന്ദ്രൻ നായർ, കൊച്ചുകോയിക്കൽ ഡപ്യൂട്ടി റേഞ്ചർ പി.കെ.മനോജ് എന്നിവർ ഉൾപ്പെടെ 20ൽ പരം ഉദ്യോഗസ്ഥർ തിരച്ചിലിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP