Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സ്വന്തം ബിസിനസ് താൽപ്പര്യങ്ങൾക്കാണ് മനോരമയുടെ ഡാറ്റാ ശേഖരണം; മാത്രമല്ല, അതിന് ഫീസും ഈടാക്കുന്നു; കോവിഡ് വിവരശേഖരണത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന മലയാള മനോരമ വർഷങ്ങളായി മലയാളികളുടെ ഡാറ്റ വിറ്റ് കാശാക്കുന്നു'; സ്പ്രിംഗളർ വിവാദത്തിൽ മലയാള മനോരമയെ ട്രോളി ദേശാഭിമാനി

'സ്വന്തം ബിസിനസ് താൽപ്പര്യങ്ങൾക്കാണ് മനോരമയുടെ ഡാറ്റാ ശേഖരണം; മാത്രമല്ല, അതിന് ഫീസും ഈടാക്കുന്നു; കോവിഡ് വിവരശേഖരണത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന മലയാള മനോരമ വർഷങ്ങളായി മലയാളികളുടെ ഡാറ്റ വിറ്റ് കാശാക്കുന്നു'; സ്പ്രിംഗളർ വിവാദത്തിൽ മലയാള മനോരമയെ ട്രോളി ദേശാഭിമാനി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിംഗളർ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ മനോരമ സ്വീകരിക്കുന്ന നിലപാടിനെതിരെ ദേശാഭിമാനി. മനോരമയുടെ വൈവാഹിക സൈററിലെ വിവരങ്ങളും വിദേശ കമ്പനിക്കെന്ന് ദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് വിവരശേഖരണത്തിന്റെ പേരിൽ മലയാള മനോരമ വർഷങ്ങളായി മലയാളികളുടെ ഡാറ്റ വിറ്റ്‌ കാശാക്കുകയാണ് എന്ന് ദേശാഭിമാനി ആരോപിക്കുന്നു. മലയാള മനോരമയുടെ വൈവാഹിക പോർട്ടലായ എം ഫോർ മാരി. കോം. എന്ന വെബ്‌സൈറ്റിലെ വിവരങ്ങൾ വിദേശ കമ്പനിയുമായി പങ്കുവയ്‌ക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പ് പോലും നൽകുന്നില്ലെന്നും ദേശാഭിമാനി ആരോപിക്കുന്നു.

ദേശാഭിമാനിയുടെ റിപ്പോർട്ട് ചുവടെ ..

കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന്‌ സർക്കാർ ശേഖരിക്കുന്ന രോഗീ ഡാറ്റകളുടെ വിവരങ്ങളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന മലയാള മനോരമ വർഷങ്ങളായി മലയാളികളുടെ ഡാറ്റ വിറ്റ്‌ കാശാക്കുന്നു. ലക്ഷക്കണക്കിന്‌ യുവതീയുവാക്കളുടെയും അവരുടെ കുടുംബ വിവരങ്ങളും ഉൾക്കൊള്ളുന്ന മനോരമയുടെ വൈവാഹിക വെബ്‌സൈറ്റിലെ ഡാറ്റകളാണ്‌ കടൽ കടക്കുന്നത്‌. എം ഫോർ മാരി. കോം. എന്ന ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ വിദേശ കമ്പനിയുമായി പങ്കുവയ്‌ക്കുന്നതു സംബന്ധിച്ച മുന്നറിയിപ്പൊന്നും ഇവർ അറിയിക്കുന്നുമില്ല.

എം ഫോർ മാരി. കോം വെബ്‌സൈറ്റിന്റെ ഫ്രണ്ട്‌ എൻഡ്‌ ഡിസൈനും കണ്ടന്റ്‌ ഡെലിവറി നെറ്റ്‌വർക്ക്‌ (സിഡിഎൻ) പ്രൊവൈഡറും അമേരിക്കയിലെ ‘അകാമയ്‌’ ടെക്‌നോളജീസ്‌ എന്ന കമ്പനിയാണ്‌. ഇതിന്റെ ഐപി അഡ്രസ്‌ യൂറോപ്പിലേക്കാണ്‌ നീളുന്നത്‌‌‌. ഫ്രാൻസോ നെതർലൻഡ്‌സോ ആകാമെന്നാണ്‌ സൈബർ വിദഗ്‌ധർ പറയുന്നത്‌. സുപ്രധാന വ്യക്തിവിവരങ്ങൾ സൂക്ഷിക്കുന്ന സെർവർ ഇന്ത്യയിൽതന്നെയാണെന്നാണ്‌ കമ്പനിയുടെ വാദമെങ്കിലും ഇക്കാര്യം ഉറപ്പില്ല.

കമ്പനിക്ക്‌ കൈമാറുന്ന ഡാറ്റ സുരക്ഷിതമല്ലെന്ന്‌ എം ഫോർ മാരി. കോം. തന്നെ അവരുടെ പ്രൈവസി പോളിസിയിൽ പറയുന്നു. ഡാറ്റ ചില മൂന്നാംകക്ഷികൾക്ക്‌ ചിലപ്പോൾ കൊടുക്കേണ്ടി വരുമെന്നും നിങ്ങളുടെ വ്യക്തിവിവരങ്ങൾ ഹാക്ക്‌ ചെയ്‌താലോ ഉപയോഗിച്ചാലോ കമ്പനിക്ക്‌ ഉത്തരവാദിത്തമില്ലെന്നും ഇതിൽ പറയുന്നുണ്ട്‌.

വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യുന്നവരുടെ ജനനത്തീയതിയും രക്തഗ്രൂപ്പും മുതൽ ഉയരവും തൂക്കവുമടക്കം ശേഖരിക്കുന്നുണ്ട്‌. ഫോൺനമ്പർ, ഇമെയിൽ, പഠനവിവരങ്ങൾ, ജോലിചെയ്യുന്ന സ്ഥാപനങ്ങൾ, സാമ്പത്തികസ്ഥിതി എന്നിവയും സൂക്ഷ്‌മമായി ശേഖരിക്കുന്നു. സ്വന്തമായി വീടുണ്ടോ എന്നും വീട്ടുടമസ്ഥൻ ആരാണെന്നുംവരെ പൂരിപ്പിക്കാം. ഫോട്ടോയും അപ്‌ലോഡ്‌ ചെയ്യാം. ഇത്‌ അപഗ്രഥിച്ച്‌ ഓരോരുത്തർക്കും അനുയോജ്യമായ പ്രൊഫൈലുകൾ എത്തിക്കുന്നത്‌ ‘അകാമയ്’‌യുടെ സഹായത്തോടെയാണ്‌.

സ്‌പ്രിങ്ക്‌ളർ വിഷയത്തിൽ മനോരമ പടച്ചുവിടുന്ന ഡാറ്റാസംരക്ഷണ വാചകമടികളാണ്‌‌ വിവാഹസൈറ്റിലെ വിവരമോഷണത്തെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയത്‌. കോവിഡ്‌ പ്രതിസന്ധിയിൽ രോഗികളുടെ പരിമിത വിവരങ്ങളാണ്‌ സർക്കാർ ശേഖരിക്കുന്നത്‌. എന്നാൽ, സ്വന്തം ബിസിനസ്‌ താൽപ്പര്യങ്ങൾക്കാണ്‌ മനോരമയുടെ ഡാറ്റാ ശേഖരണം‌. മാത്രമല്ല, അതിന് ഫീസും ഈടാക്കുന്നു. ഈ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന്‌ അവർക്കുപോലും ഉറപ്പില്ല. ‌ ഈ ഇരട്ടത്താപ്പിനെതിരെ വ്യാപകമായ പരിഹാസമാണ്‌ ഉയരുന്നത്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP