Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉദ്ഘാടനത്തിന് മുമ്പേ ആശുപത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകി പ്രവാസി മലയാളി; ഡോ. തോമസ് അലക്സാണ്ടർ ഒമാൻ ആരോ​ഗ്യ വിഭാ​ഗത്തിന് കൈമാറിയത് പൂർണ്ണമായും സജ്ജമായ 68 കി​ട​ക്ക​ക​ളുള്ള ആശുപത്രി; കൊറോണക്കാലത്തും പ്രവാസലോകത്ത് മലയാളികൾ അഭിമാനമാകുന്നത് ഇങ്ങനെ

ഉദ്ഘാടനത്തിന് മുമ്പേ ആശുപത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകി പ്രവാസി മലയാളി; ഡോ. തോമസ് അലക്സാണ്ടർ ഒമാൻ ആരോ​ഗ്യ വിഭാ​ഗത്തിന് കൈമാറിയത് പൂർണ്ണമായും സജ്ജമായ 68 കി​ട​ക്ക​ക​ളുള്ള ആശുപത്രി; കൊറോണക്കാലത്തും പ്രവാസലോകത്ത് മലയാളികൾ അഭിമാനമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: അന്നം നൽകിയ രാജ്യത്തിന് ആപത്തുകാലത്ത് സഹായ ഹസ്തവുമായി പ്രവാസി മലയാളിയും. ഉദ്ഘാടനത്തിന് മുമ്പേ തന്റെ ആശുപത്രി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയായ ഡോ. തോമസ് അലക്സാണ്ടർ. ഒമാനിലെ അ​ൽ അ​മി​റാ​ത്തി​ൽ നി​ർ​മാ​ണം പൂർത്തിയായ തന്റെ ആശുപത്രി അദ്ദേഹം ആരോ​ഗ്യ വകുപ്പിന് കൈമാറിക്കഴിഞ്ഞു. അ​ൽ അ​ദ്​​റ​ക്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യ ക​മാ​ൻ​ഡ​ർ ഡോ. ​തോ​മ​സ്​ അ​ല​ക്​​സാ​ണ്ട​റാ​ണ്​ അ​ൽ അ​മി​റാ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ത​​ന്റെ ആ​ശു​പ​ത്രി ആ​രോ​ഗ്യ വ​കു​പ്പി​ന്​ കൈ​മാ​റി​യ​ത്. ആ​ശു​പ​ത്രി ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങുമ്പോ​ഴാ​ണ്​ കോ​വി​ഡ്​ ഒ​മാ​നി​ൽ പി​ടി​മു​റു​ക്കു​ന്ന​ത്. ഇ​തോ​ടെ, ഉ​ദ്​​ഘാ​ട​നം നീ​ട്ടു​ക​യാ​യി​രു​ന്നു.

എ​സൊ​ലേ​ഷ​നി​ലു​ള്ള രോ​ഗി​ക​ളെ പാ​ർ​പ്പി​ക്കാ​നാ​ണ്​ ആ​ശു​പ​ത്രി വി​ട്ടു​ന​ൽ​കു​ന്ന​ത്. ആ​ഡ്​ ലൈ​ഫ് എ​ന്ന പേ​രി​ൽ ആ​റു​ നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച ആ​ശു​പ​ത്രി​യി​ൽ 68 കി​ട​ക്ക​ക​ളാ​ണ്​ ഉ​ള്ള​ത്. ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി സ​ജ്ജീ​ക​രി​ച്ച്​ ക​ഴി​ഞ്ഞു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ കൈ​മെ​യ്​ മ​റ​ന്നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്​ ഒ​മാ​ൻ. ഈ ​ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള ​ഐ​ക്യ​ദാ​ർ​ഢ്യ​മാ​യാ​ണ്​ ആ​ശു​പ​ത്രി വി​ട്ടു​ന​ൽ​കു​ന്ന​തെ​ന്ന്​ ക​മാ​ൻ​ഡ​ർ ഡോ. ​തോ​മ​സ്​ അ​ല​ക്​​സാ​ണ്ട​ർ പ​റ​യുന്നു.

വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ടൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്​ അ​ടു​ത്തി​ടെ ഒ​മാ​ൻ പൗ​ര​ത്വം ന​ൽ​കി​യി​രു​ന്നു. കേരളത്തിൽ നിന്നെത്തി കഠിനാധ്വാനത്തിലൂടെ മരുഭൂമിയിൽ സ്വന്തം വിജയക്കൊടി പാറിച്ച മലയാളികളുടെ പട്ടികയിലാണ് ഡോ. തോമസ് അലക്സാണ്ടർ. നിർമ്മാണ മേഖലയിൽ ചെറിയ തോതിൽ പ്രവർത്തനം തുടങ്ങിയ അൽ അദ്റകിൽ ഇന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്.

സീബിലെ ഒമാൻ സെൻട്രൽ ജയിൽ സുമായിലിലേക്ക് മാറ്റിയപ്പോൾ പ്രധാന ഭാ​ഗങ്ങളിൽ ഒന്നായ ഇല്ലീ​ഗൽ ഇമി​ഗ്രന്റ് ക്യാമ്പിന്റെ നിർമ്മാണ ചുമതല ഈ കമ്പനിക്കായിരുന്നു. റോയൽ ഒമാൻ പൊലീസിന്റെ മരാമത്ത് പണികളും ഐടി കമ്പനിയായ നോളജ് ഓയാസീസ് മസ്കറ്റിന്റെ നാലാമത്തെ കെട്ടിടത്തിന്റെ നിർമ്മാണവും കൂടി പൂർത്തിയാക്കിയതോടെ അൽ അദ്റക് ഒമാനിലെ മുൻനിര കൺസ്ട്രക്ഷൻ കമ്പവികളുടെ പട്ടികയിലേക്ക് എത്തുകയായിരുന്നു.

കേരളത്തിൽ നിന്നും കഴിവുറ്റ പ്ര​ഗത്ഭരായ എഞ്ചിനീയർമാരെയും നൈപുണ്യം തെളിയിച്ച തൊഴിലാളികളുമായി കമ്പനി വളർച്ചയുടെ പടവുകൾ കയറി. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന ഡോ. ​തോ​മ​സ്​ അ​ല​ക്​​സാ​ണ്ട​ർ ഒ​മാ​നി​ലും ഇ​ന്ത്യ​യി​ലും ടൂ​റി​സം, വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. ഗാ​ല​യി​ൽ യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ​ക്കാ​യി ദേ​വാ​ല​യ​വും ഇ​ദ്ദേ​ഹം നി​ർ​മി​ച്ചു​ന​ൽ​കി​യി​രു​ന്നു.

 ഒമാനിൽ തിങ്കളാഴ്​ച 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2049 ആയി. 31 പേർ കൂടി പുതുതായി രോഗമുക്​തരായിട്ടുണ്ട്​. ഇതോടെ മൊത്തം രോഗ മുക്​തർ 364 ആയിട്ടുണ്ട്​. മലയാളിയടക്കം പത്തുപേർ മരണപ്പെടുകയും ചെയ്​തു. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 14 പേർ മാത്രമാണ്​ വിദേശികൾ. ബാക്കി 37 പേരും സ്വദേശികളാണ്​.

പുതിയ രോഗികളിൽ 15 പേരാണ്​ മസ്​കറ്റ്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1464 ആയി. രോഗമുക്​തരുടെ എണ്ണം 232 ആയി ഉയരുകയും ചെയ്​തു. മരിച്ച പത്തുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. തെക്കൻ ബാത്തിനയിൽ 16 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ദാഹിറയിലും ദാഖിലിയയിലും ആറു പേർക്ക്​ വീതവും തെക്കൻ ശർഖിയയിൽ അഞ്ചു പേർക്കും വടക്കൻ ബാത്തിനയിൽ രണ്ടു പേർക്കും പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്​ച പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP