Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

​ഗം​ഗയിൽ നീന്തിത്തുടിച്ച് ഇന്ത്യയുടെ ദേശീയ ജലജീവി; ​വംശനാശ ഭീഷണി നേരിടുന്ന ​ഗം​ഗാ ഡോൾഫിനുകൾ തിരിച്ചുവന്ന സന്തോഷത്തിൽ പരിസ്ഥിതി പ്രവർത്തകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും; വൈറലായ വീഡിയോ കാണാം

​ഗം​ഗയിൽ നീന്തിത്തുടിച്ച് ഇന്ത്യയുടെ ദേശീയ ജലജീവി; ​വംശനാശ ഭീഷണി നേരിടുന്ന ​ഗം​ഗാ ഡോൾഫിനുകൾ തിരിച്ചുവന്ന സന്തോഷത്തിൽ പരിസ്ഥിതി പ്രവർത്തകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും; വൈറലായ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

വംശനാശ ഭീഷണി നേരിടുന്ന ​ഗം​ഗാഡോൾഫിൻ ​ഗം​ഗയിൽ നീന്തിത്തുടിക്കുന്ന വീഡിയോ വൈറലാകുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ദേശീയ ജലജീവിയായ ​ഗം​ഗാ ഡോൾഫിനെ ​ഗം​ഗയിൽ കാണാനായത്. ഇതിന്റെ സന്തോഷത്തിലാണ് പ്രകൃതി സ്നേഹികൾ. ഉത്തർപ്രദേശിലെ മീറത്തിലെ ഗംഗാ നദി ഭാഗത്താണ് ഡോൾഫിനെ കണ്ടത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബധവാൻ ആണ് ഡോൾഫിന്റെ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് കൊൽക്കത്തയിലെ ഹൂഗ്ലി നദിയിലും ഗംഗാ ഡോൾഫിനുകളെ കണ്ടെത്തിയിരുന്നു. 2009 ഒക്ടോബർ 5 നാണ് കേന്ദ്ര സർക്കാർ ഗംഗാ ഡോൾഫിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ചത്. ആ വർഷം മുതൽ ആസാമിന്റെ ഔദ്യോഗിക ജലജീവിയും ഈ ഡോൾഫിനാണ്.

ഗംഗാനദിയിലെ മാലിന്യത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിലാണ് ഡോൾഫിന്റെ വരവ്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യവസായശാലകളുൾപ്പെടെ തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഗംഗയിലെ വെള്ളം വളരെ വർഷങ്ങൾക്കു ശേഷം മാലിന്യമുക്തമായി എന്ന് പഠന റിപ്പോർട്ടുകൾ വന്നിരുന്നു. രാജ്യത്തെ മിക്ക നദികളും ലോക്ഡൗൺ കാലത്ത് മാലിന്യമില്ലാതെയാണ് ഒഴുകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP