Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു; അലൻ ഷുഹൈബ് ഒന്നാം പ്രതിയും താഹാ ഫസൽ രണ്ടാം പ്രതിയും; മൂന്നാം പ്രതി ഉസ്മാൻ ഒളിവിലാണെന്ന് കുറ്റപത്രം; കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നുവെന്നും എൻ ഐ എ

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു; അലൻ ഷുഹൈബ് ഒന്നാം പ്രതിയും താഹാ ഫസൽ രണ്ടാം പ്രതിയും; മൂന്നാം പ്രതി ഉസ്മാൻ ഒളിവിലാണെന്ന് കുറ്റപത്രം; കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നുവെന്നും എൻ ഐ എ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ഷുഹൈബിനെ ഒന്നാം പ്രതിയാക്കി എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ താഹാ ഫസൽ രണ്ടാം പ്രതിയും സി പി ഉസ്മാൻ മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാൻ ഒളിവിലാണെന്ന് കുറ്റപത്രത്തില് പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങൾ സംഘടിപ്പിച്ചു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നുവെന്നും എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു.

കഴിഞ്ഞ നവംബർ ഒന്നിനാണ് താഹയും അലനും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതി ഉസ്മാൻ ഒളിവിലാണ്. ഇരുവർക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു. രണ്ട് പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽനിന്ന് അലനേയും താഹയേയും പൊലീസ്റ്റ് അറസ്റ്റ് ചെയ്തിന്പിന്നാലെ ഇരുവർക്കെതിരേയും സിപിഎം പാർട്ടി തലത്തിൽ അന്വേഷണം നടത്തിയിരുന്നു. ഏരിയാ കമ്മിറ്റി അന്വേഷണത്തിൽ അലനും താഹയ്ക്കും വ്യക്തമായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും പുറത്താക്കിയത്.

അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണ്. പാർട്ടിക്ക് ഇക്കാര്യം ബോധ്യമായിട്ടുണ്ട്. ഇരുവരും മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചതിനും തെളിവുണ്ട്. സിപിഎമ്മിനുള്ളിൽനിന്ന് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയതിനാണ് ഇവരെ പുറത്താക്കിയതെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. കേസിൽ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരേ പാർട്ടിക്കുള്ളിൽ അമർഷം നിലനിൽക്കേയാണ് മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടി സെക്രട്ടറിയും ഇവർക്കെതിരേ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP