Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ സൂപ്പർമാന് ഹാപ്പി ബർത്ത് ഡേ; കേക്കിനൊപ്പം പ്രിയതമന്റെ പഴയകാല ചിത്രവുമായി ഭാമ; ആശംസ നേർന്ന് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

പിറന്നാൾ ദിനത്തിൽ ഭർത്താവ് അരുണിന് സർപ്രൈസ് സമ്മാനവുമായി നടി ഭാമ. വിവാഹത്തിനു ശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാൾ കൂടിയായിരുന്നു ഇത്. ഹാപ്പി ബർത്ത് ഡേ അപ്പു എന്നെഴുതിയ കേക്കും അരുണിന്റെ പഴയകാല ചിത്രവുമാണ് ഭാമ പോസ്റ്റ് ചെയ്തത്. 'ഹാപ്പി ബെർത്ത് ഡേ മൈ സൂപ്പർമാൻ', എന്നായിരുന്നു ചിത്രങ്ങൾക്കുള്ള അടിക്കുറിപ്പ്.

സോഷ്യൽ മീഡിയയിലൂടെ ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞു. നിരവധി പേരാണ് അരുണിന് ആശംസ നേർന്ന് എത്തിയിട്ടുള്ളത്. അരുണിനെ അപ്പുവെന്നാണ് താൻ വിളിക്കാറുള്ളതെന്ന് ഭാമ പറഞ്ഞിരുന്നു.

സോഷ്യൽമീഡിയയിൽ ഒന്നും സജീവമല്ലാത്തയാളാണ് ഭാമയുടെ ഭർത്താവ് അരുൺ. അരുണിന്റെ പഴയകാല ചിത്രം കണ്ട് ചിയാൻ വിക്രമിനെപ്പോലെയുണ്ടെന്നും ഉണ്ണി മുകുന്ദനപ്പോലെയിരിക്കുന്നുവെന്നുമൊക്കെ നിരവധി പേർ കമന്റ് ചെയ്തിട്ടുമുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP