Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർദ്ധനഗ്നയായി മത്തിക്കറി വച്ച് ശബരിമല വിവാദനായിക രഹ്ന ഫാത്തിമ; കൊറോണ കാലത്ത് യൂട്യൂബിൽ ഹിറ്റായി രഹ്നയുടെ മത്തിക്കറി വീഡിയോ; നഗ്നതപ്രദർശിപ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ശബരിമല വിവാദ നായിക രഹ്ന ഫാത്തിമയുടെ മത്തിക്കറി വിവാദ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയം. കൊറോണക്കാലത്ത് മത്തിക്കറി വയ്ക്കുന്നതാണ് വിഷയം. പക്ഷേ, വീഡിയോയുടെ ആദ്യ 22 സെക്കൻഡ് വരെ രഹ്ന ഫാത്തിമ
അർധ നഗ്‌നയായാണ്‌ അടുക്കളയിൽ നിൽക്കുന്നത്. ഇതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ വലിയ ചർച്ചയായി മാറിയിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയിൽ കത്തി നിൽക്കുന്ന സമയത്ത് മല ചവിട്ടാൻ എത്തിയാണ് രഹ്ന ഫാത്തിമ എന്ന മോഡൽ കേരളത്തിലെ ചർച്ചയായി മാറുന്നത്. ഇതിനു പിന്നാലെയാണ് രഹ്നയുടെ ഓരോ ഇടപെടലുകളും സംഘപരിവാർ സംഘടകളുടെ നിഴലിലൂടെയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ രഹന ഇടുന്ന പോസ്റ്റുകൾക്കും, ചിത്രങ്ങൾക്കും താഴെ എത്തുന്ന സംഘപരിവാറുകാർ അസഭ്യം പറയുക പതിവാണ്.

ഇതിനിടെയാണ് ഇപ്പോൾ രഹനയുടെ ചാളക്കറി വീഡിയോ വൈറലായിരിക്കുന്നത്. കൊറോണക്കാലത്ത് സിനിമാ താരങ്ങളും സാധാരണക്കാരും അടക്കമുള്ളവർ അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് പതിവാണ്. ഇതിനിടെയാണ് ലോക്ക് ഡൗൺ കാലത്ത് വൈറലായി മാറിയ രഹനയുടെ ചാളക്കറി പുറത്ത് വന്നിരിക്കുന്നത്.എനിക്ക് ഇന്ന് കുറച്ച് ചാളയാണ് ലഭിച്ചിരിക്കുന്നത് എന്നു പറഞ്ഞാണ് രഹന രംഗത്ത് എത്തിയിരിക്കുന്നത്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP